ഉള്ളടക്കത്തിലേക്ക് പോവുക

സ്വസ്ഥം ഗൃഹഭരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വസ്ഥം ഗൃഹഭരണം
സംവിധാനംഅലി അക്ബർ
കഥസിദ്ദീഖ് താമരശ്ശേരി‌
തിരക്കഥസിദ്ദീഖ് താമരശ്ശേരി‌
നിർമ്മാണംകമറുദ്ദീൻ
അഭിനേതാക്കൾഇന്ദ്രൻസ്,
ജഗതി ശ്രീകുമാർ,
കൽപ്പന
മുകേഷ്
ഛായാഗ്രഹണംമധു അടൂർ
ചിത്രസംയോജനംജി.മുരളി
സംഗീതംബേണി ഇഗ്നേഷ്യസ്
നിർമ്മാണ
കമ്പനി
ചിത്രാഞ്ജലി
വിതരണംസംതൃപ്തി ഫിലിംസ്
റിലീസ് തീയതി
  • 1 January 1999 (1999-01-01)
ദൈർഘ്യം
136 മിനുട്ട്
രാജ്യം ഇന്ത്യ
ഭാഷമലയാളം

അലി അക്ബർ സംവിധാനം ചെയ്ത് കമറുദ്ദീൻ കെ. നിർമ്മിച്ച 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വസ്ഥം ഗൃഹഭരണം. ചിത്രത്തിൽ മുകേഷ്, ജഗതി ശ്രീകുമാർ, സുകന്യ, ജഗദീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന് ബെർണി-ഇഗ്നേഷ്യസ് സംഗീതം നൽകി.[1][2] ഗാനങ്ങൾ എഴുതിയത് ചിറ്റൂർ ഗോപി ആണ്[3] .

കഥാസംഗ്രഹം

[തിരുത്തുക]

ഗ്രാമത്തിലെ സാമൂഹ്യ സേവന രംഗത്തു പ്രശസ്തനായ വ്യക്തിയും പരേതനുമായ ബാലൻ മാസ്റ്ററുടെ മകനാണ് ഉണ്ണി (മുകേഷ്). ഉണ്ണി തൊഴിലില്ലാത്തതിനാൽ ഒരു ജീവിതം ആരംഭിക്കാനും മത്സ്യക്കച്ചവടക്കാരനായി ജോലിചെയ്യാനും തീരുമാനിക്കുന്നു. എന്നിരുന്നാലും അയാൾ വിപണിയിലെ ഒരു ഗുണ്ടയായ മൂരി മൂസയുമായി പ്രശ്നത്തിലാകുന്നു. പ്രാദേശിക കച്ചവടക്കാരായ വീരഭദ്രൻ നായർ (രാജൻ പി ദേവ്), ഭാർഗ്ഗവക്കുറുപ് (എൻ.എഫ്. വർഗ്ഗീസ്) എന്നിവർ തമ്മിലുള്ള മത്സരത്തിലേക്ക് ഇത് ഉണ്ണിയെ വലിച്ചിഴയ്ക്കുന്നു.[4]

അഭിനേതാക്കൾ

[തിരുത്തുക]
ക്ര.നം.താരംവേഷം
1മുകേഷ്ഉണ്ണി
2സുകന്യഅശ്വതി
3ജഗതി ശ്രീകുമാർപാച്ചു
4ജഗദീഷ്അപ്പു
5രാജൻ പി. ദേവ്വീരഭദ്രൻ നായർ
6എൻ.എഫ്. വർഗ്ഗീസ്പാട്ടത്തറയിൽ ഭാർഗവ കുറുപ്പ്
7കെ.പി.എ.സി. ലളിത
8ഇന്ദ്രൻസ്വിളക്കൂതി വാസു
9മാമുക്കോയമമ്മത്
10വിജയകുമാർഷിബു
11ടോണിമധു
12കെ.പി.എ.സി. അസീസ്പത്രോസ്
13കൽപ്പനസരള
14മച്ചാൻ വർഗ്ഗീസ്ദാമോദരൻ
15അലിയാർഗോവിന്ദൻ
16പരവൂർ രാമചന്ദ്രൻ [5]

ഗാനങ്ങൾ

[തിരുത്തുക]
. ഗാനം ആലാപനം രാഗം
1 ചെങ്കുറുഞ്ഞി പൂ പെണ്ണ കെ.എസ്. ചിത്ര
2 ചെങ്കുറുഞ്ഞി പൂ പെണ്ണേ (ഡി) കെ.എസ്. ചിത്ര, കെസ്റ്റർ
3 മൂവർണക്കൊടി പാറുകയായ് കെ.ജെ. യേശുദാസ്
4 രാപ്പാടികൾ മൂളുന്നിതാ കെ.ജെ. യേശുദാസ്
5 വെള്ളിക്കിണ്ണം തുള്ളും കെ.എസ്. ചിത്ര

അവലംബം

[തിരുത്തുക]
  1. "സ്വസ്ഥം ഗൃഹഭരണം". filmibeat.com. Retrieved 2014-09-19.
  2. "സ്വസ്ഥം ഗൃഹഭരണം". spicyonion.com. Archived from the original on 2015-02-09. Retrieved 2014-09-19.
  3. "സ്വസ്ഥം ഗൃഹഭരണം (1999)". malayalasangeetham.info. Retrieved 2014-10-27.[പ്രവർത്തിക്കാത്ത കണ്ണി]
  4. "സ്വസ്ഥം ഗൃഹഭരണം (1999)". www.malayalachalachithram.com. Retrieved 2014-10-27.
  5. "സ്വസ്ഥം ഗൃഹഭരണം (1999)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)
  6. "സ്വസ്ഥം ഗൃഹഭരണം (1999)". malayalasamgeetham info. Archived from the original on 2020-07-19. Retrieved 2020-04-28.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്വസ്ഥം_ഗൃഹഭരണം&oldid=4575264" എന്ന താളിൽനിന്ന് ശേഖരിച്ചത്