സർവോദയപ്രസ്ഥാനം
ദൃശ്യരൂപം
ലോകത്തേവർക്കും അഭിവൃത്തിയുണ്ടാക്കാൻ വേണ്ടി എന്ന അർത്ഥത്തിൽ ഗാന്ധിജി രൂപപ്പെടുത്തിയ ഒരു പ്രസ്ഥാനമാണ് സർവോദയപ്രസ്ഥാനം. എല്ലാവർക്കും ഉന്നമനം എന്നാണ് സംസ്കൃതത്തിൽ ഇതിന് അർത്ഥം. ജോൺ റസ്കിന്റെ അൺടു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥത്തിന്റെ വിവർത്തനത്തിൽ 1908 -ൽ ഗാന്ധിജി രൂപം കൊടുത്ത ഒരു പദമാണ് സർവ്വോദയം (Sarvodaya) (Devanagari: सर्वोदय, Gujarati: સર્વોદય) തന്റെ രാഷ്ട്രീയ തത്ത്വചിന്തയുടെ ലക്ഷ്യമായി സർവ്വോദയത്തെയാണു ഗാന്ധിജി കണ്ടത്.[1] സ്വാതന്ത്ര്യാനന്തരം ഗാന്ധിയന്മാരായ വിനോബാ ഭാവെയെപ്പോലുള്ളവർ അക്രമരഹിതമാർഗ്ഗത്തിൽ ഉള്ള സാമൂഹ്യപ്രസ്ഥാനങ്ങളിൽ ഇത് ഉപയോഗിച്ചു. സ്വയം പര്യാപ്തതയും തുല്യതയും ഒക്കെ സർവ്വോദയത്തിന്റെ ലക്ഷ്യങ്ങളാണ്
References
[തിരുത്തുക]- ↑ Bondurant, Joan.