Jump to content

സ്വഹീഹ് മുസ്‌ലിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സ്വഹീഹ് മുസ്ലിം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഖുർ‌ആൻ കഴിഞ്ഞാൽ ഇസ്‌ലാം രണ്ടാം പ്രമാണമായി പരിഗണിക്കുന്ന ഹദീസിന്റെ ആറ് പ്രധാന ഹദീസ് ശേഖരങ്ങളിൽ (സിഹാഹുസ്സിത്ത) ഏറ്റവും ആധികാരകമായ രണ്ടാമത്തെ ഹദീസ് ശേഖരമാണ്‌ സ്വഹീഹ് മുസ്‌ലിം (അറബിക്: صحيح مسلم ). സ്വഹീഹുൽ ബുഖാരിയാണ്‌ ഹദീസ് ശേഖരങ്ങളിലെ ആധികാരികതയിൽ ഒന്നാമതു വരുന്നത്. ഇമാം മുസ്‌ലിം എന്ന മുസ്‌ലിം ഇബ്‌നുൽ ഹജ്ജാജ് ആണ്‌ സ്വഹീഹ് മുസ്‌‌‌ലിം ശേഖരിച്ചത്.

ശേഖരണം[തിരുത്തുക]

ഹിജ്റ വർഷം 206 (ക്രിസ്തുവർഷം:817/818) ന് നൈസാബൂരിൽ ഒരു പേർഷ്യൻ കുടുംബത്തിലാണ്‌ ഇമാം മുസ്‌ലിമിന്റെ (മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്) ജനനം. നൈസാബൂരിൽ തന്നെ ഹിജ്റ 261 ന്‌ (ക്രിസ്തുവർഷം:874/875) അദ്ദേഹം മരണമടഞ്ഞു. ഇറാഖ്, സിറിയ, ഈജിപ്ത്, അറേബ്യൻ ഉപദ്വീപ് എന്നിവയുൾപ്പടെ നിരവധി സ്ഥലങ്ങളിൽ ഹദീസ് ശേഖരണാർഥം അദ്ദേഹം വിപുലമായ യാത്രകൾ നടത്തി . ഇമാം മുസ്‌ലിം പരിശോധിച്ച മൂന്ന് ലക്ഷം ഹദീസുകളിൽ ഏകദേശം 4,000 എണ്ണം മാത്രമാണ്‌ സൂക്ഷ്മമായ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് മനസ്സിലാക്കി തന്റെ ശേഖരത്തിലേക്കായി തിരഞ്ഞെടുത്തത്. ശേഖരത്തിലെ ഓരോ നിവേദകരുടേയും ശരിയായ പരമ്പരകൾ കൃത്യമായും സൂക്ഷ്‌മമായും പരിശോധിച്ചാണ്‌ ഉറപ്പു വരുത്തിയത്. സ്വഹീഹ് ബുഖാരിക്ക് ശേഷം ഏറ്റവും ആധികരികതയുള്ള ഹദീസ് ശേഖരമായാണ്‌ സുന്നി പണ്ഡിതർ സ്വഹീഹ് മുസ്‌ലിമിനെ കണക്കാക്കുന്നത്. എല്ലാ ആധികാരിക ഹദീസുകളും താൻ ശേഖരിച്ചു എന്ന് ഇമാം മുസ്‌ലിം അവകാശപ്പെട്ടിട്ടില്ല. എല്ലാ വിഭാഗവും കൃത്യതയാർന്നതെന്ന് കരുതുന്ന ഹദീസുകൾ ശേഖരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മുൻ‌തിറിയുടെ അഭിപ്രായത്തിൽ ആകെ 12000 ഹദീസുകളാണ്‌ (ആവർത്തനമില്ലാതെ) സ്വഹീഹ് മുസ്‌ലിമിലുള്ളത്.[1]‌.

കാഴ്ചപ്പാടുകൾ[തിരുത്തുക]

സുന്നി മുസ്‌ലിം പണ്ഡിതരുടെ അഭിപ്രായത്തിൽ ആറ് ആധികാരിക ഹദീസ് ശേഖരങ്ങളിൽ രണ്ടാം സ്ഥാനമലങ്കരിക്കുന്ന ഗ്രന്ഥമാണ്‌ സഹീഹ് മുസ്‌ലിം[2] . സ്വഹീഹായ ഹദീസുകൾ മാത്രമുള്ള ഈ ശേഖരം സ്വഹീഹുൽ ബുഖാരിയുമായി മാത്രമാണ്‌ ഈ ബഹുമതി പങ്കുവെക്കുന്നത്. ഇതിനെ രണ്ടിനേയും ഒരുമിച്ച് രണ്ട് സ്വഹീഹുകൾ എന്നു പരാമർശിക്കാറുണ്ട്. ശിയാമുസ്‌ലിം പണ്ഡിതർ സ്വഹീഹ് മുസ്‌ലിമിന്റെ പലഭാഗങ്ങളും അവിശ്വസനീയവും കൂട്ടിച്ചേർക്കപ്പെട്ടതുമെന്ന് ആരോപിച്ച് തള്ളിക്കളയുന്നു.

വ്യഖ്യാനങ്ങളും വിവർത്തനങ്ങളും[തിരുത്തുക]

  • യഹിയബ്‌നു ഷറഫ് അൽ-നവവി തയ്യാറാക്കിയ "അൽ മിൻ‌ഹാജ് ഫീ ശറഹ് സ്വഹീഹ് മുസ്‌ലിം"[3].
  • തക്‌മിലാത്ത് ഫത്ഉൽ മുൽഹിം
  • സ്വഹീഹ് മുസ്‌ലിം സംഗ്രഹം
  • അല്ലാമാ ഗുലാം റസൂൽ സ‌ഈദി എഴിതിയ "ശറഹ് സ്വഹീഹ് മുസ്‌ലിം"
  • അബ്ദുൽ ഹമീദ് സിദ്ദീഖി എഴുതിയ "സ്വഹീഹ് മുസ്‌ലിം(സിദ്ദീഖി‌)"[4]

അവലംബം[തിരുത്തുക]

  1. The number of authentic hadiths (Arabic), Muhammad Amin, retrieved May 22, 2006
  2. "Various Issues About Hadiths". Archived from the original on 2012-10-16. Retrieved 2009-12-16.
  3. Kitaabun - Classical and Contemporary Muslim and Islamic Books: What Everyone Needs to Know About Islam: Esposito, John L Esposito and Online version of Al Minhaj bi Sharh Sahih Muslim Archived 2006-03-03 at the Wayback Machine.
  4. [പ്രവർത്തിക്കാത്ത കണ്ണി] Sahih Muslim: Arabic-English [8 Volume Set] :: SoundVisionCanada.com Shopping

ബാഹ്യ കണ്ണി[തിരുത്തുക]

Wikisource
Wikisource
അറബി വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
"https://ml.wikipedia.org/w/index.php?title=സ്വഹീഹ്_മുസ്‌ലിം&oldid=4090325" എന്ന താളിൽനിന്ന് ശേഖരിച്ചത്