സ്വാതന്ത്ര്യത്തിലേക്കുള്ള സ്തുതിഗീതം
സ്വാതന്ത്ര്യത്തിലേക്കുള്ള സ്തുതിഗീതം ദിയോന്യസിയോസ് സോളോമോസ് എന്ന കവി രചിച്ച ഒരു പദ്യം ആണ്. 1823ൽ രചിക്കപ്പെട്ട ഈ ഗീതത്തിൽ 158 ഖണ്ഡികകൾ ഉണ്ട്. ഗ്രീസും സൈപ്രസും ഈ പദ്യത്തെ ദേശീയ ഗാനമായി ഉപയോഗിക്കുന്നു. ഇതിനു സംഗീതം കൊടുത്തത് നിക്കോളാസ് മന്റ്‌സറോസ് ആണ്. വരികളുടെ നീളത്തിൽ ഏറ്റവും കൂടുതൽ നീളമുള്ള ദേശീയ ഗാനമാണ് സ്വാതന്ത്ര്യത്തിലേക്കുള്ള സ്തുതിഗീതം. [1]1865ൽ ആണ് ഈ പദ്യം ദേശീയ ഗാനമായി ഗ്രീസ് തിരഞ്ഞെടുത്തത്. സൈപ്രസ് 1966ലും
ചരിത്രം[തിരുത്തുക]
ദിയോന്യസിയോസ് സോളോമോസ് 1823ൽ സാക്കിന്തോസിൽ വച്ച് ഈ കൃതി എഴുതി. അടുത്ത കൊല്ലം മെസോളങ്ങിയിൽ അത് അച്ചടിച്ച് വന്നു. 1865ൽ നിക്കോളാസ് മന്റ്‌സറോസ് എന്ന സംഗീതജ്ഞൻ ഇതിനു സംഗീതം നൽകി. അദ്ദേഹം ഇതിന്റെ രണ്ടു പതിപ്പുകൾ ചെയ്തു. മൊത്തം പദ്യത്തിനു വേണ്ടി ഒന്നും ആദ്യത്തെ രണ്ടു ഖണ്ഡികകൾക്കു വേണ്ടി മറ്റൊന്നും. ചെറിയ പതിപ്പ് ഗ്രീസ് ദേശീയ ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു. 1966ൽ മന്ത്രിസഭാ തീരുമാന പ്രകാരം സൈപ്രസും ഈ കൃതി ദേശീയ ഗാനമായി തിരഞ്ഞെടുത്തു.[2]
വരികൾ[തിരുത്തുക]
ഗ്രീക്ക് സ്വാതന്ത്ര്യ സമരത്തിന്റെ ഓർമയിൽ ആണ് സോളോമോസ് ഈ കൃതി എഴുതിയത്. നൂറ്റാണ്ടുകളുടെ ഓട്ടോമൻ ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടാൻ ഗ്രീക്കുകാർ നടത്തിയ സംഘട്ടനത്തെ അനുസ്മരിക്കുന്ന വരികൾ ആണ് ഈ കൃതിയിൽ
തനതു ഗ്രീക്ക്[തിരുത്തുക]
|
|
ഇംഗ്ലീഷ് പരിഭാഷകൾ[തിരുത്തുക]
|
|
|
പ്രാധാന്യം[തിരുത്തുക]
കുറച്ചു കാലം മാത്രം നില നിന്ന ക്രേറ്റൻ രാജ്യത്തിന്റെ ദേശീയ ഗാനം ഈ ഗാനം ചില മാറ്റങ്ങൾ വരുത്തിയതായിരുന്നു. ഒളിമ്പിക്സ് ഉത്ഭവിച്ച സ്ഥലമായ ഗ്രീസിനോടുള്ള ബഹുമാന സൂചകമായി ഈ ഗാനം എല്ലാ ഒളിമ്പിക്സിന്റെയും സമാപന ചടങ്ങിൽ പാടുന്നു.
അവലംബങ്ങൾ[തിരുത്തുക]
- ↑ "Greece - Hymn to Liberty". NationalAnthems.me. ശേഖരിച്ചത് 2011-11-02.
- ↑ "National Anthem". മൂലതാളിൽ നിന്നും 2011-08-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 June 2015.
- ↑ 3.0 3.1 3.2 3.3 Last two verses are repeated twice when singing the national anthem.