സൺറൈസ് കൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൺറൈസ് കൊച്ചി
ദൗത്യ പ്രസ്താവനഒരു ജനതയുടെ മാറ്റത്തിനായി ദൃഢനിശ്ചയം
രാജ്യംIndia
ആരംഭിച്ച തീയതി2002 ഏപ്രിൽ 1
വെബ്‌സൈറ്റ്http://sunrisekochi.com/

സൺറൈസ് കൊച്ചി. പൂർണ്ണനാമം: Solidartiy's Urban Neighbourhood Rebuilding Initiative for Social Empowerment, Kochi (SUNRISE KOCHI). പുരാതന പശ്ചിമ കൊച്ചിയിലെ മട്ടാഞ്ചേരി അടക്കമുള്ള ചേരി പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായി ആരംഭിച്ച സർക്കാരേതര സ്വയം സന്നദ്ധ പദ്ധതിയാണ് സൺറൈസ് കൊച്ചി.[1] അമിറ്റി ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് ഈ പദ്ധതി. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള ഈ പദ്ധതി 2012 ഏപ്രിൽ 1-ന് മട്ടാഞ്ചേരിയിൽ വെച്ചാണ് പദ്ധതി പ്രഖ്യാപനം നടന്നത്. [2]. "ഒരു ജനതയുടെ മാറ്റത്തിനായി ദൃഢനിശ്ചയം" എന്നതാണ് ദൌത്യ വാചകം.

പശ്ചാത്തലം[തിരുത്തുക]

ചരിത്ര പ്രധാനമായ ഒരു ഭൂ പ്രദേശമാണ് മട്ടാഞ്ചേരി. അനേകം സംസ്കാരങ്ങൾ ഇന്ത്യയുമായി കണ്ണി ചേർക്കുന്നതിൽ മട്ടാഞ്ചേരി പങ്കു വഹിച്ചിട്ടുണ്ട്.[3] നാടും സമൂഹവും നഗര വൽകരിക്കപ്പെട്ടപ്പോഴും ഈ പ്രദേശം ദാരിദ്ര്യം പിന്നാക്കാവസ്ഥയും വിട്ടുമാറാതെ നിലനിന്നു. സംസ്ഥാന സർക്കാരിന്റെ സീറോ ലാൻഡ്‌ലെസ്സ് കേരളാ പദ്ധതിയിൽ അപേക്ഷിച്ച അംഗീകൃത അപേക്ഷകരുടെ കണക്ക് പ്രകാരം മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി വില്ലേജുകളിലായി അയ്യായിരത്തിലധികം കുടുംബങ്ങൾ ഭവനരഹിതരായുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഭവനരഹിതർ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശമാണ് മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി വില്ലേജുകളിലായി അയ്യായിരത്തിലധികം കുടുംബങ്ങൾ ഭവനരഹിതരായുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഭവനരഹിതർ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശമാണ് മട്ടാഞ്ചേരി. [4]. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ചേരിയും ജനസാന്ദ്രത കൂടിയ പ്രദേശവും മട്ടാഞ്ചേരിയാണ്. കേരളത്തിലെ ശരാശരി ജനസാന്ദ്രത ഒരു സ്‌ക്വയർ കിലോമീറ്ററിൽ 859 ആണെങ്കിൽ മട്ടാഞ്ചേരിയിലത് ഒരു സ്‌ക്വയർ കിലോമീറ്ററിൽ 9,550 ആണ്. ജനസംഖ്യയിൽ പകുതിയിലധികവും വാടകക്കും പണയത്തിനുമാണ് കഴിയുന്നത്. അത് തന്നെയും ഒറ്റമുറി വീടുകളാണ് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.[5]

പദ്ധതികൾ[തിരുത്തുക]

