സർജിക്കൽ മാസ്ക്


ശസ്ത്രക്രിയയ്ക്കിടയിലും നഴ്സിംഗ് പരിചരണത്തിനിടയിലും ആരോഗ്യപ്രവർത്തകർ ധരിക്കാൻ ഉദ്ദേശിച്ചുള്ള മുഖാവരണമാണ് സർജിക്കൽ മാസ്ക്. ശസ്ത്രക്രിയാ മാസ്ക്, നടപടിക്രമ മാസ്ക്, മെഡിക്കൽ മാസ്ക്, ഫെയ്സ് മാസ്ക് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.[1] [2] രോഗികൾ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ തെറിക്കുന്ന ദ്രാവകത്തുള്ളികളെ തടയാൻ ഇവ ഉപകരിക്കുന്നു. എന്നാൽ വായുവിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകളോ വൈറസ് കണികകളോ ശ്വസിക്കുന്നതിൽ നിന്ന് ധരിക്കുന്നയാളെ സംരക്ഷിക്കാൻ ഇവയ്ക്ക് സാധിക്കില്ല. അതിന് N95 അല്ലെങ്കിൽ FFP മാസ്കുകൾ പോലുള്ള റെസ്പിറേറ്ററുകൾ ഉപയോഗിക്കണം.
വായുവിലൂടെയുള്ള രോഗപ്പകർച്ച നിയന്ത്രിക്കുന്നതിനും വായു മലിനീകരണം മൂലമുണ്ടാകുന്ന പൊടിപടലങ്ങൾ ശ്വസനവായുവിലൂടെ ഉള്ളിലെത്തുന്നത് തടയുന്നതിനും സർജിക്കൽ മാസ്കുകൾ ഉപയോഗിക്കുന്നു. [3] ദക്ഷിണേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും അടുത്തകാലത്തായി പുകമഞ്ഞിന്റെ പ്രശ്നം വർദ്ധിച്ചുവരുന്നതിനാൽ, ഇന്ത്യ, നേപ്പാൾ, തായ്ലൻഡ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിൽ ശസ്ത്രക്രിയാ മാസ്കുകളും വായു അരിക്കുന്ന ഫെയ്സ് മാസ്കുകളും ഇപ്പോൾ പതിവായി ഉപയോഗിക്കുന്നു. [4] [5] [6] കൂടാതെ, തെക്കുകിഴക്കൻ ഏഷ്യയിലെ പുകമൂടൽ കാലത്ത് ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലും ഫെയ്സ് മാസ്കുകൾ ഉപയോഗിക്കുന്നു. [7] [8] വായു അരിക്കുന്ന സർജിക്കൽ മാതൃകയിലുള്ള മാസ്കുകൾ ഏഷ്യയിലുടനീളം വളരെ പ്രചാരത്തിലുണ്ട്; തൽഫലമായി, വായുവിലെ പൊടിപടലങ്ങൾ ശ്വസിക്കുന്നത് തടയുക മാത്രമല്ല, ഫാഷന് ഇണങ്ങുന്നതുമായ മാസ്കുകൾ പല കമ്പനികളും പുറത്തിറക്കിയിട്ടുണ്ട്. [9] [10]
ശസ്ത്രക്രിയയ്ക്കിടയിലും ചില ആരോഗ്യപരിചരണ നടപടിക്രമങ്ങൾ ചെയ്യുമ്പോഴും സർജിക്കൽ മാസ്ക് ധരിക്കാൻ നിർദ്ദേശമുണ്ട് [11] [12] . 1897-ൽ പാരീസിൽ നടത്തിയ ഒരു ശസ്ത്രക്രിയയ്ക്കിടെ ഫ്രഞ്ച് സർജനായ പോൾ ബെർഗറാണ് ഇത് ആദ്യമായി ഉപയോഗിച്ചതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. ആധുനിക ശസ്ത്രക്രിയാ മാസ്കുകൾ കടലാസും മറ്റും കൊണ്ട് നിർമ്മിച്ചവയാണ്. ഓരോ തവണ ഉപയോഗിച്ചശേഷവും അവ ഉപേക്ഷിക്കണം. [13]
ശസ്ത്രക്രിയാ മാസ്കും റെസ്പിറേറ്ററും ഒന്നാണെന്ന് തെറ്റിദ്ധരിക്കരുത്. വായുവിലൂടെയുള്ള ബാക്ടീരിയകളോ വൈറസ് കണികകളോ ശ്വസിക്കുന്നതിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി ശസ്ത്രക്രിയാ മാസ്കുകൾ രൂപകൽപ്പന ചെയ്തിട്ടില്ല. ഇവ റെസ്പിറേറ്ററുകളെപ്പോലെ ഫലപ്രദമല്ല. [14]
ഉപയോഗം
[തിരുത്തുക]
ശസ്ത്രക്രിയാ മാസ്കുകൾ ധരിക്കുന്നത് വായുവിലൂടെയുള്ള രോഗങ്ങൾ പടരാനുള്ള സാധ്യത കുറയ്ക്കുന്നു. ജപ്പാനിൽ ഫ്ലൂ സീസണിൽ മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും പൊതുസ്ഥലങ്ങളിൽ രോഗപ്പകർച്ച നിയന്ത്രിക്കാനും ഫെയ്സ് മാസ്ക് ധരിക്കുന്നത് സാധാരണമാണ്. [15] ജപ്പാനിലും തായ്വാനിലും ഫ്ലൂ സീസണിൽ ഈ മാസ്കുകൾ ധരിക്കുന്നത് സാധാരണമാണ്; അത് ഒരു സാമൂഹിക ഉത്തരവാദിത്തമായും കണക്കാക്കപ്പെടുന്നു. അലർജി തടയാനും അപരിചിതരുമായി സംസാരിക്കുന്നത് ഒഴിവാക്കാനും അല്ലെങ്കിൽ പുറത്തുപോകുമ്പോൾ മേക്കപ്പ് ഇടേണ്ട ആവശ്യം ഒഴിവാക്കാനും ഇവ ഉപയോഗിക്കാറുണ്ട്. ഫാഷനായി ഇവ ഉപയോഗിക്കുന്നവരുമുണ്ട്.
