സൗമ്യ സദാനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൗമ്യ സദാനന്ദൻ
ജനനം (1985-07-22) ജൂലൈ 22, 1985  (38 വയസ്സ്)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾ
തൊഴിൽചലച്ചിത്ര സംവിധായിക
സജീവ കാലം8

മലയാള ചലച്ചിത്ര മേഖലയിലെ ഒരു സംവിധായികയാണ് സൗമ്യ സദാനന്ദൻ.[1][2][3] ചില മലയാളചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. S2013-17 കാലഘട്ടത്തിൽ കപ്പ ടിവി സമ്പ്രേക്ഷണം ചെയ്ത 'ഫിലിം ലോഞ്ച്" എന്ന പരിപാടിയുടെ അവതാരക എന്ന നിലയിൽ പ്രശസ്തയായി.കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവർ അഭിനയിച്ച മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിലൂടെ സംവിധായികയായി അരങ്ങേറി.[4]

ആദ്യകാലജീവിതം[തിരുത്തുക]

കൊല്ലം ജില്ലയിലെ ശൂരനാട് എന്ന സ്ഥലത്താണ് ജനിച്ചത്. തിരുവനന്തപുരത്തായിരുന്നു പഠിച്ചു വളർന്നത്. കേന്ദ്രീയ വിദ്യാലയത്തിലെ സ്കൂൾ പഠനത്തിനു ശേഷം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ആന്റ് ഇലക്ട്രിക്കൽ എഞ്ചിനീയരിംഗിൽ ബിരുദമെടുത്തു. ബംഗളൂരുവിൽ ആദിത്യ ബിർള മിനാക്സ് എന്ന കമ്പനിയിൽ കുറച്ചു നാൾ ജോലി ചെയ്തിരുന്നു. 2010-ൽ ചലച്ചിത്ര രംഗത്ത് പ്രവേശിച്ചു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

Year Title Credit Awards
2018 മാംഗല്യം തന്തുനാനേന മലയാള ചലച്ചിത്രം
സംവിധായിക
2017 റാബിറ്റ് ഹോൾ[5] ലഘുചിത്രം സംവിധായിക 2018 Best cinematography, Best Sound Design and Special Mention for Screenplay at Eastern Global Short film festival 2018
2016 ചെമ്പൈ: ഡിസ്കവറി ഓഫ് എ ലെജെന്റ്[6] ഡോക്യുമെന്ററി സംവിധായിക 2017 Special Jury Award at 64th National Film Awards

2016 Signs Film Festival, Kerala

2016 Best Documentary at Allahabad International film festival

2016 C/O സൈറ ബാനു
മലയാള ചലച്ചിത്രം സഹസംവിധായിക
2015 ഓലപ്പീപ്പി മലയാള ചലച്ചിത്രം സഹസംവിധായിക
2014 ഓർമയുണ്ടോ ഈ മുഖം[7] മലയാള ചലച്ചിത്രം അഭിനേത്രി
2013 ദാവീദ് ആന്റ് ഗോലിയാത്ത്
മലയാള ചലച്ചിത്രം സഹസംവിധായിക / അഭിനേത്രി
2013 സിലോൺ മലയാള ചലച്ചിത്രം സഹസംവിധായിക / അഭിനേത്രി
2013 വൺ മലയാള ചലച്ചിത്രം സഹസംവിധായിക / അഭിനേത്രി
2012 മിസ്റ്റിക് എൻകൗണ്ടർ
ലഘുചിത്രം സംവിധായിക
2012 ആശാനും ആശാട്ടിയും
ടിവി പരമ്പര
സംവിധായിക
2012 സിനിമാ കമ്പനി
മലയാള ചലച്ചിത്രം സഹസംവിധായിക / അഭിനേത്രി
2012 ജവാൻ ഓഫ് വെള്ളിമല
മലയാള ചലച്ചിത്രം സഹസംവിധായിക

References[തിരുത്തുക]

  1. "Documenting the life of a legend". 29 September 2015.
  2. "Soumya Sadanadanan makes docu on Chembai - Times of India".
  3. "Childhood, Cinema & Career Choices: A Conversation With 'Eeda' Actress Nimisha Sajayan". 16 January 2018.
  4. "Learnt a lot from Amala Akkineni: Soumya Sadanandan - Times of India".
  5. M, Athira (31 January 2018). "'Rabbit Hole' discusses depression".
  6. "I hope the National Award helps in some way to elevate Chembai music festival to something like a Tyagaraja fest: Soumya Sadanandan - Times of India".
  7. "I have no diet plan: Soumya Sadanandan - Times of India".
"https://ml.wikipedia.org/w/index.php?title=സൗമ്യ_സദാനന്ദൻ&oldid=2950454" എന്ന താളിൽനിന്ന് ശേഖരിച്ചത്