സൺറൈസ് കൊച്ചിക്ക് വിവിധ സാമൂഹിക ക്ഷേമ പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പ്രധാനമാണ് പാർപ്പിട പദ്ധതി. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്ത് താമസിക്കുന്ന 21 കുടുംബങ്ങൾക്കാണ് സൺറൈസ് കൊച്ചി ഫ്ളാറ്റുകൾ നൽകുന്നത്. 12 സെന്റ് സ്ഥലത്താണ് പാർപ്പിട സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. 12000 സ്‌ക്വയർഫീറ്റ് വിസ്തൃതിയിൽ നിർമ്മിച്ച് പ്രൊജക്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത് ആർക്കിടെക്ട് ജി ശങ്കറാണ്. രണ്ട് കോടിയോളം രൂപയാണ് മുതൽ മുടക്ക്.[6] പാർപ്പിട പദ്ധതിയെ കൂടാതെ തൊഴിൽ പദ്ധതി, വിദ്യാഭ്യാസ പദ്ധതി, ആരോഗ്യ പദ്ധതി, ശുചിത്വ പദ്ധതി, കുടിവെള്ള പദ്ധതി, സർവ്വേ, മൈക്രോ ഫിനാൻസ് തുടങ്ങിയ വ്യത്യസ്ത മേഖലകളും സൺറൈസ് കൊച്ചിയുടെ ഭാഗമായി നിർവ്വഹിക്കുന്നു. [7]. ഇതു കൂടാതെ 21 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ മുതലുള്ള ഒറ്റയൊറ്റ വീടുകളും നിർമ്മിച്ചു നൽകിയിട്ടുണ്ട്. [8].

രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം 400 ഭവനരഹിത കുടുംബങ്ങൾക്കായി 12 നിലകളുള്ള 2 ഫളാറ്റ്‌ സമുച്ചയങ്ങൾ ഉൾകൊള്ളുന്ന ബൃഹത്പദ്ധതിക്ക് കൊച്ചി നഗരസഭ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചേരികളിൽ താസമിക്കുന്നവരെ പുനഃരധിവസിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ സഹായത്തോടെ കൊച്ചി കോർപറേഷൻ നടപ്പാക്കുന്ന പാർപ്പിട പദ്ധതി മുടങ്ങിയതിനെതിരെ നിയമപോരാട്ടം നടത്തിയിരുന്നു.[9] ചേരി രഹിത ഇന്ത്യ എന്ന ലക്ഷ്യത്തോടെ യുപിഎ സർക്കാർ വിഭാവനംചെയ്ത പദ്ധതിയായ രാജീവ് ആവാസ് യോജന പ്രകാരം 2013 ഡിസംമ്പറിൽ കേന്ദ്ര മോണിറ്ററിങ് ആന്റ് സാങ്ഷനിങ് കമ്മിറ്റി 67.62 കോടി രൂപയാണ് കൊച്ചി ചേരി നിർമാർജ്ജനത്തിന് അനുവദിച്ചത്. </ref>. ഇതു കൂടാതെ 21 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ മുതലുള്ള ഒറ്റയൊറ്റ വീടുകളും നിർമ്മിച്ചു നൽകിയിട്ടുണ്ട്. [10]. കേന്ദ്ര വിഹിതമായ 18 കോടിയിൽ ഏഴ് കോടി കോർപറേഷന് കൈമാറുകയും ചെയ്തു. ഇതിൽനിന്നും 34 ലക്ഷം രൂപയോളം കോർപറേഷൻ കൺസൾട്ടിങ് ഫീസിനത്തിൽ ചെലവഴിച്ചു. പദ്ധതി മുടങ്ങിപ്പോവുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഹരജി കൊടുത്തത്. [11]. സൺറൈസ് കൊച്ചിയുടെ നിയമ പോരാട്ടത്തിനൊടുവിൽ 199 ഫ്ലാറ്റുകൾ ഉൾക്കൊള്ളുന്ന പന്ത്രണ്ട് നിലകളുള്ള കേരളത്തിലെ ഏറ്റവും വലിയ ഭവനപദ്ധതിയുടെ നിർമ്മാണം 2017 മാർച്ചിൽ കൊച്ചി കോർപ്പറേഷൻ ആരംഭിച്ചു. [12] [5].

മറ്റു പദ്ധതികൾ[തിരുത്തുക]

മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ 69 സ്വയം സഹായ സംഘങ്ങളിൽ അയ്യായിരത്തിലധികം കുടുംബങ്ങൾ സൺറൈസ് കൊച്ചിയിൽ അംഗങ്ങളാണ്. കുടംബങ്ങൾ വീടില്ലാത്തവർ, കുട്ടികൾ പഠിക്കുന്നവർ, മദ്യപാനികളല്ലാത്തവർ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ആദ്യ ഗുണഭോക്താക്കളെ കണ്ടെത്തിയത്. ആം​ബു​ല​ൻ​സ്​ സ​ർ​വി​സ്, സ്വ​യം​തൊ​ഴി​ൽ സം​രം​ഭ സ​ഹാ​യ​ങ്ങ​ൾ, ചി​കി​ത്സ സ​ഹാ​യം, കൗ​ൺ​സ​ലി​ങ്, അ​യ്യാ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​യ അ​യ​ൽ​ക്കൂ​ട്ടം, പ​ലി​ശ​ര​ഹി​ത മൈ​ക്രോ​ഫി​നാ​ൻ​സ്​ സം​വി​ധാ​നം,ടീം-99 സന്നദ്ധ സേന എ​ന്നി​വ​യും സ​ൺ​റൈ​സി​ന്​ കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്നു. [13]

