Jump to content

സ്ലോവാക് കാർസ്റ്റ് ദേശീയോദ്യാനം

Coordinates: 48°36′00″N 20°31′44″E / 48.60000°N 20.52889°E / 48.60000; 20.52889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്ലോവാക് കാർസ്റ്റ് ദേശീയോദ്യാനം
Národný park Slovenský kras
Zádielska tiesňava canyon
LocationSouth East Slovakia, Slovak Karst mountain range
Coordinates48°36′00″N 20°31′44″E / 48.60000°N 20.52889°E / 48.60000; 20.52889
Area346.11 km² (133.64 mi²)
Established1 March 2002
Governing bodySpráva Národného parku Slovenský kras (Slovak Karst National Park Administration) in Brzotín

സ്ലോവാക് കാർസ്റ്റ് ദേശീയോദ്യാനം (Národný park Slovenský kras) തെക്കുകിഴക്കൻ സ്ലോവാക്യയിലെ സ്ലോവാക് കാർസ്റ്റ് (Slovenský kras) പർവതനിരയിലുള്ള ഒരു ദേശീയ ഉദ്യാനമാണ്. ഇത് കോസിസ് മേഖലയിലെ ജെൽനിക്ക, റോസ്നാവ, കോസിസ്-ഒകോലീ ജില്ലകളിലായി സ്ഥിതിചെയ്യുന്നു. ഈ ദേശീയോദ്യാനം 346.11 ചതുരശ്ര കിലോമീറ്റർ (133.64 ചതുരശ്ര മൈൽ) പ്രദേശം ഉൾക്കൊള്ളുന്നു. ഇതിന്റെ ബഫർ സോൺ 117.41 ചതുരശ്ര.കിലോമീറ്റർ (45.33 ചതുരശ്ര മൈൽ) ആണ്.

1973 മുതൽ പരിരക്ഷിതമായിരുന്ന ഒരു ഭൂപ്രദേശത്ത് 2002 മാർച്ച് 1 നാണ് ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്. യുനെസ്കോയുടെ പ്രോഗ്രാം ഓൺ മാൻ ആൻഡ് ദ ബയോസ്ഫിയർ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനുശേഷം, 1977 മാർച്ച് 1 മുതൽ സ്ലോവാക് കാർസ്റ്റ്, സ്ലോവാക്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ആയിരുന്നു. 1995 ൽ ഈ ദേശീയോദ്യാനത്തിലെ ആകെയുള്ള 700 ഗുഹകളിൽ 12 എണ്ണം യുനെസ്കോ ലോകപൈതൃക സൈറ്റായി അംഗീകരിക്കപ്പെട്ടിരുന്നു.

അവലംബം

[തിരുത്തുക]

സ്ലോവാക് ട്രാവൽ