സൗരാഷ്ട്രമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഹുറ മസ്‌ദയായ ദൈവം

പ്രാചീന പേർഷ്യയുടെ പ്രവാചകനായിരുന്ന സൊറോസ്ട്രർ(Zoroaster) അഥവാ സരതുഷ്ട്രർ(Zarathustra) രൂപം നൽകിയ മതമാണ് സൗരാഷ്ട്രമതം(Zoroastrianism).സരതുഷ്ട്രരുടെ കാലഘട്ടം ഏതാണ്ട് ബി സി 1500 നോടടുത്താണെന്നു കണക്കാക്കപ്പെടുന്നു . അക്കാലത്ത് പേർഷ്യ ശിലായുഗത്തിൽ നിന്നും മോചിതമാകുന്നതേ ഉണ്ടായിരുന്നു . ലോകമതങ്ങളിലെ ഏറ്റവും പഴയ പ്രവാചകനാണ് സരതുഷ്ട്രർ.[1]

സരതുഷ്ട്രരുടെ ചരിത്രം[തിരുത്തുക]

പേർഷ്യയിൽ ആദ്യം എത്തിയ ഇൻഡോ ഇറാനിയൻ പേർഷ്യയിൽ താമസിച്ചു കർഷകരായി മാറി . ആ വംശത്തിൽ പെട്ട ഒരാളാണ് സരതുഷ്ട്രർ [അവലംബം ആവശ്യമാണ്]. സരതുഷ്ട്രർ ഒരു പുരോഹിതനും ഗൃഹസ്ഥനും ആയിരുന്നു[അവലംബം ആവശ്യമാണ്] . മുപ്പതാമത്തെ വയസ്സിൽ അദ്ദേഹത്തിന് ഒരു വെളിപാടുണ്ടായി[അവലംബം ആവശ്യമാണ്] . തുടർന്ന് പല പ്രാവശ്യം വെളിപാടുകളുണ്ടായി[അവലംബം ആവശ്യമാണ്] . അവ ഒരു പുതിയ സന്ദേശം ഉപദേശിക്കാൻ അദ്ദേഹത്തിന് പ്രചോദനം നൽകി . എന്നാൽ ജനങ്ങൾ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ തള്ളിക്കളയുകയും പീഡിപ്പിക്കുകയും ചെയ്തു . അതുകാരണം അദ്ദേഹത്തിന് സ്വന്തം വീടും നാടും ഉപേക്ഷിച്ചു പോകേണ്ടതായി വന്നു . പത്തു വർഷത്തിന് ശേഷം ഒരു ബന്ധു സരതുഷ്ട്രന്റെ മതം സ്വീകരിച്ച് അദ്ദേഹത്തിൻറെ അനുയായിയായി തീർന്നു[അവലംബം ആവശ്യമാണ്] . അധികം താമസിയാതെ വിഷ്ഠസ്പ്പ് എന്ന രാജാവ് ഈ മതം സ്വീകരിച്ചു [അവലംബം ആവശ്യമാണ്]. വടക്കു കിഴക്കേ പേർഷ്യയിൽ എവിടെയോ ഉള്ള ഒരു ചെറിയ രാജ്യത്ത് സരതുഷ്ട്രന്റെ ഉപദേശം ഔദ്യോഗിക മതമായി ഈ മതം പേർഷ്യ മുഴുവൻ വ്യാപിച്ചു [അവലംബം ആവശ്യമാണ്]. ആയിരത്തിൽ കൂടുതൽ വർഷം പേർഷ്യ ലോകത്തിലെ ഒരു പ്രധാനരാജ്യമായിരുന്നു [അവലംബം ആവശ്യമാണ്].[2] [3]

സരതുഷ്ട്രന്റെ വിശ്വാസം[തിരുത്തുക]

