Jump to content

സ്വതന്ത്ര വ്യാപാര കരാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സഹകരിക്കുന്ന രാഷ്ട്രങ്ങൾക്കിടയിൽ ഒരു സ്വതന്ത്ര വ്യാപാര മേഖല രൂപീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര നിയമമനുസരിച്ചുള്ള ഒരു കരാറാണ് സ്വതന്ത്ര വ്യാപാര കരാർ. ബൈലാറ്ററൽ (ഉഭയകക്ഷി), മൾട്ടിലാറ്ററൽ (ബഹുമുഖം) എന്നിങ്ങനെ രണ്ടുതരത്തിലുള്ള വ്യാപാര കരാറുകളുണ്ട്: രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സമ്മതിക്കുമ്പോഴാണ് ബൈലാറ്ററൽ വ്യാപാര കരാറുകൾ ഉണ്ടാകുന്നത്. മൂന്നോ അതിലധികമോ രാജ്യങ്ങൾ തമ്മിലുള്ള കരാറുകളാണ് മൾട്ടിലാറ്ററൽ കരാറുകൾ, അവ ചർച്ച ചെയ്യാനും അംഗീകരിക്കാനും ഏറ്റവും ബുദ്ധിമുട്ടാണ്. [1]

വ്യാപാര ഉടമ്പടികളുടെ ഒരു രൂപമായ സ്വതന്ത്ര വ്യാപാര കരാറുകൾ, വ്യാപാര തടസ്സങ്ങൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ രാജ്യങ്ങൾ ഇറക്കുമതിയിലും കയറ്റുമതിയിലും ചുമത്തുന്ന താരിഫുകളും തീരുവകളും നിർണ്ണയിക്കുന്നു, അങ്ങനെ അന്താരാഷ്ട്ര വ്യാപാരം പ്രോത്സാഹിപ്പിക്കുന്നു. [2] അത്തരം കരാറുളിൽ സാധാരണയായി നിക്ഷേപം, ബൗദ്ധിക സ്വത്ത്, സർക്കാർ സംഭരണം, സാങ്കേതിക മാനദണ്ഡങ്ങൾ, സാനിറ്ററി, ഫൈറ്റോസാനിറ്ററി പ്രശ്നങ്ങൾ തുടങ്ങിയ മേഖലകളിലെ വ്യാപാര സുഗമമാക്കലും നിയമനിർമ്മാണവും സംബന്ധിച്ച വ്യവസ്ഥകളും ഉൾപ്പെടുന്നു. [3]

കസ്റ്റംസ് യൂണിയനുകളും സ്വതന്ത്ര വ്യാപാര മേഖലകളും തമ്മിൽ പ്രധാനപ്പെട്ട വ്യത്യാസങ്ങൾ നിലവിലുണ്ട്. രണ്ട് തരത്തിലുള്ള ട്രേഡിംഗ് ബ്ളോക്കിനും ആന്തരിക ക്രമീകരണങ്ങളുണ്ട്, അത് വ്യാപാരം ഉദാരവൽക്കരിക്കുന്നതിനും പരസ്പരം വ്യാപാരം സുഗമമാക്കുന്നതിനുമായി സഹായിക്കുന്നു. കസ്റ്റംസ് യൂണിയനുകളും സ്വതന്ത്ര വ്യാപാര മേഖലകളും തമ്മിലുള്ള നിർണായക വ്യത്യാസം മൂന്നാം കക്ഷികളോടുള്ള അവരുടെ സമീപനമാണ്. ഒരു കസ്റ്റംസ് യൂണിയൻ എല്ലാ കക്ഷികളും നോൺ-പാർട്ടികളുമായുള്ള വ്യാപാരവുമായി ബന്ധപ്പെട്ട് ഒരേ തരത്തിലുള്ള ബാഹ്യ താരിഫുകൾ സ്ഥാപിക്കുകയും നിലനിർത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോൾ, ഒരു സ്വതന്ത്ര വ്യാപാര മേഖലയിലെ കക്ഷികൾ അത്തരമൊരു ആവശ്യകതയ്ക്ക് വിധേയമല്ല. പകരം, അവർ ആവശ്യമെന്ന് കരുതുന്ന, കക്ഷികളല്ലാത്തവരിൽ നിന്നുള്ള ഇറക്കുമതികൾക്ക് ബാധകമാകുന്ന ഏത് താരിഫ് വ്യവസ്ഥയും സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യാം. [4] യോജിച്ച ബാഹ്യ താരിഫുകളില്ലാത്ത ഒരു സ്വതന്ത്ര-വ്യാപാര മേഖലയിൽ, വ്യാപാര വ്യതിചലനത്തിന്റെ അപകടസാധ്യത ഇല്ലാതാക്കാൻ, കക്ഷികൾ റൂൾസ് ഓഫ് ഒറിജിൻ നിയമങ്ങൾ സ്വീകരിക്കും. [5]