നിർവ്വഹണം[തിരുത്തുക]

2012 ഏപ്രിൽ 1-ന് മട്ടാഞ്ചേരിയിൽ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷനായ പ്രൊഫ. കെ.എ. സിദ്ദീഖ് ഹസൻ പദ്ധതി പ്രഖ്യാപനം നടത്തി. 2017 മെയ് 13,14 ദിവസങ്ങളിൽ 21 പാർപ്പിട സമുച്ചയങ്ങളുടെ സമർപ്പണം നിയമസഭാ സ്പീക്കർ നിർവ്വഹിച്ചു.[14]. കൊച്ചി തുരുത്തിയിലാണ് സൺറൈസ് കൊച്ചി ഓഫീസ് പ്രവർത്തിക്കുന്നത്. കൂടാതെ ഇതിനകം സോളിഡാരിറ്റി ഭവനരഹിതർക്കായി ഇതിനോടകം 21 ഒറ്റവീടുകളും നിർമിച്ച് നൽകിയിട്ടുണ്ട്.[15]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-10. Retrieved 2017-05-13.
 2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-15. Retrieved 2017-05-13.
 3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-17. Retrieved 2017-05-13.
 4. "പാർപ്പിട സമുച്ചയവുമായി ചേരികളോട് 'സോളിഡാരിറ്റി'; ചേരിയിലെ 21 കുടുംബങ്ങൾ ഇനി ബഹുനിലയിൽ". ml.naradanews.com. Archived from the original on 2017-05-15. Retrieved 2017-05-13.
 5. 5.0 5.1 "മാറ്റത്തിനായുള്ള ദൃഢനിശ്ചയം: സൺറൈസ് കൊച്ചി". പ്രബോധനം വാരിക 2017 മെയ് 12. Archived from the original on 2017-05-15. Retrieved 2017-05-13.
 6. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-15. Retrieved 2017-05-13.
 7. "ഇനിയവർ ഫ്ളാറ്റുകളിൽ അന്തിയുറങ്ങും; സോളിഡാരിറ്റി ഫ്ളാറ്റുകളുടെയും വീടിന്റെയും സമർപ്പണം 14 ന്". malayalamnewsdaily. Retrieved 2017-05-13.[പ്രവർത്തിക്കാത്ത കണ്ണി]
 8. "ചേരിനിവാസികൾക്ക് ആശ്വാസമായി സൺറൈസ് കൊച്ചി ലക്ഷം രൂപ വീടുകൾ". മാധ്യമം 2016 ആഗസ്ത് 2. Archived from the original on 2017-05-18. Retrieved 2017-05-15.
 9. http://www.janmabhumidaily.com/news506838[പ്രവർത്തിക്കാത്ത കണ്ണി]
 10. "നഗരസഭയുടെ മെല്ലെപ്പോക്ക്: മട്ടാഞ്ചേരിയുടെ ബഹുനില പാർപ്പിട പദ്ധതി അവതാളത്തിൽ". മാതൃഭൂമി 2016 ഒക്ടോബർ 13 2. Archived from the original on 2017-05-18. Retrieved 2017-05-15.
 11. "കൊച്ചി കോർപറേഷന്റെ പാർപിട പദ്ധതി മുടങ്ങിയതിനെതിരേ ഹൈക്കോടതിയിൽ ഹരജി". തേജസ് 2016 ഒക്ടോ. 25. Retrieved 2017-05-15.[പ്രവർത്തിക്കാത്ത കണ്ണി]
 12. "ജനകീയ പോരാട്ടത്തിൻെറ വിജയം –സൺറൈസ് കൊച്ചി". മാധ്യമം 2017 മെയ് 13. Retrieved 2017-05-15.
 13. http://www.madhyamam.com/kerala/sun-rises-first-term/2017/may/13/263075
 14. "പാർപ്പിട സമുച്ചയ പദ്ധതി". keralakaumudi. Retrieved 2017-05-13.
 15. http://www.mediaonetv.in/news/kerala/32361-solidarity-youth-movement/
"https://ml.wikipedia.org/w/index.php?title=സൺറൈസ്_കൊച്ചി&oldid=4019207" എന്ന താളിൽനിന്ന് ശേഖരിച്ചത്