Jump to content

സ്റ്റെയ്ഗ് ലാർസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റെയ്ഗ് ലാർസൺ
ജനനം(1954-08-15)15 ഓഗസ്റ്റ് 1954
സ്കെല്ലെഫ്റ്റ്ഹാം , സ്വീഡൻ
മരണം9 നവംബർ 2004(2004-11-09) (പ്രായം 50)
സ്റ്റോക്ക്ഹോം , സ്വീഡൻ
തൊഴിൽപത്രപ്രവർത്തകൻ,
ഫോട്ടോഗ്രാഫർ
സാഹിത്യകാരൻ
ദേശീയതസ്വീഡിഷ്
Period1990–2004
Genreകുറ്റാന്വേഷണ കഥകൾ, ത്രില്ലറുകൾ
ശ്രദ്ധേയമായ രചന(കൾ)മില്ലേനിയം സീരീസ്
വെബ്സൈറ്റ്
http://stieglarsson.se/

സ്വീഡനിലെ ഒരു പ്രശസ്തനായ പത്രപ്രവർത്തകനായിരുന്നു സ്റ്റെയ്ഗ് ലാർസൺ[1](Stieg Larsson). എന്നാൽ പത്രപ്രവർത്തനത്തെക്കാൾ അദ്ദേഹത്തെ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകൃതമായ മൂന്ന് നോവലുകൾ ഉൾപ്പെട്ട "മില്ലേനിയം സീരീസ്"[2] എന്ന നോവൽ പരമ്പരയാണ്.

ജീവിതരേഖ[തിരുത്തുക]

ഏർലണ്ട് ലാർസ്സന്റെയും വിവിയെൻ ബോസ്ട്രൺന്റെയും പുത്രനായി 1954 ആഗസ്റ്റ് 15ന് സ്വീഡനിൽ ജനിച്ചു. 2004 നവംബർ 9ന് ഹൃദയാഘാതം മൂലം സ്വീഡനിലെ സ്റ്റോക്ഹോമിൽ അന്തരിച്ചു.

ജന്മനാ ഹൃദ്രോഗിയായിരുന്ന ലാർസൺ ആരോഗ്യകാര്യത്തിലുള്ള ഉപദേശങ്ങളെ എപ്പോഴും തിരസ്കരിച്ചു. മരണദിവസം ഏഴാം നിലയിലെ ഓഫീസിലേക്ക് പടികൾ ഓടിക്കയറിയ ഉടൻ, ഹൃദയസ്തംഭനം മൂലം മരിച്ചു വീഴുകയായിരുന്നു.[3]

പത്രപ്രവർത്തകനെന്ന നിലയിൽ, സ്വീഡനിൽ പുതുതായി രൂപപ്പെട്ട പുതുനാസി സമൂഹത്തിന്റെ ദുർന്നടപടികളെ നഖശിഖാന്തം എതിർക്കാൻ അദ്ദേഹം മടിച്ചില്ല. ജീവിതം മുഴുവൻ ഇതിന്നായി അദ്ദേഹം ഉഴിഞ്ഞു വെച്ചു. ഈ പ്രവൃത്തികൾ അദ്ദേഹത്തിനു നിറയേ ശത്രുക്കളെ ഉണ്ടാക്കിയിരുന്നു എന്നും അവർ അദ്ദേഹത്തെ വക വരുത്തിയതാണെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാൽ അദ്ദേഹം ജോലിചെയ്തിരുന്ന വാരികയുടെ പ്രസാധകർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്[4]

സ്വഭാവ സവിശേഷതകൾ[തിരുത്തുക]

ചെയിൻ സ്മോക്കറും (അമിതമായ പുകവലിക്കുന്നയാൾ), വർക്കഹോളിക്കുമായിരുന്ന (ജോലി ചെയ്യുന്നതിൽ അമിതമായ താത്പര്യമുള്ളയാൾ) ലാർസൺ, കാപ്പിയും ജങ്ക്ഫുഡ്ഡും ഇഷ്ടപ്പെടുന്നയാളുമായിരുന്നു.

