സർവ സേവാ സംഘം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്ഥാനം സാധാരണ രാഷ്ട്രീയ കക്ഷിയായി മാറിയതോടെ കക്ഷിരാഷ്ട്രീയ താൽ‍പര്യമില്ലാത്ത ഗാന്ധിയൻമാരായ നിർ‍മാണപ്രവർ‍ത്തകർ രൂപവൽക്കരിച്ചതാണു് സർവ സേവാ സംഘം.1948 മാർച്ചിൽ വാർദ്ധയിലെ സേവാഗ്രാമിൽ ചേർ‍ന്ന ഗാന്ധിയൻ നിർ‍മാണപ്രവർ‍ത്തകരുടെ യോഗത്തിൽ ഇതു് സ്ഥാപിതമായി. ആചാര്യ വിനോബാ ഭാവേ അതിന്റെ പ്രധാനനേതാവായി.

പശ്ചാത്തലം[തിരുത്തുക]

മഹാത്മാഗാന്ധി രക്തസാക്ഷിയായ ഉടനെതന്നെ, 1948 ഫെബ്രുവരി 21,22 തീയതികളിൽ നവ ദില്ലിയിൽ‍ ചേർ‍ന്ന എ ഐ സി സി സമ്മേളനം കോൺഗ്രസ്സ് ഭരണഘടനയിൽ ഭേദഗതിവരുത്തി കോൺഗ്രസ്സിനുള്ളിലെ മറ്റു് കക്ഷികളെയും സംഘടനകളെയും പുറന്തള്ളിയാണു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സാധാരണ രാഷ്ട്രീയ കക്ഷിയായി മാറിയതു്. ഇതു് മഹാത്മാ ഗാന്ധിയുടെ ആഗ്രഹത്തിനു് വിപരീതമായ നടപടിയായി കരുതിയ ഗാന്ധിയൻമാരായിരുന്നു സർവ സേവാ സംഘത്തിനു് പിന്നിൽ അണിനിരന്നതു് . 1947-ൽ‍ സ്വാതന്ത്ര്യം നേടിയതോടെ കോൺഗ്രസ്സിന്റെ ലക്ഷ്യം നേടിയെന്നും സർവോദയ സമൂഹ സൃഷ്ടിയ്ക്കു് വേണ്ടിയുള്ള ലോക സേവാ സംഘം (ജന സേവാ സംഘം) ആയി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മാറണമെന്നും മഹാത്മാ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.

ഭൂദാന പ്രസ്ഥാനം[തിരുത്തുക]

പ്രധാന ലേഖനം: ഭൂദാന പ്രസ്ഥാനം

ആചാര്യ വിനോബാ ഭാവേ നടത്തിയ അഖിലേന്ത്യാ പദയാത്രയോടെ ആരംഭിച്ച ഭൂദാന പ്രസ്ഥാനം വമ്പിച്ച ചലനങ്ങളുണ്ടാക്കി.

1957-ൽ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണൻ സർവ സേവാ സംഘത്തിൽ ചേർ‍ന്നു.

സമ്പൂർണ വിപ്ലവ പ്രസ്ഥാനം[തിരുത്തുക]

1974-ൽ ജയപ്രകാശ് നാരായണൻ ആരംഭിച്ച സമ്പൂർ‍ണ വിപ്ലവ പ്രസ്ഥാനം ഇന്ത്യൻ‍രാഷ്ട്രീയത്തെ മാറ്റിമറിച്ചു. സമ്പൂർ‍ണ വിപ്ലവ പ്രസ്ഥാനത്തോടും വിനോബാ ഭാവേ താല്പര്യം കാണിക്കാതിരുന്നതു് സർവ സേവാ സംഘത്തിൽ പ്രതിസന്ധിയുണ്ടാക്കുമെന്നു് കരുതപ്പെട്ടെങ്കിലും അദ്ദേഹം സംഘടനയെ പിളർ‍ത്താൻ മുതിർ‍ന്നില്ല.

സർവ സേവാ സംഘത്തിന്റെ സംസ്ഥാനഘടകങ്ങൾ സർവോദയ മണ്ഡലം എന്നാണറിയപ്പെടുന്നതു്.

"https://ml.wikipedia.org/w/index.php?title=സർവ_സേവാ_സംഘം&oldid=2661406" എന്ന താളിൽനിന്ന് ശേഖരിച്ചത്