ഗാട്ട് കരാർ (GATT 1994) യഥാർത്ഥത്തിൽ ചരക്കുകളിലെ സ്വതന്ത്ര വ്യാപാരം മാത്രം ഉൾപ്പെടുത്താൻ നിർവചിച്ചതാണ്. [6] സമാനമായ ഉദ്ദേശത്തോടെയുള്ള ഒരു ഉടമ്പടി, ഉദാഹരണത്തിന്, സേവനങ്ങളിലെ വ്യാപാരത്തിന്റെ ഉദാരവൽക്കരണം വർദ്ധിപ്പിക്കുന്നതിന്, "എക്കണോമിക് ഇന്റഗ്രേഷൻ എഗ്രിമെന്റ് (സാമ്പത്തിക സംയോജന ഉടമ്പടി)" എന്ന നിലയിൽ ജനറൽ എഗ്രിമെന്റ് ഓൺ ട്രേഡ് ഇൻ സർവ്വീസ് (GATS) ആർട്ടിക്കിൾ V പ്രകാരം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. [7] എന്നിരുന്നാലും, പ്രായോഗികമായി, ഈ പദം ഇപ്പോൾ രാഷ്ട്രീയ ശാസ്ത്രം, നയതന്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവയിൽ ചരക്കുകൾ മാത്രമല്ല സേവനങ്ങളും നിക്ഷേപങ്ങളും ഉൾക്കൊള്ളുന്ന കരാറുകളെ സൂചിപ്പിക്കാൻ വ്യാപകമായി ഉപയോഗിക്കുന്നു. എഫ്ടിഎ പോലെയുള്ള അന്താരാഷ്‌ട്ര നിക്ഷേപ കരാറുകളിലും പാരിസ്ഥിതിക വ്യവസ്ഥകൾ കൂടുതൽ സാധാരണമായിരിക്കുന്നു. [8] :104

ചരിത്രം

[തിരുത്തുക]

1877-ൽ തന്നെ ഓസ്‌ട്രേലിയൻ കോളനികളെ പരാമർശിച്ചുകൊണ്ട് "ഫ്രീ ട്രേഡ് എഗ്രിമെന്റ്" എന്ന പദപ്രയോഗം ഓക്സ്ഫഡ് നിഘണ്ടു രേഖപ്പെടുത്തുന്നു [9]

സ്വതന്ത്ര വ്യാപാര കരാറുകളുടെ നിയമവശങ്ങൾ

[തിരുത്തുക]

