സൗരവ് ഘോഷാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൗരവ് ഘോഷാൽ
Country  ഇന്ത്യ
Born (1986-08-10) ഓഗസ്റ്റ് 10, 1986 (വയസ്സ് 31)
കൊൽക്കത്ത, പശ്ചിമ ബംഗാൾ
Height 5 അടി (1.524000 മീ)
Weight 65 കിലോഗ്രാംs (143 lb)
Turned Pro 2003
Coached by Malcolm Willstrop,
S. Maniam &
Cyrus Poncha
Racquet used Prince O3 Speedport Black
Men's singles
Highest ranking No. 15 (May, 2014)
Current ranking No. 16 (June, 2014)
Title(s) 5
Tour final(s) 8
World Open QF (2013)
Last updated on: September, 2014.

ഇന്ത്യൻ സ്ക്വാഷ് താരമാണ് സൗരവ് ഘോഷാൽ. 2013 ഡിസംബർ 15ന് ലോക സ്ക്വാഷ് റാങ്കിങ്ങിൽ പതിനഞ്ചാം സ്ഥാനത്തെത്തിയിരുന്നു.

ജീവിതരേഖ[തിരുത്തുക]

1986 ഓഗസ്റ്റ് 10ന് കൊൽക്കത്തയിൽ ജനിച്ചു. ലക്ഷ്മിപത് സിംഘനിയ അക്കാദമിയിൽ നിന്നും സ്ക്വാഷ് പഠിച്ചു.

കായികജീവിതം[തിരുത്തുക]

കൊൽക്കത്ത റാക്കറ്റ് ക്ലബ്ബിലാണ് ആദ്യം സ്ക്വാഷ് കളിച്ചു തുടങ്ങിയത്. സ്ക്കൂൾ പഠനത്തിനു ശേഷം മേജർ മണിയത്തിനു കീഴിൽ പഠിക്കാൻ ചെന്നൈയിലേക്കു പോയി. ജർമൻ ഓപ്പണാണ് (അണ്ടർ-17) സൗരവ് നേടിയ ആദ്യ ടൂർണമെന്റ്.[1] 2 മാസത്തിനു ശേഷം ഡച്ച് ഓപ്പൺ നേടുകയും ചെയ്തു. 2004ൽ ബ്രിട്ടീഷ് ജൂനിയർ ഓപ്പൺ അണ്ടർ 19ൽ വിജയിച്ചു. 006ൽ ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയിരുന്നു. 2007ൽ അർജുന അവാർഡ് ലഭിച്ചു. 2013ൽ ലോക സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ താരമായി സൗരവ് മാറി.[2] നിലവിൽ വെസ്റ്റ് യോർക്ക്ഷെയറിലെ പോണ്ട്ഫ്രാക്ട് സ്ക്വാഷ് ക്ലബ്ബിലെ മാൽക്കം വിൽസ്ട്രോപ്പിനു കീഴിൽ പരിശീലിക്കുകയാണ്. നിലവിലെ ദേശീയ സ്ക്വാഷ് ചാമ്പ്യനാണ് സൗരവ്.2014ലെ ഏഷ്യൻ ഗെയിംസിൽ സൗരവ് വെള്ളി മെഡൽ നേടിയിരുന്നു‌.

പുരസ്കാരങ്ങൾ[തിരുത്തുക]

  • അർജുന അവാർഡ്

അവലംബം[തിരുത്തുക]

  1. Deccan Herald article on Saurav Ghosal
  2. NDTV Sports article on Saurav Ghoshal in the World Championship, 2013

പുറം കണ്ണികൾ[തിരുത്തുക]


Persondata
NAME Ghosal, Saurav
ALTERNATIVE NAMES
SHORT DESCRIPTION Indian squash player
DATE OF BIRTH 10 August 1986
PLACE OF BIRTH Kolkata, West Bengal
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=സൗരവ്_ഘോഷാൽ&oldid=2022025" എന്ന താളിൽനിന്നു ശേഖരിച്ചത്