സർപ്പപ്പോള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സർപ്പപ്പോള
സർപ്പപ്പോള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
S. trifasciata
Binomial name
Sansevieria trifasciata
Prain., 1903

ആഫ്രിക്കൻ വംശജനായ ഒരു അലങ്കാരച്ചെടിയാണ് സർപ്പപ്പോള (ശാസ്ത്രീയനാമം: Sansevieria trifasciata). നിത്യഹരിത ബഹുവർഷകുറ്റിച്ചെടി. മണ്ണിൽനിന്നും നേരേ ഉയർന്നുനിൽക്കുന്ന കട്ടിയുള്ള ഇലകൾ. പാമ്പിനെപ്പോലെയുള്ള രൂപത്താൽ ഇതു പാമ്പുചെടിയെന്ന് അറിയപ്പെടുന്നു. മൂർച്ചയുള്ള വശങ്ങളുള്ളതിനാൽ അമ്മായിയമ്മയുടെ നാവെന്നും ഇതിനെ വിളിക്കുന്നു. വളരെക്കുറച്ച് വെളിച്ചവും വെള്ളവും മാത്രം മതിയായതുകൊണ്ട് ചട്ടിയിൽ വളർത്താനും വീടിനുള്ളിൽ വളർത്താനും അനുയോജ്യമാണ്. [1]. നാസയുടെ ഒരു പഠനപ്രകാരം വിഷാംശമുള്ള നൈട്രജൻ ഓക്സൈഡുകളും ഫോർമാൽഡിഹൈഡും മറ്റും വലിച്ചെടുത്ത് അന്തരീക്ഷം ശുദ്ധീകരിക്കാൻ ഈ ചെടിക്കുള്ള കഴിവുകാരണം വീടിനുള്ളിൽ വളർത്താൻ ഏറ്റവും യോജിച്ച ചെടിയാണിതെന്നാണ്. [2].

അവലംബം[തിരുത്തുക]

  1. "Mother-in-Law's Tongue or Snake Plant". Retrieved 2010-03-04.
  2. "Interior Landscape Plants for Indoor Air Pollution Abatement NASA" (PDF). Retrieved 2011-02-01.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സർപ്പപ്പോള&oldid=3259528" എന്ന താളിൽനിന്ന് ശേഖരിച്ചത്