സരതുഷ്ട്രന്റെ വിശ്വാസമനുസരിച്ച് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനാണ് പ്രവാചകൻ . പതിനേഴ് സ്തോത്രങ്ങൾ അടങ്ങിയ ഗാഥകളിൽ ഇത് പറഞ്ഞിരിക്കുന്നു . സരതുഷ്ട്രന്റെ ഉപദേശങ്ങളിൽ ഇത് മാത്രമേ അവശേഷിച്ചിട്ടുള്ളൂ . ഇന്നും സരതുഷ്ട്രന്റെ മതത്തിലെ ആരാധനയുടെ പ്രധാന ഭാഗം ഈ സ്തോത്രങ്ങളാണ് .വ്യക്തികൾക്കാണ് ഈ മതത്തിൽ പ്രാധാന്യം . സ്ത്രീക്കും പുരുഷനും തുല്യമായ പ്രാധാന്യമാണുള്ളത് . ഓരോ വ്യക്തിക്കും നന്മയെ തിന്മയിൽ നിന്നും തിരിച്ചറിയാനുള്ള ചുമതലയുണ്ട് . ഇതിനുള്ള കഴിവിന്റെ അടിസ്ഥാനത്തിലാണ് അവരെ വിധിക്കുന്നത് . ചിന്തയിലും വാക്കിലും പ്രവർത്തികളിലും കൂടുതൽ നന്മയുള്ളവർ സ്വർഗ്ഗത്തിലേക്ക് പോകുന്നു . ഇതിനു സാമൂഹ്യപദവി പ്രശ്നമല്ല . ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മയെക്കാൾ തിന്മയുള്ളവർ സാമൂഹ്യപദവി എന്തായിരുന്നാലും നരകത്തിലേക്ക് പോകും . എല്ലാവര്ക്കും തുല്യത കരുതിയിരുന്ന ഈ സദാചാരരീതി സ്വർഗ്ഗം തങ്ങളുടെ കുത്തകയാണെന്നു കരുതിയിരുന്ന പുരോഹിത വർഗ്ഗത്തെ വെറുപ്പിച്ചതിൽ അത്ഭുതമില്ല .

സൗരാഷ്ട്രമത സിദ്ധാന്തം[തിരുത്തുക]

സരതുഷ്ട്രന്റെ ഉപദേശമനുസരിച്ച് ലോകത്തിന്റെ മുഴുവൻ സ്രഷ്ടാവും രക്ഷകനുമായ അഹുറമസ്ദ എന്ന ദൈവം ബുദ്ധിയും ദയവും നിറഞ്ഞ ഭരണാധികാരിയാണ് . ഭൗതിക ലോകവും ആത്‌മീയ ലോകവും ഈ ദൈവം സൃഷ്ടിച്ചു . ലോകത്തിലെ എല്ലാ നന്മയുടെയും ഉറവിടം ഈ ദൈവമാണ് .

ദൈവമായ അഹുറമസ്ദയുടെ എതിരാളിയും പിശാചുമായ അംഗ്രാമൈന്യു സാത്താൻമാരെ സൃഷ്ടിച്ചു . അംഗ്രാമൈന്യു നരകത്തിന്റെ അധിപനാണ് . ഇവൻ ആരംഭം മുതൽ ദൈവത്തെ എതിർക്കുന്നു . അന്ധകാരമായ പാതാളത്തിലാണ് അംഗ്രാമൈന്യുവിന്റെ വാസം . അവിടെ തിന്മയുടെ മൂർത്തീകരണങ്ങളായ സാത്താന്മാരുമൊത്ത് അംഗ്രാ മൈന്യു തിന്മയുടെ സിംഹാസനത്തിലിരിക്കുന്നു .

നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തിൽ ദൈവത്തെ സഹായിക്കാനായി ദൈവമായ അഹുറമസ്ദ സൃഷ്ടിച്ചതാണ് മനുഷ്യരെ . നന്മയും തിന്മയും തിരിച്ചറിയാനുള്ള വിശേഷബുദ്ധി മനുഷ്യർക്ക് അഹുറമസ്ദ നല്കിയനുഗ്രഹിച്ചു .മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുൻപേ അമേഷാ സ്‌പെന്റാസ് എന്ന മരണമില്ലാത്ത ചില സ്വർഗ്ഗവാസികളെയും അഹുറമസ്ദ സൃഷ്ടിച്ചു . ഇവരെ ദൈവത്തിന്റെ പുത്രന്മാരും പുത്രിമാരുമായി കണക്കാക്കുന്നു . ഇവർ നന്മയുടെ മൂർത്തികളും മനുഷ്യർക്ക് മാതൃകകളുമാണ് .അഹുറ മസ്ദയിൽ ഭക്തിയും നന്മയും നിറഞ്ഞ ജീവിതത്തിൽക്കൂടി മനുഷ്യൻ സ്വർഗ്ഗവാസത്തിനു അർഹനാകുന്നു . കന്നുകാലികൾ , അഗ്‌നി , ഭൂമി , ലോഹം , ജലം , സസ്യങ്ങൾ ഇവ ദൈവത്തിന്റെ നല്ല സൃഷ്ടികളാണ് . പ്രധാനപ്പെട്ട ഓരോ ആരാധനയിലും ഈ നല്ല വസ്തുക്കളുടെ പ്രതിനിധികളും സ്വർഗ്ഗത്തിലെ നല്ലവരുടെ പ്രതിനിധികളും ഉണ്ടായിരിക്കും . ഏഴാമത്തെ സൃഷ്ടിയായ മനുഷ്യൻ ദൈവത്തിന്റെ പ്രതിനിധിയാണ് .[4] [5]

