സർജിക്കൽ സ്ട്രൈക്ക്
കൃത്യതയാർന്ന സൈനിക ആക്രമണ തന്ത്രമാണ് സർജിക്കൽ സ്ട്രൈക്ക്. ആക്രമിക്കപ്പെടുന്ന ശത്രുവ്യൂഹം, കെട്ടിടങ്ങൾ, വാഹനങ്ങൾ , തുടങ്ങിയവയ്ക്കല്ലാതെ മറ്റാന്നിനും നാശമോ, ഹാനിയോ ഏൽപ്പിക്കാതെ (minimum or no collateral damage) ഉദ്ദിഷ്ട പ്രഹരണ ലക്ഷ്യം കൈവരിക്കുന്നതിനേയാണ് സർജിക്കൽ സ്ട്രൈക്ക് എന്ന് വിശേഷിപ്പിക്കുന്നത്.[1]
സർജിക്കൽ സ്ടൈക്കിന്റെ സവിശേഷതകൾ
[തിരുത്തുക]- അപ്രതീക്ഷിതവും പൊടുന്നനേയും ഉള്ളതായിരിക്കും
- ലക്ഷ്യം കൃത്യമായും മുൻകൂട്ടി തീരുമാനിച്ചുറച്ചതായിരിക്കും
- സൈന്യേതര ആളുകൾക്കോ, തന്ത്രപരമല്ലാത്ത കെട്ടിടങ്ങൾക്കോ, സാധാരണ ജനജീവിതത്തിനോ കേടുപാടുകളോ നാശമോ സംഭവിക്കാതെയിരിക്കണം ശത്രുവിനു പ്രഹരമേൽപ്പിക്കേണ്ടത്.
- സർജിക്കൽ സ്ട്രൈക്ക് വ്യോമാക്രമണമോ, പാരച്യൂട്ട് വിദഗ്ദ്ധ സേനയോ (air drop special ops) കാലാൾ ആക്രമണമോ, (ground troops), അതിവിദഗ്ദ്ധ സൈന്യവ്യൂഹമോ (special troops), ഏതുമാവാം.
അതികൃത്യ ബോംബിംഗും ചുരുൾ ബോംബിംഗും.
[തിരുത്തുക]അതികൃത്യ ബോമ്പിംഗ് (Precision Bombing) ലക്ഷ്യത്തെ മാത്രം പ്രഹരിക്കുന്നു. ചുറ്റിനുമുള്ള കെട്ടിടങ്ങൾക്കൊ ജനത്തിനോ ഹാനി സംഭവിക്കാറില്ല.
ചുരുൾ ബോമ്പിഗ് അഥവാ (carpet bombing) കാർപ്പറ്റ് ബോമ്പിംഗ് – പറക്കുന്ന വിമാനത്തിൽ നിന്നും ആയിരക്കണക്കിനു ബോംബുകൾ വർഷിക്കുന്ന തന്ത്രമാണ് കാർപറ്റ് ബൊംമ്പിംഗ്. പരവതാനി ചുരുൾ അഴിച്ചാൽ എന്നപോലെയാണ് ബോമ്പുകൾ വീഴുന്നത്. ഒരു വലിയ ഭൂവിസ്തൃതിയിൽ ആകെ നാശം വിതയ്ക്കുകയും വലിയ ജനവിഭാഗത്തിനു ജീവഹാനിയോ പരിക്കോ ഏൽപ്പിക്കുകയും ചെയ്യുന്നതാണ് ഈ വിദ്യ. അതികൃത്യ ബോംബിംഗ് സർജിക്കൽ സ്ട്രൈക്കായി വിനിയോഗിക്കാറുണ്ട്.കാർപറ്റ് ബോംബിംഗ് സർജിക്കൽ സ്ട്രൈക്കിൽ പെടില്ല.
സർജിക്കൽ സ്ട്രൈക്ക് ഉദാഹരണങ്ങൾ
[തിരുത്തുക]- 1981- ഇറാക്കിലെ ഒസിറാക്ക് (Osirak) ആണവനിലയം ഇസ്രാഇൽ തകർത്തത്.
- 1976 – യുഗാണ്ടയിലെ ഇന്റ്ബീ (Entebbe) ആക്രമിച്ച് സ്വന്തം പൗരന്മാരെ മോചിപ്പിക്കാൻ ഇസ്രാഈൽ നടത്തിയ ആക്രമണം.
- അൽ ഖാഇദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ അനേകം ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ.
അവലംബം
[തിരുത്തുക]- ↑ Shultz, Jr., Richard H.; Pfaltzgraff, Robert L., eds. (1992). The Future of Air Power: In the Aftermath of the Gulf War. DIANE Publishing. ISBN 1-58566-046-9.