സ്വതന്ത്ര ഇന്ത്യയിലെ പ്രധാന സംഭവങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1947 - 1949[തിരുത്തുക]

1947
 • ഇന്ത്യ സ്വതന്ത്രമായതും പാകിസ്താൻ വിഭജനവും , തുടർന്നുണ്ടായ കലാപവും
 • ഇന്ത്യയുടെ ഏകീകരണം
 • പാകിസ്താനുമായി ആദ്യത്തെ യുദ്ധം
1948
 • ഗാന്ധിജിയുടെ കൊലപാതകം
 • ഓപറേഷൻ പോളോ

അൻപതുകൾ[തിരുത്തുക]

1950
 • ജനുവരി 26 - ഇന്ത്യ റിപബ്ലിക്കായി
1951
 • ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ്, നെഹ്റു പ്രധാനമന്ത്രിയായി.
1952
 • ആദ്യ പഞ്ചവത്സരപദ്ധതി.
1953
 • പോറ്റി ശ്രീരാമലുവിന്റെ ആത്മഹത്യ. തുടർന്നുണ്ടായ കലാപവും ഭാഷാടിസ്ഥാനത്തിലുള്ള ആദ്യ സംസ്ഥാനം, ആന്ധ്രയുടെ രൂപീകരണം
1954
 • ദദ്ര - നഗർ ഹവേലി വിമോചനം
1957
 • രണ്ടാം പൊതുതെരഞ്ഞെടുപ്പ്
 • ഭാഷാടിസ്ഥാനത്തിലെ സംസ്ഥാനങ്ങളുടെ രൂപീകരണം
1959
 • ദലൈലാമ രാഷ്ട്രിയ അഭയാർത്ഥിയായി ഇന്ത്യയിലെത്തി.

അറുപതുകൾ[തിരുത്തുക]

1960
 • ബോംബൈ സംസ്ഥാനം വിഭജിച്ച് മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾ രൂപീകരിച്ചു.
1961
 • ദാമൻ, ദിയു - വിമോചനം
 • ഡിസംബർ 18 - 19 - ഗോവ വിമോചിപ്പിക്കൽ
1962 -
 • മൂന്നാം പൊതുതെരഞ്ഞെടുപ്പ്
 • ഇന്ത്യ ചൈന യുദ്ധവും ഇന്ത്യയുടെ പരാജയവും.
1963
 • നാഗാലാന്റ്, ഇന്ത്യയിലെ പതിനാറാമത് സംസ്ഥാനമായി നിലവിൽ വന്നു.
1965
 • ഇന്ത്യ - പാകിസ്താൻ യുദ്ധം (ഓപറേഷൻ ഗിബ്രൽടാർ, ഓപറേഷൻ ഗ്രാന്റ്സ്ലാം)
1966
 • ജനുവരി - താഷ്കന്റ് ഉച്ചകോടിയും ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണവും.
 • മിസോ നാഷണൽ ഫ്രണ്ട് കലാപം
 • പഞ്ചാബ് സംസ്ഥാനത്തിൽ നിന്നും ഹിന്ദി സംസാരിക്കുന്ന മേഖലകൾ ചേർത്ത് പതിനേഴാമതു സംസ്ഥാനമായി ഹരിയാന രൂപം കൊണ്ടു
1967
 • നാലാം പൊതുതെരഞ്ഞെടുപ്പ്
 • നക്സൽബാരി കലാപം.
1969
 • ജൂലൈ - ബാങ്കുകളുടെ ദേശസാത്കരണം.

എഴുപതുകൾ[തിരുത്തുക]

1971
 • അഞ്ചാം പൊതുതെരഞ്ഞെടുപ്പ്
 • ഇന്ത്യ (ബംഗ്ലാദേശ്) - പാകിസ്താൻ യുദ്ധം (ബംഗ്ലാദേശ് വിമോചനം)
 • ഹിമാചൽ പ്രദേശിനു സംസ്ഥാനപദവി, പതിനെട്ടാമതു സംസ്ഥാനം.
1972
 • മണിപ്പൂർ, മേഘാലയ, ത്രിപുര സംസ്ഥാനങ്ങൾ രൂപം കൊണ്ടു. മിസോറാം അരുണചൽ പ്രദേശ് എന്നിവ കേന്ദ്രഭരണപ്രദേശങ്ങളായി.
1973
 • കേശവാനന്ദഭാരതി കേസ് വിധി - ഭരണഘടനയുടെ അടിസ്ഥാനഘടനാ സിദ്ധാന്തം
1974
 • മെയ് 18 - പൊക്രാൻ അണു പരീക്ഷണം
1975
 • സിക്കിം റെഫറണ്ടവും ഇന്ത്യയോടു ചേർക്കലും.
 • ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ
1977
 • ആറാം പൊതുതെരഞ്ഞെടുപ്പ്- ആദ്യ കോൺഗ്രസ് ഇതര മന്ത്രിസഭ

എൺപതുകൾ[തിരുത്തുക]

1980
 • ഏഴാം പൊതുതെരഞ്ഞെടുപ്പ്
1984
 • ഏപ്രിൽ 13 - ഓപറേഷൻ മേഘ്‌ദൂത് / സിയാച്ചിൻ യുദ്ധം
 • ജൂൺ 3 - 8 - ഓപറേഷൻ ബ്ലൂ സ്റ്റാർ, ജർണയിൽസിങ് ഭിന്ദ്രൻവാല
 • ഒക്ടോബർ 31 - ഇന്ദിരാഗാന്ധി വധം
 • നവംബർ - സിക്ക് കൂട്ടക്കൊല
 • എട്ടാം പൊതുതെരഞ്ഞെടുപ്പ്
 • ഡിസംബർ 2 - ഭോപ്പാൽ ദുരന്തം
1987
 • മാർച്ച് - ശ്രീലങ്കൻ സിവിൽ യുദ്ധവും ഇന്ത്യയുടെ ഇടപെടലും
 • മിസോറാം, അരുണാചൽ പ്രദേശ്, ഗോവ എന്നിവയ്ക്ക് സംസ്ഥാനപദവി.
1989
 • ഒൻപതാം പൊതുതെരഞ്ഞെടുപ്പ്

തൊണ്ണൂറുകൾ[തിരുത്തുക]

1991
 • ഉദാരവത്കരണ നടപടി
 • മെയ് - രാജീവ് ഗാന്ധി വധം
 • പത്താം പൊതുതെരഞ്ഞെടുപ്പ്
1992
 • ബാബറി മസ്ജിദ് പൊളിക്കൽ
1993
 • മാർച്ച് 12 - മുംബൈ ആക്രമണം
1996
 • പതിനൊന്നാം പൊതുതെരഞ്ഞെടുപ്പ്
1998
 • പന്ത്രണ്ടാം പൊതുതെരഞ്ഞെടുപ്പ്
 • മെയ് - ഇന്ത്യ ആണവായുധരാജ്യമായി.
1999
 • ഇന്ത്യ - പാകിസ്താൻ യുദ്ധവും ഓപറേഷൻ വിജയിയുടെ ജയവും
 • പതിമൂന്നാം പൊതുതെരഞ്ഞെടുപ്പ്
 • ഡിസംബർ 24 - IC 814 കാണ്ഡഹാർ വിമാനറാഞ്ചൽ

2000 - 2010[തിരുത്തുക]

2000
 • ഛത്തീസ്ഗഡ്, ജാർഘണ്ഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ നിലവിൽ വന്നു.
2001
 • ഡിസംബർ 13 - പാർലമെന്റ് ആക്രമണം
2002
 • ഗോദ്ര തീവെയ്പ്പും തുടർന്നുണ്ടായ കലാപവും
2004
 • പതിനാലാം പൊതുതെരഞ്ഞെടുപ്പ്
 • സെപ്റ്റംബർ 26 - സുനാമി
2008
 • നവംബർ 26 - മുംബൈ ഭീകരാക്രമണം
2009

പതിനഞ്ചാം പൊതുതെരഞ്ഞെടുപ്പ്

2010 - ഇന്നുവരെ[തിരുത്തുക]

2014
 • തെലങ്കാന സംസ്ഥാനം രൂപം കൊണ്ടു.
 • പതിനാറാം പൊതുതെരഞ്ഞെടുപ്പ്
2016
 • 500 ന്റെയും 1000 ത്തിെന്റെയും നോട്ടുകൾ റദ്ദാക്കി
2017
 • ചരക്കുസേവനനികുതി നിലവിൽ വന്നു.
2019
 • പതിനേഴാം പൊതുതെരഞ്ഞെടുപ്പ്