തിരിച്ചറിയപ്പെടാതിരിക്കാൻ കുറ്റവാളികളും മറ്റും ശസ്ത്രക്രിയാ മാസ്കുകൾ ധരിക്കുന്നതിനാൽ അമേരിക്കൻ ഐക്യനാടുകളിലെ ബാങ്കുകളിൽ ഇവയുടെ ഉപയോഗത്തിന് നിയന്ത്രണമുണ്ട്.[16]
രൂപകൽപ്പന
[തിരുത്തുക]
ശസ്ത്രക്രിയാ മാസ്കുകളുടെ രൂപകൽപ്പന അവയുടെ ഉപയോഗത്തെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി മാസ്കുകൾ ത്രീ-പ്ലൈ (മൂന്ന് പാളികൾ) ആണ്. മിക്ക ശസ്ത്രക്രിയാ മാസ്കുകളിലും പ്ലീറ്റുകൾ അഥവാ മടക്കുകളുണ്ട്. മാസ്കുകൾ മുഖത്ത് ഉറപ്പിച്ചുനിർത്താൻ മൂന്ന് വ്യത്യസ്ത രീതികളുണ്ട്. ഏറ്റവും പ്രചാരമുള്ളത് ഇയർ ലൂപ്പാണ്; ഇതിൽ മാസ്കിൽ ഘടിപ്പിച്ച ചരട് പോലുള്ള ഭാഗം ചെവികൾക്ക് പിന്നിലേക്ക് കൊളുത്തിയിടുന്നു. മറ്റൊന്ന് ടൈ-ഓൺ രീതിയാണ്; ഇതിൽ തലയ്ക്ക് പിന്നിൽ കെട്ടുന്ന സ്ട്രാപ്പുകളാണുള്ളത്. മൂന്നാമത്തേത് ഹെഡ്ബാൻഡ് ആണ്. ഇതിൽ തലയ്ക്ക് പിന്നിൽ ഉറപ്പിക്കുന്ന ഇലാസ്റ്റിക് സ്ട്രാപ്പാണുള്ളത്. [ അവലംബം ആവശ്യമാണ് ]
[ അവലംബം ആവശ്യമാണ് ]
ഇതും കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ https://www.livescience.com/face-mask-new-coronavirus.html
- ↑ "Advice on the use of masks the community, during home care and in health care settings in the context of the novel coronavirus (2019-nCoV) outbreak" (PDF). www.who.int (in ഇംഗ്ലീഷ്). Retrieved 2020-02-04.
- ↑ A quick history of why Asians wear surgical masks in public
- ↑ Thailand pollution crisis: The city where face masks sell out - BBC News
- ↑ Delhi’s rich and beautiful are breathing clean air stylishly, with help from the Nevada desert
- ↑ Keeping Kathmandu Out
- ↑ How to choose the right mask to protect yourself from the haze
- ↑ Face Masks, Anyone? Singapore Struggles With Haze
- ↑ Delhi residents brave the smog in style
- ↑ Hongkongers could benefit from new air pollution mask that’s six times more effective than rivals
- ↑ Procedure mask. nursingcenter.com
- ↑ Procedure mask. nursingcenter.com
- ↑ "Interim Recommendations for Facemask and Respirator Use to Reduce Novel Influenza A (H1N1) Virus Transmission". Centers for Disease Control and Prevention. May 27, 2009.
Unless otherwise specified, the term "facemasks" refers to disposable facemasks cleared by the U.S. Food and Drug Administration (FDA) for use as medical devices. This includes facemasks labeled as surgical, dental, medical procedure, isolation, or laser masks... Facemasks should be used once and then thrown away in the trash.
- ↑ "Respiratory Protection Against Airborne Infectious Agents for Health Care Workers: Do surgical masks protect workers?" (OSH Answers Fact Sheets). Canadian Centre for Occupational Health and Safety. 2017-02-28. Retrieved 2017-02-28.
- ↑ Juliet Hindell (May 30, 1999). "Japan's war on germs and smells". BBC Online.
- ↑ Hong Kong protesters defy face mask ban — with humor | News | DW | 18.10.2019