നന്മയും തിന്മയും[തിരുത്തുക]

സരതുഷ്ട്രന്റെ ഉപദേശമനുസരിച്ച് ലോകം നന്മ നിറഞ്ഞതാണെങ്കിലും തിന്മ അതിനെ ബാധിച്ചിട്ടുണ്ട് . നന്മതിന്മകളുടെ യുദ്ധം എന്നെങ്കിലും അതിന്റെ ഉച്ചകോടിയിലെത്തുമ്പോൾ നന്മ വിജയിക്കുകയും ലോകം ദൈവം സൃഷ്ടിച്ചപ്പോഴുണ്ടായിരുന്ന നല്ല അവസ്ഥയിലേക്ക് തിരികെ പോകുകയും ചെയ്യും . നന്മ ചെയ്തവർ ദൈവത്തോടൊപ്പം സ്വർഗ്ഗത്തിൽ വസിക്കും . തിന്മ ചെയ്തവർ നരകത്തിലേക്കും പോകും.

സരതുഷ്ട്രന്റെ മതസിദ്ധാന്തം അനുസരിച്ചു ഭൗതികലോകം ചീത്തയോ ദുഷിച്ചതോ അല്ല . ദൈവസൃഷ്ടി ആയതിനാൽ അത് നന്മ നിറഞ്ഞതാണ് . സാത്താനായ അംഗ്രാമൈന്യു ആണ് ലോകത്തെ ചീത്തയാക്കിയത് . ദുഷ്ടതയും ബഹളവും നശിപ്പിക്കാനുള്ള ആഗ്രഹവും അംഗ്രാമൈന്യു സൃഷ്ടിച്ചു . ദൈവത്തിന്റെ നല്ല സൃഷ്ടികളെ അംഗ്രാമൈന്യു എന്ന പിശാച് കഷ്ടപ്പാട് രോഗം മരണം ഇവ കൊണ്ട് നശിപ്പിക്കാൻ ശ്രമിച്ചു . ഈ തിന്മകൾ പിശാചായ അംഗ്രാമൈന്യുവിന്റെ സൃഷ്ടിയാണ് . ഇതുകൂടാതെ ചെകുത്താൻ ദൈവത്തിന്റെ ഓരോ സൃഷ്ടിയേയും നശിപ്പിക്കാൻ ശ്രമിച്ചു .മനോഹര ഗോളമായ ഭൂമിയെ അംഗ്രാമൈന്യു പിടിച്ചു കുലുക്കി അതിന്റെ നിരപ്പായ തറയിൽ കുന്നുകളും മലകളും ഗർത്തങ്ങളുമുണ്ടാക്കി . മനുഷ്യർക്കും മറ്റു ദൈവ സൃഷ്ടികൾക്കും ആപത്തു വരുത്താനായിരുന്നു അത് . മനുഷ്യർക്കും മൃഗങ്ങൾക്കും രോഗവും മരണവും നൽകി . മനുഷ്യനിൽ കാമവസാന വർദ്ധിപ്പിച്ചു . കന്നുകാലികളെ കെട്ടിയിട്ടു പീഡിപ്പിക്കാനും , മാംസം ഭക്ഷിക്കാനും മനുഷ്യന് പ്രേരണ നൽകിയതും അംഗ്രാമൈന്യു എന്ന പിശാചാണ് . മനുഷ്യമനസ്സുകളിൽ കോപത്തേയും പകയേയും ജനിപ്പിച്ചു . തീയ്ക്കു പുകയുണ്ടാക്കി . ഇത്തരത്തിൽ അംഗ്രാമൈന്യു ദൈവത്തിനെതിരായി പോരാടി .

