സ്റ്റോപ്പ് വയലൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സ്റ്റോപ് വയലൻസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്റ്റോപ്പ് വയലൻസ്
വി.സി.ഡി. പുറംചട്ട
സംവിധാനം എ.കെ. സാജൻ
നിർമ്മാണം എ. രാജൻ
രചന എ.കെ. സന്തോഷ്
അഭിനേതാക്കൾ
സംഗീതം ജോൺസൺ (പശ്ചാത്തലസംഗീതം)
ഛായാഗ്രഹണം ജിബു ജേക്കബ്
ചിത്രസംയോജനം എൽ. ഭൂമിനാഥൻ
സ്റ്റുഡിയോ വൃന്ദാവൻ പിക്ചേഴ്സ്
റിലീസിങ് തീയതി 2002 ഒക്ടോബർ 25
രാജ്യം ഇന്ത്യ
ഭാഷ മലയാളം

2002-ൽ പുറത്തിറങ്ങിയ, എ.കെ. സാജൻ സംവിധാനം ചെയ്‌ത ഒരു ആക്ഷൻ ചിത്രമാണ് സ്‌റ്റോപ്‌ വയലൻസ്‌. ചിത്രത്തിൽ പൃഥ്വിരാജ്, വിജയരാഘവൻ, സജി സോമൻ, താര കല്യാൺ, ചന്ദ്ര ലക്ഷ്‌മൺ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. കൊച്ചി കേന്ദ്രമായ ഗുണ്ടാ സംഘങ്ങളുടെ കഥ പറഞ്ഞ ഈ സിനിമയിൽ ഒരു സംവിധായകന്റെ വേഷത്തിൽ ലോഹിതദാസും അഭിനയിക്കുകയുണ്ടായി.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

വയലൻസ് എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. എന്നാൽ സെൻസർ ബോർഡിന്റെ എതിർപ്പിനെത്തുടർന്ന് സ്റ്റോപ്പ് വയലൻസ് എന്നു പുനർനാമകരണം ചെയ്യുകയായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. "Lanka is the name". 2005-11-21. ശേഖരിച്ചത് 2009-09-10. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സ്റ്റോപ്പ്_വയലൻസ്&oldid=2334492" എന്ന താളിൽനിന്നു ശേഖരിച്ചത്