സ്ലീവാപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിൽ മീനച്ചിൽ - വൈക്കം താലൂക്കുകൾ തമ്മിലും കുറവിലങ്ങാട് - മാഞ്ഞൂർ പഞ്ചായത്തുകൾ തമ്മിലും സംഗമിക്കുന്ന ഒരു ഗ്രാമപ്രദേശമാണ് സ്ലീവാപുരം. മലമുകളിൽ പണിയപ്പെട്ട പ്രകാശഗോപുരം പോലെ തലയെടുപ്പോടെ നിലകൊള്ളുന്ന മാർ സ്ലീവാ മുത്തപ്പന്റെ പള്ളിയാണ് സ്ലീവാപുരത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്നത്. വിളിച്ചാൽ വിളിപ്പുറത്തുള്ള സ്ലീവാപുരം മുത്തപ്പന്റെ പക്കൽ തങ്ങളുടെ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിച്ചു അനുഗ്രഹം നേടുന്നതിനായി വിവിധ ദേശങ്ങളിൽ നിന്നും ജാതിമത ഭേദമന്യേ നൂറുകണക്കിന് ആളുകളാണ് ഓരോ വെള്ളിയാഴ്ചയും ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. സ്ലീവാപുരം എന്ന പേര് തന്നെ പള്ളിയുമായി ബന്ധപ്പെട്ട് ഉടലെടുത്തതാണ്. നേരത്തെ ഈ പ്രദേശം ഉറുമ്പുകല്ലേൽ എന്നാണ് അറിയപ്പെട്ടിരുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്ലീവാപുരം&oldid=3997167" എന്ന താളിൽനിന്ന് ശേഖരിച്ചത്