സൗദി അറേബ്യയിലെ ഇസ്ലാമിക പൈതൃകങ്ങളുടെ നശീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jannatul Baqi graveyard in Medina, Saudi Arabia

സൗദി അറേബ്യയിലെ ഇസ്ലാമിക ചരിത്ര പൈതൃകങ്ങളുടെ നശീകരണ പ്രവൃത്തികൾ തുടർന്ന് കൊണ്ടേയിരിക്കുന്ന ഒരു പ്രതിഭാസമാണ്. സൗദി അറേബ്യയുടെ പടിഞ്ഞാറെ ഭാഗമായ ഹിജാസ് പ്രവിശ്യയിലാണ് ഇത് നടക്കുന്നത്.പ്രധാനമായും മക്ക, മദീന എന്നീ പുണ്യ നഗരങ്ങൾക്ക് സമീപമാണ് ഇത് പ്രധാനമായും നടക്കുന്നത്.മൃതദേഹങ്ങൾ അടക്കം ചെയ്ത കബറിടങ്ങൾ, പള്ളികൾ, പഴയ വീടുകൾ,പ്രവാചകൻ മുഹമ്മദ് നബിയുടെ ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ എന്നിവക്ക് പുറമെ ഇസ്ലാമിക സ്ഥാപനവുമായി ബന്ധപ്പെട്ട മഹത് വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളും നശിപ്പിച്ച് വരുന്നുണ്ട്.[1] സൗദി അറേബ്യയുടെ സർക്കാറിൻറെ ഔദ്യോഗീഗ തലത്തിൽ തന്നെയാണ് ഇതിൽ ഭൂരിഭാഗവും നടക്കുന്നത്. മസ്ജിദുൽ ഹറം വികാസത്തിൻറെ പേരിൽ ധാരാളം സ്ഥലങ്ങൾ ഇതിനകം നശിപ്പിച്ചു കഴിഞ്ഞു. കൂടാതെ മദീനയിൽ പ്രവാചകൻറെ പള്ളിയുടെ വികസനത്തിൻറെ പേരിലും മറ്റു സൗകര്യങ്ങളും സേവനങ്ങളും ഒരുക്കുന്നതിൻറെ ഭാഗമായും ധാരാളം പൈതൃകങ്ങൾ നശിപ്പിച്ചിട്ടുണ്ട്. വർദ്ദിച്ചുവരുന്ന തീർഥാടകരുടെ അക്കമൊഡേറ്റ് ചെയ്യുന്നതിൻറെ ഭാഗമായാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നാണ് ഒരു വിശദീകരണം.കൂടാതെ ഇതിന് വിശ്വാസ പരമായ കാരണങ്ങളുണ്ടെന്നും കരുതപ്പെടുന്നു..[2]

ചരിത്രം[തിരുത്തുക]

1932 ലാണ് അറേബ്യൻ ഉപഭൂഖണ്ഡത്തിൻറെ രാഷ്ട്രീയപരമായി ഏകീകരിക്കപ്പെട്ടത്.നിലവിലെ സൗദി അറേബ്യ രാജ്യത്തിൻറെ ഏകീകരണം സാധ്യമായത് അന്നാണ്. രാജാവായ അബ്ദുൽ അസീസും ബദൂനി ഗോത്രവർഗക്കാരും ചേർന്നാണ് ഹശിമിത്ത് വംശത്തിൻറെ നിയന്ത്രണത്തിലുണ്ടായിരുന്ന ഹിജാസ് കീഴടക്കിയത്. നജ്ദിലെ പുതിയ ഭരണാധികാരികളും അക്കാലത്തെ അറബി നാടോടികളും ഗോത്രവർഗ സബ്രദായത്തിൽ ജീവിക്കുന്നവരും നിരക്ഷരരുമായിരുന്നു.എന്നാൽ തങ്ങൾ വലിയ പുരോഗതിയുള്ള സമൂഹമാണെന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്.കാലങ്ങളായി മജ് ലിസുൽ സുഹ്റ എന്ന ഒരു കൂടിയാലോചന സമിതിയുടെ കീഴിലായിരുന്നു കാലങ്ങളായി ഭരണ സബ്രദായമായുണ്ടായിരുന്നത്. ഒരു കേന്ദ്രീകൃത ഭരണനിർവഹണ വിഭാഗമായിരുന്നു സൈന്യത്തിനും പോലീസിനും വിദ്യാഭ്യാസത്തിനുമുള്ള വാർഷിക ബജറ്റു് കൈകാര്യം ചെയ്തിരുന്നത്. [3]അവലംബം[തിരുത്തുക]

  1. "Medina: Saudis take a bulldozer to Islam's history". The Independent. Retrieved 14 November 2014. 
  2. [1] [dead link]
  3. Yamani, Mai (2009). "Devotion". Cradle of Islam. London: I.B. TAURIS. p. 2. ISBN 978-1-84511-824-2. 

External links[തിരുത്തുക]