ഇത്രയൊക്കെ ആയപ്പോൾ ചെകുത്താൻ വിജയിച്ചതായി തോന്നി . അപ്പോൾ ഒരു അത്ഭുതം സംഭവിച്ചു . മരിച്ചുകൊണ്ടിരുന്ന പുരുഷന്റെ ബീജത്തിൽ നിന്നും ഒരു ചെടിയുണ്ടായി . ആ ചെടി വളർന്നു രണ്ടായി പിളർന്നു ഒരു പുരുഷനും സ്ത്രീയുമായിത്തീർന്നു . മരണം സംഭവിക്കാൻ സാധ്യതയുള്ള കാളയുടെ ബീജത്തിൽ നിന്നും പശുക്കളും കാളകളും ഉണ്ടായി . മനുഷ്യന്റെ ബുദ്ധി തിന്മയെ അതിക്രമിച്ചു നന്മയെ സ്വീകരിച്ചു തുടങ്ങി . ഇതുകണ്ട പിശാചായ അംഗ്രാമൈന്യു താൻ അഹുറമസ്‌ദയായ ദൈവത്തോട് തോറ്റതായി മനസ്സിലാക്കി . സാത്താൻ ഭൂമിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു . എന്നാൽ അപ്പോഴേക്കും പിശാചായ അംഗ്രാമൈന്യുവിനെ അഹുറമസ്‌ദയായ ദൈവം ബന്ധിച്ചു കഴിഞ്ഞിരുന്നു . എന്നാലും ചില വ്യവസ്ഥകളോടെ അഹുറമസ്‌ദയായ ദൈവം അവനെ വെറുതെ വിട്ടു . അന്ന് മുതൽ സാത്താന്റെ പക വർദ്ധിക്കുകയും ഒളിഞ്ഞിരുന്ന് ദൈവത്തോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു .ആ യുദ്ധം ഇന്നും തുടരുന്നു . എന്നാൽ സരതുഷ്ട്രർ ജനിക്കുകയും നല്ല മതം മനുഷ്യർക്ക് ഉപദേശിക്കുകയും ചെയ്തതോടെ പിശാചായ അംഗ്രാമൈന്യുവിന്റെ പരാജയം പൂർണ്ണമായി . നന്മതിന്മകളുടെ യുദ്ധം ഇന്നും ലോകത്തിൽ നടന്നുകൊണ്ടിരിക്കുന്നു . ആത്യന്തികമായി നന്മ വിജയിക്കുകയും അഹുറമസ്‌ദയായ ദൈവം ഭൂമിയെ അനുഗ്രഹിക്കുകയും ചെയ്യും .

രണ്ടായിരം കൊല്ലങ്ങൾ ഇടവിട്ട് മൂന്നു പ്രവാചകർ ഭൂമിയിൽ ജനിക്കും . ഇവർ ദൈവപുത്രന്മാരായ അമേഷാ സ്‌പെന്റാസിൽ നിന്നും വന്നവരായിരിക്കും . ഈ മൂന്ന് പേരുടെയും അമ്മമാർ കന്യകമാരായിരിക്കും . ഓരോ പ്രവാചകനും കുറെ തിന്മകളെ നശിപ്പിക്കും .അന്തിമ പ്രവാചകനായ ദൈവപുത്രൻ അംഗ്രാമൈന്യുവിനെ ജയിക്കും . അംഗ്രാമൈന്യു തടവിലാക്കപ്പെടും .തുടർന്ന് അന്തിമ പ്രവാചകൻ മരിച്ചവരെ എല്ലാം ഉയർത്തി അന്ത്യവിധി പ്രഖ്യാപനം നടത്തും .നല്ലവർ സ്വർഗ്ഗത്തിലേക്കും ചീത്തയാൾക്കാർ നരകത്തിലേക്കും പോകും . കുറച്ചു കാലത്തിനു ശേഷം എല്ലാപേരും പുറത്തുവന്നു , ഉരുകിയ ലോഹനദിയിൽക്കൂടി നടന്നു പൂർണ്ണരായി സ്വർഗ്ഗത്തിലേക്ക് പോകും . ഉരുകിയ ലോഹം ഭൂമിയിലെ പർവ്വതങ്ങൾ താഴ്ത്തുകയും താഴ്വാരങ്ങളും നിറയ്ക്കുകയും ചെയ്യും . ഭൂമി വീണ്ടും പഴയപടിയാകും . തിന്മ ഇല്ലാതാകും .ഭൂമി ചന്ദ്രനിലേക്ക് ഉയരും . സ്വർഗ്ഗം ചന്ദ്രനിലേക്ക് താഴും .സൗരാഷ്ട്രമതം അനുസരിച്ചു ലോകത്തിനു നാശമില്ല . സൃഷ്ടിയുടെ നവീകരണമാണുള്ളത് .

