സ്ലേവ് ജനസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്ലേവ് ജനസിസ്
സ്ലേവ് ജനസിസ്
സംവിധാനംഅനീസ് മാപ്പിള
ഛായാഗ്രഹണംഅനീസ് മാപ്പിള
ചിത്രസംയോജനംഅനീസ് മാപ്പിള
രാജ്യംഇന്ത്യ

2018 ൽ 65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നരവംശ ശാസ്ത്ര ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ലഭിച്ച കഥേതര ചിത്രമാണ് 'സ്ലേവ് ജനസിസ്'. വയനാട്ടിലെ പണിയ ആദിവാസി വിഭാഗത്തിന്റെ കഥ പറയുന്ന ഈ ചിത്രം പണിയരുടെ തനതായ കലാരൂപത്തിലൂടെ ഒരു സാമൂഹിക പശ്ചാത്തലത്തെ രേഖപ്പെടുത്തുന്നു. അനീസ് മാപ്പിളയാണ് സംവിധായകൻ.

ഇഞ്ചിപ്പാടങ്ങളിലെ തൊഴിൽ ചൂഷണവും പോക്‌സോ ചുമത്തപ്പെട്ടവരുടെ വ്യഥയും പ്രതിപാദിക്കുന്ന ഈ ചിത്രം പനമരം, ചേകാടി, ഏച്ചോം, വള്ളിയൂർക്കാവ്, കെല്ലൂർ, അപ്പപ്പാറ, ഇടിയംവയൽ കോളനികളിലും കർണാടകയിലെ കൂർഗ്, ഹൻസൂർ തുടങ്ങിയ ഇടങ്ങളിലെ ഇഞ്ചിപ്പാടങ്ങളിലുമായിരുന്നു ചിത്രീകരിച്ചത്. കൽപ്പറ്റ ഫിലിം ഫ്രറ്റേണിറ്റിയുടെ ബാനറിൽ പൂർത്തിയാക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിച്ചത് അനീസ് തന്നെയാണ്.

നിർമ്മാണം[തിരുത്തുക]

സിംഗപ്പൂരിലെ ബാംഗ് പ്രൊഡക്ഷൻ കമ്പനി, ഡവലപ്‌മെന്റ് ഗ്രാന്റായി അനുവദിച്ച 2000 ഡോളറും വിബ്ജിയോർ ഫിലിം മേക്കർ ഫെലോഷിപ്പിന് ലഭിച്ച തുകയുമാണ് നിർമ്മാണത്തിനുപയോഗിച്ചത്. കെ.എഫ്.എഫിലൂടെയുള്ള ക്രൗഡ് ഫണ്ടിംഗും നിർമ്മാണത്തിൽ സഹായകമായി.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2018 ൽ മികച്ച നരവംശ ശാസ്ത്ര ഡോക്യുമെന്ററിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം[2]

അവലംബം[തിരുത്തുക]

  1. https://malayalam.oneindia.com/news/kerala/national-award-spl-story-impotant-197496.html
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2018-12-17. Retrieved 2018-06-04.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്ലേവ്_ജനസിസ്&oldid=3648561" എന്ന താളിൽനിന്ന് ശേഖരിച്ചത്