സ്വാതന്ത്ര്യ ചത്വരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പെൻ‌സിൽ‌വാനിയ വീഥിയിൽ നിന്നുമുള്ള സ്വാതന്ത്ര്യ ചത്വരത്തിന്റെ ദൃശ്യം
സ്വാതന്ത്ര്യ ചത്വരത്തിന്റെ ഒരു ആകാശദൃശ്യം

അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്റ്റണിൽ സ്ഥിതിചെയ്യുന്ന ഒരു ചത്വരമാണ്(Plaza) സ്വാതന്ത്ര്യ ചത്വരം (ഇംഗ്ലീഷ്:Freedom Plaza ). ഈ ചത്വരത്തിന്റെ ആദ്യനാമം പടിഞ്ഞാറൻ ചത്വരം(Western Plaza) എന്നായിരുന്നു. അമേരിക്കയിലെ പ്രശസ്തമായ പെൻ‌സിൽ‌വാനിയ വീഥിയുടെയും 14thസ്ട്രീറ്റിന്റെയും സംഗമസ്ഥാനത്തിനരികിലായാണ് സ്വാതന്ത്ര്യ ചത്വരത്തിന്റെ സ്ഥാനം. 1980ലാണ് ഈ ചത്വരം പണിത്തീർത്തത്. മാർബിൾ മുതലായ കല്ലുകളായിരുന്നു പ്രധാന നിർമ്മാണവസ്തുക്കൾ.

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറോടുള്ള ബഹുമാനാർഥം, ഈ ചത്വരത്തിന്റെ നാമം പടിഞ്ഞാറൻ ചത്വരം എന്നതിൽനിന്ന് സ്വാതന്ത്ര്യ ചത്വരം എന്നാക്കി മാറ്റിയത്.

"https://ml.wikipedia.org/w/index.php?title=സ്വാതന്ത്ര്യ_ചത്വരം&oldid=2286692" എന്ന താളിൽനിന്നു ശേഖരിച്ചത്