സ്‌വിനോയ്, കാസ്പിയൻ കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Svinoy

Sangi Mugan
The Cossack Stenka Razin in the Caspian Sea (Vasily Surikov)
The Cossack Stenka Razin in the Caspian Sea (Vasily Surikov)
CountryAzerbaijan
RegionAbsheron Region

സ്‌വിനോയ് ദ്വീപ് അല്ലെങ്കിൽ സൻഗി-മുഗൻ ദ്വീപ് (Azerbaijani: Səngi Muğan അസർബൈജാന്റെ അധീനതയിലുള്ള കാസ്പിയൻ കടലിലെ ഒരു ദ്വീപ് ആണ്. മുൻ സോവിയറ്റ് റിപ്പബ്ലിക്കും ഇപ്പോഴത്തെ സ്വതന്ത്ര രാജ്യവുമായ അസർബൈജാന്റെ തലസ്ഥാനമായ ബാക്കുവിന്റെ തെക്കുഭാഗത്തു കിടക്കുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

അസർബൈജാന്റെ തലസ്ഥാനമായ ബാക്കുവിന്റെ തെക്കുഭാഗത്തു കിടക്കുന്ന ഈ ദ്വീപ് ബാക്കു ഉപദ്വീപിനു 16 കിലോമീറ്റർ ദൂരെയാണ് കിടക്കുന്നത്. സ്‌വിനോയ് ദ്വീപ് 1 കിലോമീറ്റർ നീളവും 0.6 കിലോമീറ്റർ വീതിയുമുള്ളതാണ്. [1] ബാക്കുവിൽനിന്നും അകലെക്കിടക്കുന്നുവെങ്കിലും ബാക്കു ഉപദ്വീപിന്റെ ഭാഗമായാണിതിനെ കണക്കാക്കുന്നത്.

സ്വിനോയ് ദ്വീപിൽ ജലമലിനീകരണത്തോത് കണക്കാക്കാനുള്ള ഒരു ഓട്ടോമാറ്റിക് കേന്ദ്രം ആണു സജ്ജമാക്കിയിരിക്കുന്നത്. [2]

ചരിത്രം[തിരുത്തുക]

1669ൽ സ്റ്റെങ്ക റാസിന്റെ കൊസ്സാക്കുകൾ പേർഷ്യയിലെ സഫാവിദ് ഷാ ആയിരുന്ന സുലൈമാൻ 1 ന്റെ കപ്പൽവ്യൂഹത്തെ ഇവിടെവച്ച് തകർത്തുകളഞ്ഞു. [3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്‌വിനോയ്,_കാസ്പിയൻ_കടൽ&oldid=3865064" എന്ന താളിൽനിന്ന് ശേഖരിച്ചത്