ശിക്ഷകളുടെ ലക്‌ഷ്യം തെറ്റ് തിരുത്തലാണ് .മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ അവനു നന്മയോ തിന്മയോ തിരഞ്ഞെടുക്കാം . നന്മയുടെയും തിന്മയുടെയും മധ്യത്തിലായിട്ടാണ് മനുഷ്യനെ അഹുറ മസ്‌ദയായ ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്നു സൗരാഷ്ട്രമതം വിശ്വസിക്കുന്നു . സ്വന്തം ഇച്ഛ അനുസരിച്ചു നന്മയുടെയോ തിന്മയുടെയോ ശക്തികളെ സഹായിക്കാം . അമിതകാമം , മാംസഭക്ഷണം , കള്ളം , കൊലപാതകം , ബലപ്രയോഗം , സാഹസം , ദുരാശ എന്നിവ തിന്മയാണ് . നിയന്ത്രിതമായ ലൈംഗികത , സസയഭക്ഷണം , സഹജീവി സ്നേഹം , ആത്മീയത , സത്യം എന്നിവ നന്മയാണ് .

നന്മയുടെ ആത്മീയ ശക്തികളെ സഹായിക്കുന്നതോടൊപ്പം ദൈവത്തിന്റെ ഭൗതിക സൃഷ്ടികളെ വർദ്ധിപ്പിക്കാനും അവയ്ക്കു സുഖം നൽകാനും മനുഷ്യൻ തയ്യാറാകണം . കാലിസമ്പത്തും വൃക്ഷസമ്പത്തും വർദ്ധിപ്പിക്കണം . കാലികളെ കെട്ടിയിട്ടു ദ്രോഹിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യരുത് . സൗരാഷ്ട്ര മതത്തിൽ സസ്യഭുക്കുകളായ ജീവികളെല്ലാം കാലികളാകുന്നു . അമിതകാമവും കഠിനബ്രഹ്മചര്യവും ഒരുപോലെ പാപങ്ങളാണ് . വിവാഹം, കുടുംബം എന്നിവയാകുന്ന ദൈവാനുഗ്രഹത്തിനു വേണ്ടി ആവശ്യമായ കാമം മാത്രം ആചരിക്കുകയെന്നു അഹുറമസ്ദ സരതുഷ്ട്രരിലൂടെ ഉപദേശിച്ചിട്ടുണ്ട് . എന്നാൽ അമിതകാമം വൈവാഹിക വ്യവസ്ഥയെ തെറ്റിക്കുന്നു . ഒരു മനുഷ്യന് ഒരു ഭാര്യയാണ് അനുവദനീയം . ഭാര്യയുമായി മാത്രമേ ലൈംഗികത പാടുള്ളൂ . സരതുഷ്ട്രരുടെ അഭിപ്രായത്തിൽ ശരീരത്തെക്കാൾ ആത്മാവിനു പ്രാധാന്യം നൽകുന്ന ഉപവാസവും , ആത്മാവിനേക്കാൾ ശരീരത്തിന് പ്രാധാന്യം നൽകുന്ന അമിതഭക്ഷണവും ഒന്ന് പോലെ പാപങ്ങളാണ് . ശരീരത്തിന്റെയും ആത്മാവിന്റെയും ആരോഗ്യം പരസ്പര പൂരകങ്ങളാണ്‌ . അതിനാൽ രണ്ടിനും ഒന്നുപോലെ പ്രാധാന്യം നൽകണം .