ഒരു സ്വതന്ത്ര വ്യാപാര മേഖലയിലേക്കുള്ള കക്ഷികൾ പരസ്പരം പ്രത്യേകമായി നൽകുന്ന മുൻഗണനകൾ കാരണം വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ (ഡബ്ല്യുടിഒ) മോസ്റ്റ് ഫേവേട് നേഷൻ (ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രം) തത്ത്വത്തിന് സ്വതന്ത്ര വ്യാപാര മേഖലകളുടെ രൂപീകരണം ഒരു അപവാദമായി കണക്കാക്കപ്പെടുന്നു. [10] ഗാട്ട് കരാറിന്റെ ആർട്ടിക്കിൾ XXIV ഡബ്ല്യുടിഒ അംഗങ്ങളെ സ്വതന്ത്ര വ്യാപാര മേഖലകൾ സ്ഥാപിക്കുന്നതിനോ അല്ലെങ്കിൽ അവ സ്ഥാപിക്കുന്നതിന് ആവശ്യമായ ഇടക്കാല കരാറുകൾ സ്വീകരിക്കുന്നതിനോ അനുവദിക്കുന്നുണ്ടെങ്കിലും, സ്വതന്ത്ര-വ്യാപാര മേഖലകളുമായി അല്ലെങ്കിൽ , അല്ലെങ്കിൽ സ്വതന്ത്ര വ്യാപാര മേഖലകളുടെ രൂപീകരണത്തിലേക്ക് നയിക്കുന്ന ഇടക്കാല കരാറുകളുമായി ബന്ധപ്പെട്ട് നിരവധി വ്യവസ്ഥകൾ ഉണ്ട്.

ഒന്നാമതായി, അത്തരം സ്വതന്ത്ര-വ്യാപാര മേഖല രൂപീകരിക്കുന്ന സമയത്ത് ഒപ്പിട്ട ഓരോ കക്ഷികളും പരിപാലിക്കുന്ന കടമകളും മറ്റ് നിയന്ത്രണങ്ങളും അത്തരം സ്വതന്ത്ര വ്യാപാര മേഖലയിലെ കക്ഷികളല്ലാത്തവരുമായുള്ള വ്യാപാരത്തിന് പാടില്ല. അതിലെ അംഗങ്ങൾക്കിടയിൽ മുൻഗണനാ പരിഗണന നൽകുന്നതിന് ഒരു സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്നത് ഡബ്ല്യുടിഒ നിയമപ്രകാരം നിയമാനുസൃതമാണ്, എന്നാൽ ഒരു സ്വതന്ത്ര-വ്യാപാര മേഖലയിലെ കക്ഷികൾക്ക് പ്രദേശം സ്ഥാപിക്കുന്നതിന് മുമ്പുള്ളതിനേക്കാൾ കുറഞ്ഞ രീതിയിൽ കക്ഷികളല്ലാത്തവരോട് പെരുമാറാൻ അനുവാദമില്ല. ഗാട്ട് ആർട്ടിക്കിൾ XXIV അനുശാസിക്കുന്ന രണ്ടാമത്തെ ആവശ്യകത, സ്വതന്ത്ര വ്യാപാര മേഖലയ്ക്കുള്ളിലെ എല്ലാ വ്യാപാരത്തിനും താരിഫുകളും മറ്റ് തടസ്സങ്ങളും ഇല്ലാതാക്കണം എന്നതാണ്. [11]

സ്വതന്ത്ര വ്യാപാര മേഖലകൾ രൂപീകരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറുകൾ പൊതുവെ ബഹുമുഖ വ്യാപാര വ്യവസ്ഥകള്ക്ക് പുറത്താണ്. എന്നിരുന്നാലും, പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾ അവസാനിപ്പിക്കുമ്പോൾ ഡബ്ല്യുടിഒ അംഗങ്ങൾ സെക്രട്ടേറിയറ്റിനെ അറിയിക്കണം, കൂടാതെ തത്ത്വത്തിൽ സ്വതന്ത്ര വ്യാപാര കരാറുകൾ പ്രാദേശിക വ്യാപാര കരാറുകളുടെ നിയന്ത്രണത്തിനായുള്ള കമ്മിറ്റിയായ കമ്മിറ്റി ഓൺ റീജിയണൽ ട്രേഡ് എഗ്രിമെന്റസിന് കീഴിൽ അവലോകനത്തിന് വിധേയമാണ്. [12] സ്വതന്ത്ര-വ്യാപാര മേഖലകളിൽ ഉടലെടുക്കുന്ന ഒരു തർക്കം ഡബ്ല്യുടിഒയുടെ തർക്ക പരിഹാരത്തിനുള്ള ഡിസ്പ്യൂട്ട് സെറ്റിൽമെന്റ് ബോഡിയിൽ വ്യവഹാരത്തിന് വിധേയമല്ല, "ഡബ്ല്യുടിഒ പാനലുകൾ അവ പാലിക്കുമെന്നും ഒരു പ്രത്യേക കേസിൽ അധികാരപരിധി പ്രയോഗിക്കാൻ വിസമ്മതിക്കുമെന്നും യാതൊരു ഉറപ്പുമില്ല". [13]

