സ്വർണ്ണത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്വർണ്ണത്തവള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സ്വർണ്ണത്തവള (വിവക്ഷകൾ) എന്ന താൾ കാണുക. സ്വർണ്ണത്തവള (വിവക്ഷകൾ)
Golden frog
Hylarana aurantiaca-Agumbe.jpg
സ്വർണ്ണത്തവള ആഗുംബെയിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: Animalia
Phylum: Chordata
Class: Amphibia
Order: Anura
Family: Ranidae
Genus: Hylarana
വർഗ്ഗം: ''H. aurantiaca''
ശാസ്ത്രീയ നാമം
Hylarana aurantiaca
(Boulenger, 1904)
പര്യായങ്ങൾ[1][2]
  • Rana aurantiaca Boulenger, 1904
  • Rana bhagmandlensis Rao, 1922
  • Sylvirana aurantiaca (Boulenger, 1904)

Hylarana aurantiaca എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന തവളയെയാണ് സ്വർണ്ണ തവള എന്ന് വിളിച്ചു വരുന്നത്. ഇത് Trivandrum Frog , Common wood frog , Small wood frog എന്നീ പേരുകളിലും അറിയപ്പെടുന്നു.

ശ്രീലങ്കയിലെയും പശ്ചിമഘട്ടത്തിലേയും ഒരു തദ്ദേശീയ ജീവിയാണിത് .

വർഗ്ഗീകരണം[തിരുത്തുക]

ഒരു സങ്കീർണമായ ശാസ്ത്ര നാമമാണ് Hylarana aurantiaca എന്നത്. ഈ പേരിൽ ഉപകുടുംബങ്ങൾ ഉണ്ടായേക്കാം. ശ്രീലങ്കയിൽ നിന്നും കണ്ടെത്തിയ Hylarana aurantiaca എന്ന പേരിലുള്ള തവള ഒരു പക്ഷെ പുതിയ ജീവി ആയിരിക്കാം എന്ന് ജന്തുശാസ്ത്രജ്ഞന്മാർ കരുതുന്നു. [2] .

തിരുവനന്തപുരത്ത് നിന്നും ബ്രിട്ടീഷ് -ബെൽജിയൻ ജന്തുശാസ്ത്രജ്ഞനായ ജോർജ്ജ് ആൽബർട്ട് ബൊളിൻജർ 1904 ലാണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്. ആദ്യകാലത്ത് ഇതിന്റെ ശാസ്ത്രനാമം Rana aurantiaca എന്നായിരുന്നു. .[3]

വിവരണം[തിരുത്തുക]

ഇടത്തരം വലിപ്പമുള്ള തവളയാണിത്. ആൺ തവളകൾ 32 മുതൽ 55.7 മില്ലീമീറ്റർ വരെ ഉയരമുള്ളതാണ്. പൊതുവ വലിപ്പം കൂടിയ പെൺ തവളകൾക്ക് 62.6 മില്ലീമീറ്റർ വരെ ഉയരമുണ്ടാകും. പേര് സൂചിപ്പിക്കുന്നത് പോലെ സ്വർണ്ണനിറമാണ് ഇവയ്ക്ക്. [4]

തടാകങ്ങൾ , കുളങ്ങൾ , അരുവികൾ എന്നിവ മുതൽ പുഴകളിൽ വരെ ഇവ കാണപ്പെടുന്നു. നിത്യഹരിത വനങ്ങൾ , മുളങ്കാടുകൾ , തീരപ്രദേശങ്ങൾ , വയലുകൾ എന്നിവിടങ്ങളിൽ വച്ചും ഇവയെ കണ്ടെത്തിയിട്ടുണ്ട്. പൊതുവെ മരച്ചില്ലകളിലാണു പ്രായപൂർത്തി ആയ സ്വർണ്ണ തവളകളെ കാണുക.

ആവാസസ്ഥാനങ്ങളുടെ നാശം നിമിത്തം ഭേദ്യമായ അവസ്ഥയിലാണ് (IUCN 3.1- Vulnerable ) ഇന്ന് ഈ തവള .

അവലംബം[തിരുത്തുക]

  1. G.A. Boulenger (1904). "Description of three new frogs from southern India and Ceylon". Journal of the Bombay Natural History Society. 15(3):430-431.
  2. 2.0 2.1 S.D. Biju, Kelum Manamendra-Arachchi, Sushil Dutta, Robert Inger, Anslem de Silva (2004). Hylarana aurantiaca. In: IUCN 2011. IUCN Red List of Threatened Species. Version 2011.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "IUCN" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. Dutta, S.K. (1997). Amphibians of India and Sri Lanka. Odyssey Publishing House. Bhubaneswar.
  4. Rainforest Rescue International (2009). A Field Key for the Identification of Amphibians at Hiniduma. Neo Offset Printers. p. 18. 
"https://ml.wikipedia.org/w/index.php?title=സ്വർണ്ണത്തവള&oldid=2092714" എന്ന താളിൽനിന്നു ശേഖരിച്ചത്