സ്വർണ്ണച്ചാമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്വർണ്ണച്ചാമരം
സംവിധാനംരാജീവ്‌നാഥ്
നിർമ്മാണംവി.കെ.ബി. മേനോൻ
രചനജോൺ പോൾ (തിരക്കഥ)
രൺജി പണിക്കർ
അഭിനേതാക്കൾ
സംഗീതംഎം.എം.കീരവാണി
റിലീസിങ് തീയതിപ്രദർശനത്തിനെത്തിയിട്ടില്ല
രാജ്യംഇന്ത്യ
ഭാഷമലയാളം

1996-ൽ രാജീവ്‌നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശിവാജി ഗണേശൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഇതുവരെ റിലീസ് ചെയ്യാത്ത ഒരു മലയാളചലച്ചിത്രമാണ് സ്വർണ്ണച്ചാമരം. രൺജിപണിക്കറും ജോൺ പോളും ആണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്.[1][2]

കഥ[തിരുത്തുക]

സ്വർണ്ണച്ചാമരം [3] രണ്ടു സുഹൃത്തുക്കളുടെ കഥയാണ്, സുഹൃത്തുക്കളായി ശിവാജി ഗണേശൻ നും മോഹൻലാൽ ഉം ആണ് അഭിനയിക്കുന്നത്. ഇവരുടെ രണ്ടു പേരുടെയും ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് കഥാസന്ദർഭം. ഒട്ടും സുഖമല്ലാത്ത രീതിയിലാണ് സിനിമയുടെ അവസാനം.

അഭിനേതാക്കൾ[തിരുത്തുക]

ട്രിവിയ[തിരുത്തുക]

പ്രിയദർശന്റെ കാലാപാനി പോലെ തന്നെ വളരെയേറെ പ്രതീക്ഷ കൊടുത്തിരുന്ന ഒരു മലയാളം സിനിമയായിരുന്നു സ്വർണചാമരം. 1978-ൽ പുറത്തിറങ്ങിയ തച്ചോളി അമ്പു എന്ന സിനിമയ്ക്ക് ശേഷം ശിവജി ഗണേശന്റെ മലയാളസിനിമയിലേക്കുള്ള ഒരു തിരിച്ചുവരവ് കൂടിയായിരുന്നു ഈ ചിത്രം. നിർഭാഗ്യവശാൽ ഈ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. മേഴ്സി കില്ലിംഗ് എന്ന വിഷയത്തിലെ വ്യത്യസ്തമായ അവതരണരീതിയായിരുന്നു കാരണം. ഈ കാരണത്താൽ നിർമാതാവായ വി.കെ.ബി. മേനോൻ, മോഹൻലാലിനെയും ശിവജി ഗനെഷനെയും വെച്ച് തന്നെ മറ്റൊരു ചിത്രം പുറത്തിറക്കി. പ്രതാപ് പോത്തൻ സംവിധാനം ചെയ്ത യാത്രാമൊഴി ആയിരുന്നു അത്.

സംഗീതം[തിരുത്തുക]

കെ.ജയകുമാറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് രചന നിർവഹിച്ചിരുന്നത്. ജോണി സാഗരിക ഓടിയോസ് ആണ് ഇതിന്റെ കാസറ്റ് പുറത്തിറക്കിയിരുന്നത്.[4] [5]

ഗാനങ്ങൾ
# Song Singer(s) Composer Lyricist
1 "ഒരു പോക്ക്‌വെയിലേറ്റ" ബിജു നാരായണൻ എം.എം. കീരവാണി കെ.ജയകുമാർ
2 "പണ്ടേ മനസ്സിന്റെ" എം ജി ശ്രീകുമാർ എം.എം.കീരവാണി കെ.ജയകുമാർ
3 "മേളം ഈ മന്മദമേളം" എസ് പി ബാലസുബ്രഹ്മണ്യം, എം ജി ശ്രീകുമാർ എം.എം.കീരവാണി കെ.ജയകുമാർ
4 "സംഗീത രത്നാകരം" എസ് പി ബാലസുബ്രഹ്മണ്യം, എം ജി ശ്രീകുമാർ എം.എം.കീരവാണി കെ.ജയകുമാർ
5 "നാം പാടുമ്പോൾ" കെ എസ് ചിത്ര എം.എം.കീരവാണി കെ.ജയകുമാർ
6 "ഉദയകാന്തിയിൽ" എം ജി ശ്രീകുമാർ എം.എം.കീരവാണി കെ.ജയകുമാർ

അവലംബം[തിരുത്തുക]

  1. "Swarnachamaram Naalukettil". Vellinakshatram. 24 December 1995.
  2. "Location Report - Swarnachamaram". Vellinakshatram scanned pages by snehasallapam. ശേഖരിച്ചത് 2014-10-07.
  3. "Swarnachamaram Shooting progressing". Vellinakshatram. 19 November 1995.
  4. "Swarnachamaram Gaananiroopanam". Vellinakshatram. 24 December 1995.
  5. "Listen to Swarnachamaram Songs". malayalasangeetham. ശേഖരിച്ചത് 3 August 2015.
"https://ml.wikipedia.org/w/index.php?title=സ്വർണ്ണച്ചാമരം&oldid=3458377" എന്ന താളിൽനിന്ന് ശേഖരിച്ചത്