Jump to content

സൺവേ തായ്ഹുലൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൺവേ തായ്ഹുലൈറ്റ്
സജീവമായത്ജൂൺ 2016
പ്രവർത്തകർNational Supercomputing Center in Wuxi
സ്ഥാനംനാഷണൽ സൂപ്പർ കമ്പ്യൂട്ടർ സെന്റർ , Wuxi, Jiangsu, ചൈന
രൂപകല്‌പനSunway
ശക്തി15 MW (Linpack)
മെമ്മറി1.31 PB (5591 TB/s total bandwidth)
സ്റ്റോറേജ്20 PB
വേഗത1.45 GHz (3.06 TFlops single CPU, 105 PFLOPS Linpack, 125 PFLOPS peak)
ചെലവ്‌1.8 billion Yuan (US$273 million)
ലക്ഷ്യംOil prospecting, life sciences, weather forecast, industrial design, pharmaceutical research
വെബ്സൈറ്റ്http://www.nsccwx.cn/wxcyw/

ലോകത്തിലെ മികച്ച 500 സൂപ്പർ കമ്പ്യൂട്ടറുകളുടെ ഗണത്തിൽ 17 നവംബർ 2017 വരെ  ഒന്നാമതായി എത്തുകയും അഞ്ചൂറെണ്ണത്തിൽ ഏറ്റവും വേഗതയേറിയതായും കണ്ടെത്തിയ സൂപ്പർ കമ്പ്യൂട്ടറാണ് സൺവേ തായ്ഹുലൈറ്റ്. ലിൻപാക്ക് ബെഞ്ച്മാർക്ക് ന്റെ അടിസ്ഥാനത്തിൽ 93 പെറ്റഫ്ലോപ്സ് റേറ്റിംഗ് ലഭിച്ചിട്ടുണ്ട് ഇതിന്. 93 quadrillions കാൽകുലേഷനുകൾ ഒരു സെക്കന്റ് കൊണ്ട് നിർവഹിക്കാൻ ഈ സൂപ്പർ കമ്പ്യൂട്ടറിനാകും. (25 അക്ക സംഖ്യക്ക് ആണ് quadrillions എന്ന് പറയുന്നത്) മുമ്പ് ഈ റെക്കോർഡ് കയ്യാളിയിരുന്നത് ടിയാനേ-2 എന്ന സൂപ്പർ കമ്പ്യൂട്ടർ ആയിരുന്നു. ടിയാനേ-2 എന്ന കമ്പ്യൂട്ടറിനേക്കാൾ മൂന്ന് മടങ്ങ് വേഗതയാണ് ഇത്. അത് പെറ്റഫ്ലോപ്സിൽ 34 ആണ് റാങ്ക് നേടിയിരുന്നത്. (അതായത് സെക്കന്റിൽ 34 quadrillions കണക്കുകൂട്ടലുകൾ നടത്താനുള്ള ശേഷിയാണ് ഉണ്ടായിരുന്നത്) നവംബർ 2016 വരെയുള്ള കണക്കുകൾ പ്രകാരം തായ്ഹുലൈറ്റ് ഊർജക്ഷമതയുള്ള നാലാമത്തെ സൂപ്പർകമ്പ്യൂട്ടറുകളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിരുന്നു. (പക്ഷേ അടുത്ത ലിസ്റ്റിൽ അത് പത്താം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു). 6,051.30 MFLOPS/W ശേഷി ഉള്ള ഈ കമ്പ്യൂട്ടർ നാഷണൽ റിസർച്ച് സെന്റർ ഓഫ് പാരലൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി (NRCPC) ആണ് നിർമിച്ചത്.  ചൈനയിലെ ജിയാൻസു പ്രവിശ്യയിലുള്ള വുക്സി  നാഷണൽ സൂപ്പർ കമ്പ്യൂട്ടിംഗ് സെന്ററിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ടിയാനേ-2 ആയി താരതമ്യപ്പെടുത്തുമ്പോൾ ഊർജ ഉപഭോഗം 17.8 ദശ ലക്ഷം വാട്ട്സ് ആണ് (താപശോഷണ സംവിധാനം മുഴുവൻ വേഗതയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് 24 ദശലക്ഷം വാട്ട് വരെ എത്തും).