ഗാട്ട് കരാറിന്റെ ആർട്ടിക്കിൾ XXIV പ്രകാരം അനുവദനീയമായ ഒരു പരസ്പര ഉടമ്പടിയാണ് സ്വതന്ത്ര വ്യാപാര കരാർ. അതേസമയം, 1979-ലെ ജനറാള് എഗ്രിമെന്റ് ഓൺ താരിഫ് ആന്റ് ട്രേഡ് (GATT) -ൽ ഒപ്പുവെച്ച രാജ്യങ്ങൾ അംഗീകരിച്ച തീരുമാനം വികസ്വര, വികസിത രാജ്യങ്ങൾക്ക് അനുകൂലമായ സ്വയംഭരണ വ്യാപാര ക്രമീകരണങ്ങൾ അനുവദിച്ചിരിക്കുന്നു. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസിന്റെ (GSP) ഡബ്ല്യുടിഒ യുടെ നിയമപരമായ അടിസ്ഥാനമാണിത്. [14] സ്വതന്ത്ര വ്യാപാര കരാറുകളും പ്രിഫറൻഷ്യൽ ട്രേഡ് എഗ്രിമെന്റുകളും (ഡബ്ല്യുടിഒ നാമകരണം ചെയ്തിരിക്കുന്നത്) എംഎഫ്എൻ തത്വത്തിനെതിരാണെന്ന് കണക്കാക്കുന്നു. [15]

സ്വതന്ത്ര വ്യാപാര കരാറുകളുടെ സാമ്പത്തിക വശങ്ങൾ

[തിരുത്തുക]

വ്യാപാരം വഴിതിരിച്ചുവിടലും വ്യാപാരം സൃഷ്ടിക്കലും

[തിരുത്തുക]

പൊതുവേ, ട്രേഡ് ഡൈവേർഷൻ എന്നതിനർത്ഥം ഒരു സ്വതന്ത്ര വ്യാപാര കരാർ, പ്രദേശത്തിന് പുറത്തുള്ള കൂടുതൽ കാര്യക്ഷമമായ വിതരണക്കാരിൽ നിന്ന് വ്യാപാരത്തെ മേഖലകൾക്കുള്ളിലെ കാര്യക്ഷമത കുറഞ്ഞവരിലേക്ക് തിരിച്ചുവിടും എന്നാണ്. അതേസമയം, ട്രേഡ് ക്രിയേഷൻ എന്നത് സൂചിപ്പിക്കുന്നത് ഒരു സ്വതന്ത്ര വ്യാപാര കരാർ ഏരിയ മറ്റൊരുതരത്തിൽ നിലവിലില്ലാത്ത വ്യാപാരം സൃഷ്ടിക്കുന്നു എന്നാണ്. എല്ലാ സാഹചര്യങ്ങളിലും വ്യാപാരം സൃഷ്ടിക്കുന്നത് ഒരു രാജ്യത്തിന്റെ ദേശീയ ക്ഷേമം ഉയർത്തും. [16]

വ്യാപാരം സൃഷ്ടിക്കലും വ്യാപാരം വഴിതിരിച്ചുവിടലും ഒരു സ്വതന്ത്ര വ്യാപാര കരാർ സ്ഥാപിക്കുന്നതിൽ നിർണായകമാണ്. വ്യാപാരം സൃഷ്ടിക്കുന്നത് ഉയർന്ന വിലയുള്ള നിർമ്മാതാവിൽ നിന്ന് കുറഞ്ഞ വിലയിലേക്ക് ഉപഭോഗം മാറാൻ ഇടയാക്കും, അങ്ങനെ വ്യാപാരം വികസിക്കും. നേരെമറിച്ച്, വ്യാപാരം വഴിതിരിച്ചുവിടുന്നത് പ്രദേശത്തിന് പുറത്തുള്ള കുറഞ്ഞ ചിലവ് ഉൽപ്പാദകരിൽ നിന്ന് എഫ്ടിഎയ്ക്കുള്ളിലെ ഉയർന്ന വിലയിലേക്ക് വ്യാപാരം മാറുന്നതിലേക്ക് നയിക്കും. [17] വിലകുറഞ്ഞ ഇറക്കുമതി സാധനങ്ങൾ വാങ്ങാനുള്ള അവസരം നഷ്‌ടമാകുന്നതിനാൽ എഫ്‌ടിഎയ്‌ക്കുള്ളിലെ ഉപഭോക്താക്കൾക്ക് അത്തരമൊരു മാറ്റം പ്രയോജനപ്പെടില്ല. എന്നിരുന്നാലും, വ്യാപാര വഴിതിരിച്ചുവിടൽ എല്ലായ്‌പ്പോഴും മൊത്തം ദേശീയ ക്ഷേമത്തെ ദോഷകരമായി ബാധിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു: വഴിതിരിച്ചുവിട്ട വ്യാപാരത്തിന്റെ അളവ് ചെറുതാണെങ്കിൽ, മൊത്തം ദേശീയ ക്ഷേമം പോലും മെച്ചപ്പെടുത്താൻ ഇതിന് കഴിയും. [18]

സ്വതന്ത്ര വ്യാപാര കരാറുകൾ പബ്ലിക് ഗുഡ്സ് എന്ന നിലയിൽ

[തിരുത്തുക]

സാമ്പത്തിക വിദഗ്ധർ സ്വതന്ത്ര വ്യാപാര കരാറുകളെ എത്രത്തോളം പബ്ലിക് ഗുഡ്സ് ആയി കണക്കാക്കാം എന്ന് വിലയിരുത്താൻ ശ്രമിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര വ്യാപാര തർക്കങ്ങളിൽ മദ്ധ്യസ്ഥരായി പ്രവർത്തിക്കുന്ന എംബഡഡ് ട്രിബ്യൂണലുകളുടെ സംവിധാനമായ സ്വതന്ത്ര വ്യാപാര കരാറുകളുടെ ഒരു പ്രധാന ഘടകത്തെ അവർ ആദ്യം അഭിസംബോധന ചെയ്യുന്നു. വ്യാപാര ഉടമ്പടികളിൽ സ്ഥിരീകരിക്കുന്ന നിലവിലുള്ള ചട്ടങ്ങൾക്കും അന്താരാഷ്ട്ര സാമ്പത്തിക നയങ്ങൾക്കും വ്യക്തത നൽകുന്ന ശക്തിയായി ഇവ പ്രവർത്തിക്കുന്നു. [19]

ഡബ്ല്യുടിഒയുടെ റീജിയണൽ ട്രേഡ് എഗ്രിമെന്റ്സ് ഇൻഫർമേഷൻ സിസ്റ്റം

[തിരുത്തുക]

ഡബ്ല്യുടിഒ അംഗങ്ങൾ തങ്ങളുടെ സ്വതന്ത്ര വ്യാപാര കരാറുകൾ ഡബ്ല്യുടിഒയുടെ സെക്രട്ടേറിയറ്റിനെ അറിയിക്കാൻ ബാധ്യസ്ഥരായതിനാൽ, ഈ ഡാറ്റാബേസ് സ്വതന്ത്ര വ്യാപാര കരാറുകളെക്കുറിച്ചുള്ള ഏറ്റവും ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിർമ്മിച്ചിരിക്കുന്നത് (ഡബ്ല്യുടിഒ ഭാഷയിൽ റീജിയണൽ ട്രേഡ് എഗ്രിമെന്റ് (പ്രാദേശിക വ്യാപാര കരാർ) എന്ന് വിളിക്കുന്നു). രാജ്യം അല്ലെങ്കിൽ വിഷയം (ചരക്കുകൾ, സേവനങ്ങൾ അല്ലെങ്കിൽ ചരക്കുകളും സേവനങ്ങളും) അനുസരിച്ച് ഡബ്ല്യുടിഒയെ അറിയിച്ച വ്യാപാര കരാറുകളെക്കുറിച്ചുള്ള വിവരങ്ങൾ തേടാൻ ഡാറ്റാബേസ് ഉപയോക്താക്കളെ അനുവദിക്കുന്നു. ഈ ഡാറ്റാബേസ് ഉപയോക്താക്കൾക്ക് പ്രാബല്യത്തിലുള്ള എല്ലാ കരാറുകളുടെയും പുതുക്കിയ ലിസ്റ്റ് നൽകുന്നു, എന്നിരുന്നാലും, ഡബ്ല്യുടിഒയെ അറിയിക്കാത്തവ ഇതിൽ കാണുകയില്ല. ഈ കരാറുകളുടെ സ്ഥിതിവിവരക്കണക്കുകൾ അടങ്ങിയ റിപ്പോർട്ടുകൾ, പട്ടികകൾ, ഗ്രാഫുകൾ, പ്രത്യേകിച്ച് മുൻഗണനാ താരിഫ് വിശകലനം എന്നിവയും ഇത് പ്രദർശിപ്പിക്കുന്നു. [20]

ഐടിസിയുടെ മാർക്കറ്റ് ആക്സസ് മാപ്പ്

[തിരുത്തുക]

ബിസിനസുകൾ, സർക്കാരുകൾ, ഗവേഷകർ എന്നിവരെ മാർക്കറ്റ് ആക്‌സസ് പ്രശ്‌നങ്ങളിൽ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇന്റർനാഷണൽ ട്രേഡ് സെന്റർ (ഐടിസി) മാർക്കറ്റ് ആക്‌സസ് മാപ്പ് വികസിപ്പിച്ചെടുത്തു. ഓൺലൈൻ ടൂൾ ആയ മാർക്കറ്റ് ആക്‌സസ് മാപ്പിൽ ഉള്ള ഡാറ്റാബേസിൽ, ഡബ്ല്യുടിഒയെ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളവയിൽ മാത്രം പരിമിതപ്പെടുത്താതെ, എല്ലാ സജീവ വ്യാപാര കരാറുകളിലെയും താരിഫ്, നോൺ-താരിഫ് തടസ്സങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുന്നു. മുൻഗണനേതര വ്യാപാര കരാറുകളുടെ ഡാറ്റയും ഇത് രേഖപ്പെടുത്തുന്നു. 2019 വരെ, മാർക്കറ്റ് ആക്‌സസ് മാപ്പ് കരാറുകളിലേക്കും അവയുടെ ഉത്ഭവ നിയമങ്ങളിലേക്കും ഡൗൺലോഡ് ചെയ്യാവുന്ന ലിങ്കുകൾ നൽകിയിട്ടുണ്ട്. [21] ഈ വർഷം വരാനിരിക്കുന്ന മാർക്കറ്റ് ആക്‌സസ് മാപ്പിന്റെ പുതിയ പതിപ്പ്, പ്രസക്തമായ കരാർ പേജുകളിലേക്ക് നേരിട്ടുള്ള വെബ് ലിങ്കുകൾ നൽകുകയും മറ്റ് ഐടിസിയുടെ ടൂളുകളിലേക്ക്, പ്രത്യേകിച്ച് റൂൾസ് ഓഫ് ഒറിജിൻ ഫെസിലിറ്റേറ്ററുമായി ബന്ധിപ്പിക്കുകയും ചെയ്യും. സ്വതന്ത്ര വ്യാപാര കരാറുകൾ മനസ്സിലാക്കുന്നതിനും ഈ കരാറുകൾക്ക് കീഴിലുള്ള ആവശ്യകതകൾക്ക് യോഗ്യത നേടുന്നതിനും സംരംഭങ്ങളെ സഹായിക്കുന്ന ഒരു ബഹുമുഖ ഉപകരണമായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു. [22]

ഇതും കാണുക

[തിരുത്തുക]
  • സ്വതന്ത്ര വ്യാപാരം
  • ബൈലാറ്ററൽ സ്വതന്ത്ര വ്യാപാര കരാറുകളുടെ പട്ടിക
  • മൾട്ടിലാറ്ററൽ സ്വതന്ത്ര വ്യാപാര കരാറുകളുടെ പട്ടിക
  • വ്യാപാര കരാർ

അവലംബം

[തിരുത്തുക]
  1. Free Trade Agreement, ICC Academy
  2. "3 Types of Free Trade Agreements and How They Work". The Balance. Retrieved 2019-03-24.
  3. "Rules of origin under free-trade agreements". EC Trade Helpdesk. Archived from the original on 2018-05-07. Retrieved 2019-06-06.
  4. Krueger, Anne (1995). "Free Trade Agreements versus Customs Unions" (PDF). NBER Working Paper No. 5084.
  5. "Rules of Origin Facilitator". ITC. Archived from the original on 2019-06-23. Retrieved 2019-06-06.
  6. "The basic rules for goods". WTO.
  7. "General Agreement on Trade in Services". WTO.
  8. Condon, Madison (2015-01-01). "The Integration of Environmental Law into International Investment Treaties and Trade Agreements: Negotiation Process and the Legalization of Commitments". Virginia Environmental Law Journal. 33 (1): 102.
  9. "free trade", Oxford English Dictionary (3rd ed.), Oxford University Press, September 2005 {{citation}}: Invalid |mode=CS1 (help) (Subscription or UK public library membership required.)
  10. "Most-Favored-Nation Treatment Principle" (PDF). METI.
  11. "General Agreement on Tariffs and Trade" (PDF). WTO.
  12. "The Committee on Regional Trade Agreements". WTO.
  13. Todeschini-Marthe, Céline (2018). "Dispute Settlement Mechanisms Under Free Trade Agreements and the WTO: Stakes, Issues and Practical Considerations: A Question of Choice?". Global Trade and Customs Journal. 13 (9): 387–403. doi:10.54648/GTCJ2018044.
  14. "Enabling Clause 1979". WTO.
  15. "Database on Preferential Trade Arrangements". WTO.
  16. Suvanovic, Steven. "International Trade Theory and Policy". Internationalecon.
  17. "Trade creation and trade diversion".
  18. Cheong, Juyoung (2010). "Free Trade Area and Welfare:Is A Bigger Trade Diversion More Detrimental" (PDF). ETSG 2010 Lausanne Twelfh Annual Conference.
  19. Mavroidis, Petros (2012). "Free Lunches? WTO as Public Good, and the WTO's View of Public Goods". European Journal of International Law. 23 (3): 731–742. doi:10.1093/ejil/chs055.
  20. "Regional Trade Agreements Information System". WTO.
  21. "Market Access Map". ITC.
  22. "Rules of Origin Facilitator". ITC.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്വതന്ത്ര_വ്യാപാര_കരാർ&oldid=3957169" എന്ന താളിൽനിന്ന് ശേഖരിച്ചത്