സ്വപ്‌ന ദത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വപ്‌ന ദത്ത്
ജനനം
സ്വപ്‌ന ദത്ത് ചലസാനി

(1981-08-30) 30 ഓഗസ്റ്റ് 1981  (42 വയസ്സ്)
മറ്റ് പേരുകൾസ്വപ്‌ന
കലാലയംഒഹിയോ യൂണിവേഴ്സിറ്റി
തൊഴിൽചലച്ചിത്ര നിർമ്മാതാവ്
സജീവ കാലം2000–നിലവിൽ
ജീവിതപങ്കാളി(കൾ)പ്രസാദ് വർമ്മ
മാതാപിതാക്ക(ൾ)അശ്വിനി ദത്ത് (പിതാവ്)
വിനയകുമാരി (അമ്മ)
ബന്ധുക്കൾപ്രിയങ്ക ദത്ത് (സഹോദരി)
ശ്രാവന്തി ദത്ത് (സഹോദരി)
വെബ്സൈറ്റ്www.imdb.com/name/nm2014995

ഇന്ത്യയിലെ ഹൈദരാബാദിൽ നിന്നുള്ള ഒരു ചലച്ചിത്ര നിർമ്മാതാവാണ് സ്വപ്‌ന ദത്ത് ചലസാനി (ജനനം: 30 ഓഗസ്റ്റ് 1981). പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും വൈജയന്തി മൂവീസ് സ്ഥാപകനുമായ അശ്വിനി ദത്ത് ചലസാനിയുടെ മകളാണ് സ്വപ്‌ന ദത്ത്. 18-ാം വയസ്സിൽ ആസാദ് എന്ന സിനിമയുടെ അസോസിയേറ്റ് നിർമ്മാതാവായിട്ട് 2000 ൽ ചലച്ചിത്ര നിർമ്മാണത്തിൽ ഔദ്യോഗികമായി തുടക്കം കുറിച്ചു. ആദ്യ പ്രോജക്റ്റിന് തൊട്ടുപിന്നാലെ വൈജയന്തി മൂവീസ് ബാനറിൽ അച്ഛനോടും സഹോദരി പ്രിയങ്ക ദത്ത് ചലസാനിക്കുമൊപ്പം സ്വപ്‌ന സിനിമകൾ കോ-പ്രൊഡ്യൂസ് ചെയ്തു.

ആദ്യകാല ജീവിതം[തിരുത്തുക]

തെലുങ്ക് ചലച്ചിത്രമേഖലയിലെ ഏറ്റവും പ്രശസ്തനായ നിർമ്മാതാവിന്റെ കുടുംബത്തിൽ, വിജയവാഡയിലാണ് സ്വപ്‌ന ദത്ത് ജനിച്ചത്. സി. അശ്വിനി ദത്തിന്റെയും വിനയ കുമാരിയുടെയും മൂത്ത മകളാണ് സ്വപ്‌ന. പിതാവായ സി. അശ്വിനി ദത്ത് തെലുങ്ക് ചലച്ചിത്രമേഖലയിലെ അറിയപ്പെടുന്ന ചലച്ചിത്ര നിർമ്മാതാവും വൈജയന്തി മൂവീസ് സ്ഥാപകനുമാണ്. സ്വപ്‌നയ്ക്ക് രണ്ട് ഇളയ സഹോദരിമാരുണ്ട്. പ്രിയങ്ക ദത്ത്, അച്ഛനും സ്വപ്‌നയ്‌ക്കൊപ്പം സിനിമകൾ നിർമ്മിക്കുകയും, ശ്രാവന്തി ദത്ത് ഹോസ്പിറ്റാലിറ്റി മേഖലയിൽ ബിസിനസ് നടത്തുകയുമാണ് ചെയ്യുന്നത്. ഒഹിയോ സർവകലാശാലയിൽ നിന്ന് സ്വപ്‌ന ദത്ത് എംബിഎ ബിരുദം നേടി. 2010 ഡിസംബർ 19 ന് പ്രസാദ് വർമ്മയെ വിവാഹം ചെയ്തു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം പങ്കാളിത്തം സംവിധായകൻ  കുറിപ്പുകൾ
2000 ആസാദ് അസോസിയേറ്റ് പ്രൊഡ്യൂസർ തിരുപ്പതിസാമി വൈജയന്തി മൂവീസ് ബാനറിൽ നിർമ്മിക്കുന്നു
2005 ജയ് ചിരഞ്ജീവ ലൈൻ പ്രൊഡ്യൂസർ കെ. വിജയ ഭാസ്‌കർ വൈജയന്തി മൂവീസ് ബാനറിൽ നിർമ്മിച്ചു
2005 സുഭാഷ് ചന്ദ്രബോസ് നിർമ്മാതാവ് കെ. രാഘവേന്ദ്ര റാവു നിർമ്മാതാവായ ആദ്യ സിനിമ
2015 യെവാഡെ സുബ്രഹ്മണ്യം നിർമ്മാതാവ് നാഗ് അശ്വിൻ ഒന്നാം ഐഫ ഉത്സവിലെ മികച്ച ചിത്രത്തിനുള്ള അവാർഡിന് സിനിമ തിരഞ്ഞെടുക്കപ്പെട്ടു [1]
2018 മഹാനതി നിർമ്മാതാവ് നാഗ് അശ്വിൻ

ടെലിവിഷൻ പരിപാടികൾ[തിരുത്തുക]

# പരിപാടി പങ്കാളിത്തം ചാനൽ
സാ രി ഗ മാ പാ നിർമ്മാതാവ് സീ തെലുങ്ക്
സാ രി ഗ മാ പാ ലിൻ ചാംപ്സ് [2] നിർമ്മാതാവ് സീ തെലുങ്ക്
സപ്തശ്വരാലു നിർമ്മാതാവ് ETV തെലുങ്ക്
ജഗദം നിർമ്മാതാവ് പ്രാദേശിക ടിവി സീ തെലുങ്ക്
ജയപ്രദം നിർമ്മാതാവ് പ്രാദേശിക ടിവി മാ ടിവി
ETV തെലുങ്ക്
രാജു റാണി ജഗപതി നിർമ്മാതാവ് ETV തെലുങ്ക്
സൂപ്പർ നിർമ്മാതാവ് ETV തെലുങ്ക്
ഗതാ ജൻമ രഹസ്യം നിർമ്മാതാവ് മാ ടിവി
നർത്തന സാല നിർമ്മാതാവ് ETV തെലുങ്ക്
നർത്തന സാല 2 നിർമ്മാതാവ് ETV തെലുങ്ക്
നീ കോങ്കു ബംഗാരം കാനു നിർമ്മാതാവ് മാ ടിവി
നീ കോങ്കു ബംഗാരം കാനു 2 നിർമ്മാതാവ് മാ ടിവി
ജുമാണ്ടി നാടം നിർമ്മാതാവ് ETV തെലുങ്ക്
ജുമ്മണ്ടി നാടം 2 നിർമ്മാതാവ് ETV തെലുങ്ക്

അവലംബം[തിരുത്തുക]

  1. "Rajamouli's 'Baahubali', Mahesh's 'Srimanthudu' top IIFA Utsavam 2015 nomination list". IBTimes. Retrieved November 22, 2015.
  2. "Zee Saregamapa Little Champs final 2007". Idlebrain. Retrieved September 9,2007. {{cite web}}: Check date values in: |access-date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്വപ്‌ന_ദത്ത്&oldid=3350013" എന്ന താളിൽനിന്ന് ശേഖരിച്ചത്