സ്റ്റെഫി ഗ്രാഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Steffi Graf
Graf in 2010
Full nameStefanie Maria Graf[1]
Country പശ്ചിമ ജർമനി (1982–1990)
 ജർമ്മനി (1990–1999)
ResidenceLas Vegas, Nevada, U.S.
Born (1969-06-14) 14 ജൂൺ 1969  (54 വയസ്സ്)
Mannheim, West Germany
Height1.75 m (5 ft 9 in)[2]
Turned pro18 October 1982
Retired13 August 1999
PlaysRight-handed (one-handed backhand)
Career prize money$21,895,277[3]
Int. Tennis HOF2004 (member page)
Singles
Career record900–115 (88.67%)
Career titles107 (3rd all-time)
Highest rankingNo. 1 (17 August 1987)
Grand Slam results
Australian OpenW (1988, 1989, 1990, 1994)
French OpenW (1987, 1988, 1993, 1995, 1996, 1999)
WimbledonW (1988, 1989, 1991, 1992, 1993, 1995, 1996)
US OpenW (1988, 1989, 1993, 1995, 1996)
Other tournaments
ChampionshipsW (1987, 1989, 1993, 1995, 1996)
Olympic GamesW (1988)
Doubles
Career record173–72
Career titles11
Highest rankingNo. 3 (3 March 1987)
Grand Slam Doubles results
Australian OpenSF (1988, 1989)
French OpenF (1986, 1987, 1989)
WimbledonW (1988)
US OpenSF (1986, 1987, 1988, 1989)
Other Doubles tournaments
WTA ChampionshipsSF (1986, 1987, 1988)
Olympic GamesSF (1988)
Mixed Doubles
Career record9–7 (56.25%)
Grand Slam Mixed Doubles results
Australian Open2R (1991)
French Open2R (1994)
WimbledonSF (1999)
US Open1R (1984)
Olympic medal record
Women's Tennis
Representing  West Germany
Gold medal – first place 1988 Seoul Singles
Bronze medal – third place 1988 Seoul Doubles
Representing  ജർമ്മനി
Silver medal – second place 1992 Barcelona Singles

സ്റ്റെഫാനി മറിയ ഗ്രാഫ് (/ɡrɑːf, ɡræf/ GRA(H)F, German: [ˈʃtɛfiː ˈɡʁaːf]  ( listen);[4][5] ജനനം 14 ജൂൺ 1969) ഒരു മുൻ ജർമൻ ടെന്നിസ് കളിക്കാരിയാണ്. ചരിത്രത്തിലെ ഏറ്റവും പ്രതിഭാധനരായ വനിതാ ടെന്നിസ് കളിക്കാരിൽ ഒരാളായി ഇവർ കണക്കാക്കപ്പെടുന്നു. 24 സിംഗിൾസ് ഗ്രാൻഡ്സ്ലാമുകൾ നേടിയ മാർഗരറ്റ് കോർട്ടിന് പിന്നിലായി വനിതകളിലും പുരുഷന്മാരിലും ഏറ്റവുധികം സിംഗിൾസ് ഗ്രാൻഡ്സ്ലാമുകൾ നേടിയ രണ്ടാമത്തെ താരമാണ് ഗ്രാഫ്.

ജീവിതം[തിരുത്തുക]

