സ്വാഭാവിക നീതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിയമത്തിന്റെ നടപടി ക്രമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്വാഭാവിക നീതി. സ്വാഭാവിക നിയമവുമായി വളരെ അടുത്തു നിൽക്കുന്ന ഒന്നാണ് സ്വഭാവിക നീതി. സ്വാഭാവിക നിയമവും സ്വാഭാവിക നീതിയും, നിലനിൽക്കുന്ന പല നിയമ വ്യവസ്ഥകളുടേയും ആണിക്കല്ലാണ്, നമ്മുടെതടക്കം.

മനുഷ്യൻ അടിസ്താനപരമായി നല്ലവനാണെന്നും ആ നല്ല മനുഷ്യൻ അകാരണമായി ക്രൂശിക്കപ്പെടരുത് എന്ന ഉദ്ദേശത്തിൽ നില കൊള്ളുന്ന ഒന്നാണ് സ്വാഭാവിക നിയമം. സ്വാഭാവിക നീതിയെന്നത് നടപടിക്രമങ്ങളിലെ അനീതികൾ ഒഴിവാക്കാൻ വേണ്ടി വ്യവസ്ഥ ചെയ്തിട്ടുള്ള ഒന്നാണ്. ഒരാൾ താൻ എപ്രകാരം പരിഗണിക്കപ്പെടണമെന്നു ആഗ്രഹിക്കുന്നുവോ, അപ്രകാരം മറ്റുള്ളവരേയും പരിഗണിക്കുക.

രണ്ട് ലാറ്റിൻ സിദ്ധാന്തങ്ങൾ ആണ് സ്വാഭാവിക നീതി എന്നതിന്റെ ആടിസ്താനം. സ്വാഭാവിക നീതി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഈ രണ്ട് ലാറ്റിൻ സിദ്ധാന്തങ്ങൾ ആണ്.

1. തനിക്കു താല്പര്യമുള്ള വിഷയത്തിൽ ഒരാളും വിധി കർത്താവാകരുത്.

2. ഒരാളും അയാൾക്കു പറയാനുള്ളതു എന്താണെന്നു കേൾക്കാതെ ശിക്ഷിക്കപ്പെടരുത്.

സ്വാഭാവിക നിയമത്തിന്റെ സ്വഭാവം തന്നെ ഇല്ലാതാക്കിയ ആധുനിക നിയമത്തിൽ പോലും അവഗണിക്കാനാകത്തത്ര വിധം പ്രസക്തമാണ് ഈ സിദ്ധാന്തങ്ങൾ. ഇവയുടെ അഭാവത്തിൽ നിയമം ഒരിക്കലും പൂർണ്ണമാകില്ലെന്ന തിരിച്ചറിവാണ്, സ്വാഭാവിക നീതി പിന്തുടരാൻ എല്ലാ ഭരണ കൂടങ്ങളും ഇന്നും നിർബന്ധിതമായി തീരുന്നത്. സുപ്രിം കോടതി ഇതിനെ “കോമൺ സെൻസ് ജസ്റ്റിസ്“ എന്നണ് വിളിച്ചത്.

"https://ml.wikipedia.org/w/index.php?title=സ്വാഭാവിക_നീതി&oldid=1692014" എന്ന താളിൽനിന്നു ശേഖരിച്ചത്