അബു മുസ്അബ് അൽ സർഖാവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സർഖാവി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അഹമദ് ഫദീൽ അൽ-നസൽ അൽ-ഖലീലി
(Arabic: أحمد فضيل النزال الخلايله‎)
അബൂ മുസ് അബ് അൽ സർഖാവി
ജനനം(1966-10-30)ഒക്ടോബർ 30, 1966
സർക്വ, ജോർദാൻ
മരണംജൂൺ 7, 2006(2006-06-07) (പ്രായം 39)
ഹിബ്‌ഹിബ്, ഇറാക്ക്
ദേശീയതഅൽ-ക്വൈദ
യൂനിറ്റ്ജമാ'അത് അൽ-തവ്ഹിദ് വൽ-ജിഹാദ്
അൽ-ക്വൈദ ഇൻ ഇറാക്ക്
യുദ്ധങ്ങൾഇറാക്ക് യുദ്ധം

അബു മുസ്അബ് അൽ സർഖാവി (1966 ഒക്ടോബർ 20 -2006 ജൂൺ 7) യുടെ യഥാർത്ഥ പേര് അഹ്മദ് ഫദീൽ നസൽ അൽ ഖലീലി എന്നാണ്. അബൂ മുസ് അബ് എന്നാൽ മുസ് അബിന്റെ പിതാവെന്നർത്ഥം. ജോർദാനിലെ അമ്മാനിൽ നിന്ന് 21 കി. മീ. അകലെയുള്ള സർഖ എന്ന സ്ഥലത്ത് ജനിച്ചതിനാൽ സ്ഥലപേരോട് കൂടി സർഖാ‍വി എന്നറിയപെട്ടു. അഫ്ഘാനിലും, ഇറാഖിലും യുദ്ധം ചെയ്തു.

തൌഹീദ് വൽ ജിഹാദ് എന്ന സംഘത്തിന്റെ തലവനായിട്ടാണു രംഗപ്രവേശം. മഖ്ദീസിയായിരുന്നു ഗുരു. ആഗോള തലത്തിൽ ഖിലാഫത്ത് സ്ഥാപിക്കുവാനുള്ള പ്രയത്നങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ ജോർദ്ദാൻ സർക്കാർ അറസ്റ്റ് ചെയ്തു. ജയിലിൽ വെച്ച് മഖ്ദീസിയുമായി പരിചയപ്പെട്ടു.

ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ പൊരുതുവാനായി ജോർദ്ദാനിൽ നിന്ന് ഇറാഖിലേക്ക് കടന്നു. ഇറാഖിലെ അൽ ഖാഇദയുടെ തലവനായി ഉസാമ ബിൻ ലാദൻ സർഖാവിയെ നിശ്ചയിച്ചു. നിരവധി അമേരിക്കക്കാരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിലും വിദേശികളെ കൊന്നതിലും സർഖാവിക്ക് പങ്കുണ്ടെന്ന് അമേരിക്ക അരോപിക്കുന്നു. ഏതായാലും ഇറാഖിലെ അമേരിക്കൻ വിരുദ്ധ പോരാട്ടത്തിന്റെ ശക്തിയും നെടുംതൂണുമായിരുന്നു സർഖാവി. 2006 ജൂൺ 7 - ന് അമേരിക്കൻ ആക്രമത്തിൽ കൊല്ലപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=അബു_മുസ്അബ്_അൽ_സർഖാവി&oldid=2236461" എന്ന താളിൽനിന്ന് ശേഖരിച്ചത്