സ്‌പെൻസർ വെൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്‌പെൻസർ വെൽസ്
Spencer Wells
ജനനം (1969-04-06) ഏപ്രിൽ 6, 1969  (55 വയസ്സ്)
പൗരത്വംഅമേരിക്കൻ
കലാലയംUniversity of Texas at Austin
Harvard University
പുരസ്കാരങ്ങൾKistler Prize (2007)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംGenetics

സ്പെൻസർ വെൽസ് (ജനനം: 1969 ഏപ്രിൽ 6) ലോകപ്രശസ്തനായ ജനിതക, നരവംശ ശാസ്ത്രജ്ഞനും നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയുടെ അന്വേഷണ സഞ്ചാരിയുമാണ്‌. ജീനോഗ്രാഫിക് പ്രൊജക്റ്റിന്റെ തലവനാണ് അദ്ദേഹം.

ജീവിതരേഖ[തിരുത്തുക]

1969 ഏപ്രിൽ 6ൻ അമേരിക്കൻ ഐക്യനാടുകളിലെ ജോർജ്ജിയയിൽ ജനിച്ചു. അദ്ദേഹം,ടെക്സാസിലെ ലുബോക്കിലാണ്‌ വളർന്നത്. 16ആം വയസ്സിൽ അദ്ദേഹം കലാലയ വിദ്യാഭ്യാസം ആരംഭിച്ചു. 1988-ൽ ഓസ്റ്റിനിലെ ടെക്സാസ് സർ‌വ്വകലാശാലയിൽ നിന്ന് ജീവശാസ്ത്രത്തിൽ ബി.എസ്. ബിരുദം സമ്പാദിച്ചു. ഇതേ വിഷയത്തിൽ തന്നെ 1994-ൽ ഹാർ‌വാഡിൽ നിന്ന് ഡൊക്ടറേറ്റ് നേടി. അതിനു ശേഷം നാലുവർഷക്കാലം സ്റ്റാൻഫോറ്ഡ് സർ‌വകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി ഗവേഷണം നടത്തി. പിന്നീട് ഓക്സ്ഫോഡ് സർ‌വ്വകലാശാലയിൽ 99 മുതൽ 2000 വരെ ഗവേഷണത്തിലേർപ്പെട്ടു.

അവലംബം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=സ്‌പെൻസർ_വെൽസ്&oldid=1865303" എന്ന താളിൽനിന്ന് ശേഖരിച്ചത്