സൗരാഷ്ട്ര മതപ്രകാരം , ലോകം ദൈവത്തിന്റെ നല്ല സൃഷ്ടിയാണ് . അത് അഹുറമസ്‌ദയായ ദൈവത്തിന്റെ പൂങ്കാവനമാണ് .ആത്മീയതയ്ക്കു എതിരായ ഭൗതിക പ്രപഞ്ചത്തിൽ കുടുങ്ങിപ്പോയ ഒരു ആത്മാവായിട്ടല്ല സൗരാഷ്ട്രമതം മനുഷ്യനെ കാണുന്നത് . നല്ല സൃഷ്ടിയായ പ്രപഞ്ചത്തിൽ കുടുങ്ങിപ്പോയ ചെകുത്താനാണ് മനുഷ്യന്റെ ശത്രു . സരതുഷ്ട്രന്റെ മതത്തിലും സദാചാരചിന്തയിലും അനുഷ്ഠാനങ്ങളിലും സന്തോഷാത്മകത നിറഞ്ഞിരിക്കുന്നു . മരണവും നാശവും തിന്മയുടെ പ്രതീകങ്ങളായതിനാൽ അവയുമായോ , ആ തിന്മകളെ സഹായിക്കുന്നതുമായോ ബന്ധമുണ്ടാകാതെ മനുഷ്യൻ സൂക്ഷിക്കണം . ചെളി , അഴുക്കുകൾ , മൃത വസ്തുക്കൾ എന്നിവ മരണവും നാശവും സ്ഥിതി ചെയ്യുന്ന നാശവസ്തുക്കളാണ് .

നല്ല ദൈവം , നല്ല സൃഷ്ടി , മനുഷ്യന്റെ നന്മ ഇവയുമായി ബന്ധപ്പെട്ട മതമാണ് സൗരാഷ്ട്രമതം .അഗ്നിയും ജലവും ആരാധനയ്ക്കു ഉപയോഗിക്കുന്നു . ആദ്യകാലത്തു സൗരാഷ്ട്രമതത്തിൽ ആരാധന നടത്തിയിരുന്നത് തുറന്ന സ്ഥലത്തു വച്ചായിരുന്നു . എന്നാൽ അകൈമെനിഡ് സാമ്രാജ്യത്തിലെ രാജാക്കന്മാർ ക്ഷേത്രങ്ങൾ നിർമ്മിക്കുകയും അഹുറ മസ്‌ദായുടെ പ്രതീകങ്ങളായ വിശുദ്ധ അഗ്നിയും, ശുദ്ധ ജലവും അതിൽ സ്ഥാപിക്കുകയും ചെയ്തു . അങ്ങനെ ക്ഷേത്രങ്ങളുണ്ടായി . [4] [5]

മതപ്രചാരം[തിരുത്തുക]

സൗരാഷ്ട്ര മത വൈദികരുടെ ചിഹ്നം ഒരു വിശുദ്ധ ചരടായിരുന്നു . സരതുഷ്ട്രർ ഒരു പൂണൂലും വെള്ള തുണികൊണ്ടുള്ള ഒരു കുപ്പായവും തന്റെ മതത്തിലെ വിശ്വാസികളുടെ അടയാളമാക്കി . തിന്മയ്ക്കു എതിരെ നന്മയ്ക്കു വേണ്ടി പോരാടുന്ന പടയാളികളുടെ പടച്ചട്ടയാണ് ഈ ചിഹ്നങ്ങൾ എന്ന് സരതുഷ്ട്രർ പറഞ്ഞു . സരതുഷ്ട്രർ മരിച്ചു കഴിഞ്ഞ് ആയിരം വർഷത്തേക്കുള്ള ചരിത്രം വ്യക്തമല്ല . അതിനാൽ ഈ മതത്തിന്റെ ആദ്യകാല ചരിത്രം വ്യക്തമല്ല . എന്തായാലും പേർഷ്യൻ പീഠഭൂമി മുഴുവനും ഈ മതം വ്യാപിച്ചിരുന്നുവെന്നു വ്യക്തമാണ് .ബി സി 7 -ആം ശതകത്തിൽ നീഡുകൾ പശ്ചിമ പേർഷ്യയുടെ അധിപരായി . അപ്പോൾ ഈ മതം വലിയ ശക്തിയായി തീർന്നിരുന്നു .ബി സി 559 - ഇൽ പേർഷ്യൻ രാജ്യമായ അന്ഷാനിലെ രാജാവായി സൈറസ്സ് അധികാരമേറ്റു . ബി സി 534 - ഇൽ ബാബിലോണ കൂടി പിടിച്ചെടുത്തതോടെ സൈറസ്സ് വൻശക്തിയായി മാറുകയുണ്ടായി .അദ്ദേഹം യഹൂദരെ സ്വാതന്ത്രരാക്കിയതായി ബൈബിളിൽ പറയുന്നു .തുടർന്ന് പേർഷ്യ ഭരിച്ച രാജവംശം സൗരാഷ്ട്ര മത ആദര്ശങ്ങള് ഉയർത്തിപ്പിടിച്ചു . അവർ സൗരാഷ്ട്ര മതം സാമ്രാജ്യം മുഴുവനും വ്യാപിപ്പിച്ചു . [3]