ആർക്കിടെക്ചർ

[തിരുത്തുക]

സൺവേ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി ചെനയിൽ നിർമിച്ച  SW26010 മെനികോർ  എന്ന പേരിലുള്ള 64 ബിറ്റ് RISCC 40,960 പ്രോസസറുകളാണ് സൺവേ തായ്ഹുലൈയ്റ്റ് ഉപയോഗിക്കുന്നത്. ഇ പ്രോസസർ ആകെ 24 സ്ക്വയർ സെന്റീമീറ്റർ വലിപ്പം മാത്രമാണ് ഉള്ളത്. ഓരോ പ്രോസസർ ചിപ്പുകളിലും 256 പ്രോസസിംഗ് കോറുകൾ അടങ്ങിയിരിക്കുന്നു. കൂടാതെ സിസ്റ്റം മാനേജ്മെന്റിനായി നാല് അധിക ഓക്സിലറി കോറുകളും ഉണ്ട്. അങ്ങനെ മൊത്തം 10,649,600 കോറുകൾ മുഴുവൻ സിസ്റ്റത്തിൽ ലഭ്യമാണ്. ഈ ചിപ്പിന് നാല് പ്രധാന കോർഗ്രൂപ്പുകൾ ഉണ്ട്. ഓരോ ഗ്രൂപ്പിലും അറുപത്തിനാല് എലമെന്റുകളും ഒരു ഒറ്റ പ്രോസസ് മാനേജ് മെന്റ് എലമെന്റും ഉണ്ട്. പാരമ്പര്യമായ ക്യാഷെ ക്ക് പകരം പ്രോസസിംഗ് കോറുകളിൽ ഡാറ്റയ്ക്കായി 64KBസ്ക്രാച്ച്പാഡ് മെമ്മറി ഉപയോഗിക്കുന്നു. (ഇൻസ്ട്രക്ഷനുകൾക്കായി 16KB യും) ഒപ്പം ചിപ്പിലുള്ള നെറ്റ്വർക്ക് വഴി ആയി ആശയവിനിമയം നടത്തുകയും ചെയ്യുന്നു. ഇത് കമ്പ്യൂട്ടറിന്റെ വേഗത വളരെയധികം വർധിപ്പിക്കുന്നു. അവർ ഉപയോഗിക്കുന്ന വിപുലീകരിച്ച നെറ്റ് വർക്ക് അഥവാ സൺവേ നെറ്റ് വർക്ക് pcle 3.0 യെ അധിഷ്ഠിതമായാണ് നിർമിച്ചിരിക്കുന്നത്. അത് സെക്കന്റിൽ 16 ജിബി വേഗതയിൽ 1ms ലാറ്റൻസിയിൽ നോഡുകൾക്കിടയിൽ ബാന്റ് വിഡ്ത്ത് സാധ്യമാക്കുന്നു.


സോഫ്റ്റ് വെയർ

[തിരുത്തുക]

സിസ്റ്റം അതിന്റെ സ്വന്തം ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. സൺവേ റെയ്സ് ഒഎസ് എന്ന ഈ ഓപറേറ്റിംഗ് സിസ്റ്റം ലിനക്സ് അധിഷ്ഠിതമായാണ് നിർമിച്ചിരിക്കുന്നത്. കോഡ് പാരലൈസേഷനു വേണ്ടി ഓപൺഎസിസി 2.0 മാറ്റം വരുത്തി ഉപയോഗിച്ചിരിക്കുന്നു.

ഉപയോഗം

[തിരുത്തുക]

തായ്ഹുലൈറ്റ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത് കാലാവസ്ഥ നിരീക്ഷണം, സിസ്റ്റം മോഡലിംഗ്, ലൈഫ് സയൻസ് റിസർച്ച്, ഡാറ്റാ അനാലിസിസ് തുടങ്ങിയ ആവശ്യങ്ങൾക്കാണ്.


റിക്കോഡുകൾ
മുൻഗാമി
Tianhe-2
33.9 petaflops
World's most powerful supercomputer
June 2016 –
Incumbent
"https://ml.wikipedia.org/w/index.php?title=സൺവേ_തായ്ഹുലൈറ്റ്&oldid=3648646" എന്ന താളിൽനിന്ന് ശേഖരിച്ചത്