മില്ലേനിയം സീരീസ്[തിരുത്തുക]

2004ൽ അദ്ദേഹം മരിക്കുമ്പോൾ, മില്ലേനിയം സീരീസ് നോവലുകളുടെ കൈയെഴുത്തുപ്രതി പ്രസാധകരെ ഏല്പിച്ചിരുന്നു. എന്നാൽ, അവ പ്രസിദ്ധീകൃതമാകുന്നതും, അതിലൂടെ താൻ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്ക് ഉയരുന്നതും അനുഭവിക്കാൻ അദ്ദേഹത്തിനായില്ല. അതിനു മുൻപേ മരണം വന്നു വിളിയ്ക്കുകയായിരുന്നു. നോവലുകൾ പല ഭാഷകളിലും തർജ്ജമ ചെയ്യപ്പെട്ടു. പിന്നീട് ഇവയെ അധികരിച്ച് നിരവധി ചലച്ചിത്രങ്ങളും നിർമ്മിക്കപ്പെട്ടു. മില്ലെനിയം സീരീസിന്റെ ആറുകോടി അമ്പതു ലക്ഷത്തോളം (65 മില്യൺ പ്രതികളാണ് ലോകമെമ്പാടുമായി വിറ്റഴിഞ്ഞത്.[5]

സ്വതന്ത്ര പത്രപ്രവർത്തകനെന്ന തന്റെ പ്രകൃതിയിൽ തന്നെയാണു നോവലുകളിലെ നായകനായ മൈക്കേൽ ബ്ലോംക്വിസ്തിനെ ലാർസൺ വാർത്തെടുത്തിരിക്കുന്നത്. അദ്ദേഹം തന്റെ അന്വേഷണവഴികളിൽ കണ്ട മയക്കുമരുന്നുകടത്തും, മനുഷ്യക്കടത്തും അധോലോകവും എല്ലാം നോവലിന്റെ താളുകളിൽ ഇടം പിടിച്ചിട്ടുണ്ട്. നോവലുകളിലെ നായിക ലിസ്ബെത് സലാണ്ടർ ചെറുപ്പത്തിൽ മനോരോഗിയെന്നു മുദ്രകുത്തപ്പെട്ടു സമൂഹത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ടവളാണു്.

നോവലിന്റെ ഒന്നാംഭാഗത്തിൽ വ്യവസായികളായ വാങ്ഗർ കുടുംബത്തിലെ അലമാരകളിലൊളിപ്പിച്ച അസ്ഥികൂടങ്ങൾ ബ്ലോംക്വിസ്തിന്റെ ശ്രമഫലമായി പുറത്തു വരുന്നു; സുനിശ്ചിതമായ മരണത്തിൽ നിന്ന് ബ്ലോംക്വിസ്തിനെ രക്ഷിക്കുന്നത് ലിസ്ബെത്താണു്. രണ്ടാം ഭാഗത്തിൽ, ലിസ്ബെത്തിനെ അകാരണമായും അവളുടെ അമ്മയെ മനോരോഗത്തിനടിമയെന്ന നിലയിലും ഭ്രാന്താശുപത്രിയിൽ എത്തിച്ച അച്ഛനെ ലിസ്ബെത് കണ്ടെത്തുന്നു. മൂന്നാം ഭാഗത്തിൽ ലിസ്ബെത്തിനെ ബ്ലോംക്വിസ്ത് നിയമത്തിന്റെ കെണിയിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കുന്നു.

ക്രൈം-മിസ്റ്റെറി നോവലുകളുടെ ശ്രേണിയിൽ ഒരു പുതിയ പാതയാണു് സ്റ്റെയ്ഗ് ലാർസ്സൺ തുറന്നിട്ടത്. താഴെ പറയുന്നവയാണ് ഈ പരമ്പരയിൽ ഉള്ള നോവലുകൾ.

  • ദ ഗേൾ വിത്ത് ഡ്രാഗൺ ടാറ്റൂ (The Girl With Dragon Tattoo) - 2005
  • ദ ഗേൾ ഹൂ പ്ലേയ്ഡ് വിത്ത് ഫയർ (The Girl Who Played With Fire) - 2006
  • ദ ഗേൾ ഹൂ കിക്ക്ഡ് ദ ഹോർനെറ്റ് നെസ്റ്റ് (The Girl Who Kicked the Hornet's Nest) - 2007

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BESTSELLING WRITER
  2. Millennium-trilogy
  3. "Profile: Stieg Larsson: Even his early death became a big thriller". The Sunday Times. 27 September 2009. Retrieved 19 ജൂലൈ 2013.(subscription required)
  4. Forshaw, Barry (23 August 2008). "Crime writer taken too soon". The Times (London).(subscription required)
  5. Hollywood takes on Girl with the Dragon Tattoo - BBC News on 26 December 2011
"https://ml.wikipedia.org/w/index.php?title=സ്റ്റെയ്ഗ്_ലാർസൺ&oldid=3090709" എന്ന താളിൽനിന്ന് ശേഖരിച്ചത്