എന്നാൽ പിന്നീട് വന്ന അലക്‌സാണ്ടർ ബി സി 331 - ഇൽ പേർഷ്യ തകർത്തു കളഞ്ഞു . അയാൾ പേർഷ്യയുടെ ചരിത്രത്തിൽ അക്രമിയായ അലക്‌സാണ്ടർ എന്നാണു അറിയപ്പെടുന്നത് . എന്നാലും പിന്നീട് വന്ന രാജവംശങ്ങൾ അലക്‌സാണ്ടറുടെ പിൻഗാമികളെ ഓടിക്കുകയും സൗരാഷ്ട്ര മതത്തെ കുറേക്കാലം കൂടി കൊണ്ടുപോകുകയും ചെയ്തു .നീഡ് ഗോത്രത്തിലെ മതപ്രചാരകരായ പുരോഹിതന്മാരാണ് മാഗികൾ .ഇവരാകട്ടെ പേർഷ്യൻ രാജാവിന്റെ പുരോഹിതരായിരുന്നു . മാഗികൾ പണ്ഡിതന്മാരായ വിദ്വാന്മാർ ആയിരുന്നു .

ഭാരതത്തിൽ ധാരാളം സൗരാഷ്ട്ര മതക്കാരുണ്ട് .പേർഷ്യയിൽ നടന്ന ആക്രമണങ്ങളും , അന്യമതങ്ങളുടെ കടന്നു കയറ്റവും സൗരാഷ്ട്ര മതത്തെ ഏതാണ്ട് ഒതുക്കിക്കളഞ്ഞു . 10 -ആം നൂറ്റാണ്ടിൽ പീഡിതരായ സൗരാഷ്ട്ര മതക്കാർ ആരാധനാ സ്വാതന്ത്ര്യമുള്ള സ്ഥലം തേടി ഭാരതത്തിലെത്തി .ഭാരതത്തിൽ അവർക്കു തികഞ്ഞ സമാധാനവും സുരക്ഷിതത്വവും ലഭിച്ചു .ഇവരെ ഭാരതീയർ പാഴ്സികൾ എന്ന് വിളിച്ചു .

സെന്റ് അവസ്ത[തിരുത്തുക]

ഏ ഡി 10 -ആം ശതകത്തിൽ സൗരാഷ്ട്ര മതക്കാർ പല മതഗ്രന്ഥങ്ങളും രചിച്ചു . മധ്യ പേർഷ്യൻ ഭാഷയായ പഹവലിയിലേക്ക് അവസ്ത എഴുതി . സരതുഷ്ട്രരുടെ ഉപദേശങ്ങളുടെ സംഗ്രഹമായിരുന്നു അത് . തുടർന്ന് അവസ്തയുടെ സംഗ്രഹങ്ങളും വ്യാഖ്യാനങ്ങളും എഴുതി . സെന്റ് അവസ്ത എന്ന ഈ മഹത് ഗ്രന്ഥമാണ് സൗരാഷ്ട്രരുടെ വിശുദ്ധ ഗ്രന്ഥം . .

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൗരാഷ്ട്രമതം&oldid=3293219" എന്ന താളിൽനിന്ന് ശേഖരിച്ചത്