പടിഞ്ഞാറൻ ജർമ്മനിയിലെ ബാഡൻ-വുർട്ടെംബർഗിലെ മാൻഹൈമിൽ 1969 ജൂൺ 14 ന് ഹെയ്ഡി ഷാൽക്കിന്റെയും കാർ-ഇൻഷുറൻസ് സെയിൽസ്മാൻ പീറ്റർ ഗ്രാഫിന്റെയും മകളായി സ്റ്റെഫാനി ഗ്രാഫ് ജനിച്ചു. അവൾക്ക് ഒൻപത് വയസ്സുള്ളപ്പോൾ, അവളുടെ കുടുംബം അയൽ പട്ടണമായ ബ്രയളിലേക്ക് മാറി. അവൾക്ക് ഒരു ഇളയ സഹോദരൻ മൈക്കൽ ഉണ്ട്. [4] ടെന്നീസ് പരിശീലകനായ അവളുടെ അച്ഛൻ അവളെ ആദ്യമായി ഗെയിമിൽ പരിചയപ്പെടുത്തി, കുടുംബത്തിന്റെ സ്വീകരണമുറിയിൽ ഒരു മരം റാക്കറ്റ് എങ്ങനെ സ്വിംഗ് ചെയ്യാമെന്ന് തന്റെ മൂന്ന് വയസ്സുള്ള മകളെ പഠിപ്പിച്ചു. [5] നാലാം വയസ്സിൽ ഒരു ടെന്നീസ് കോർട്ടിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയ അവർ അഞ്ചാം വയസ്സിൽ തന്റെ ആദ്യ ടൂർണമെന്റിൽ കളിച്ചു. ജൂനിയർ ടൂർണമെന്റുകളിൽ കൃത്യതയോടെ അവർ ഉടൻ തന്നെ മികച്ച സമ്മാനം നേടാൻ തുടങ്ങി, 1982 ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് 12, 18 കളിൽ വിജയിച്ചു. 22 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ ഇവർ നേടിയിട്ടുണ്ട്. ഏറ്റവുമധികം സിംഗിൾസ് കിരീടങ്ങൾ നേടിയവരുടെ നിരയിൽ 107 കിരീടങ്ങളുള്ള ഗ്രാഫ് മൂന്നാം സ്ഥാനത്താണ്. മാർട്ടിന നവരത്‌ലൊവ(167 കിരീടങ്ങൾ) ക്രിസ് എവെർട്ട് (154 കിരീടങ്ങൾ) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 1999 ഡിസംബറിൽ അസോസിയേറ്റഡ് പ്രെസ് നിയോഗിച്ച വിദഗ്ദ്ധരുടെ സംഘം ഗ്രാഫിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ ടെന്നിസ് കളിക്കാരിയായി തിരഞ്ഞെടുത്തു. 22 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ ഇവർ നേടിയിട്ടുണ്ട്. ഏറ്റവുമധികം സിംഗിൾസ് കിരീടങ്ങൾ നേടിയവരുടെ നിരയിൽ 107 കിരീടങ്ങളുള്ള ഗ്രാഫ് മൂന്നാം സ്ഥാനത്താണ്. മാർട്ടിന നവരത്‌ലൊവ(167 കിരീടങ്ങൾ) ക്രിസ് എവെർട്ട് (154 കിരീടങ്ങൾ) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 1999 ഡിസംബറിൽ അസോസിയേറ്റഡ് പ്രെസ് നിയോഗിച്ച വിദഗ്ദ്ധരുടെ സംഘം ഗ്രാഫിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ ടെന്നിസ് കളിക്കാരിയായി തിരഞ്ഞെടുത്തു.

1988-ൽ ഗ്രാഫ് ആ വർഷത്തെ നാല് ഗ്രാൻഡ്സ്ലാമുകളും ഒളിമ്പിക്സിൽ സിംഗിൾസ് സ്വർണവും നേടി. അങ്ങനെ ഇവർ ഗോൾഡൻ സ്ലാം നേടുന്ന ആദ്യ താരമായി.

വിമൺസ് ടെന്നിസ് അസോസിയേഷന്റെ റാങ്കിങ്ങിൽ 377 ആഴ്ചകൾ ഗ്രാഫ് ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും ഇതിലധികം കാലം ആരും ഒന്നാം റാങ്കിൽ തുടർന്നിട്ടില്ല.

അവലംബം[തിരുത്തുക]

  1. Bob Carter. "Graf, queen of the lawn". ESPN. Archived from the original on 15 April 2005. Retrieved 29 May 2005.
  2. "Player profile – Steffi Graf". Women's Tennis Association (WTA).
  3. "13 women have passed $20 million now". Women's Tennis Association (WTA). 3 November 2015. Archived from the original on 16 August 2016. Retrieved 28 June 2016.
  4. 4.0 4.1 "Steffi's father Peter Graf dies after cancer battle". The Local. 2 December 2013. Archived from the original on 11 June 2015. