Jump to content

സ്വരാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വരാട്
തരംവർത്തമാന ദിനപത്രം
ഉടമസ്ഥ(ർ)ഡി. പത്മനാഭൻ ഉണ്ണി
എഡീറ്റർഎ. കെ പിള്ള
സ്ഥാപിതം1921
ഭാഷമലയാളം
ആസ്ഥാനംകൊല്ലം

1921-ൽ കൊല്ലത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രമാണ് സ്വരാട്.[1] ഡി. പത്മനാഭൻ ഉണ്ണിയായിരുന്നു ഉടമ.[2] എ. കെ. പിള്ളയായിരുന്നു എഡിറ്റർ. സ്വാതന്ത്യസമരം ശക്തിപ്പെടുത്താനും ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ തിരുവതാംകൂറിലെ പ്രവർത്തങ്ങൾക്ക് സഹായകമാകുവാനും വേണ്ടിയാണ് ഈ പത്രം ആരംഭിക്കുന്നത്.[3] വൈക്കം സത്യാഗ്രഹത്തിന് പ്രധാന പങ്കുവഹിച്ചു.

കൊല്ലം ശ്രീരാമവിലാസം പ്രസ്സിൽ അച്ചടിച്ചിരുന്ന സ്വരാട് തുടക്കത്തിൽ ദ്വൈവാരിക രൂപത്തിൽ ആണ് പ്രസിദ്ധീകരിച്ചിരുന്നത് . 1926-മുതൽ ഇത് ദിനപത്രമാവുകയും ആസ്ഥാനം കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. എന്നാൽ സർക്കാരിൽ നിന്നുള്ള കടുത്ത എതിർപ്പുമൂലം സ്വരാടിന് അധികകാലം നിലനിൽക്കാനായില്ല.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-07. Retrieved 2011-08-29.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-07. Retrieved 2011-08-29.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-09. Retrieved 2011-08-29.


"https://ml.wikipedia.org/w/index.php?title=സ്വരാട്&oldid=4110130" എന്ന താളിൽനിന്ന് ശേഖരിച്ചത്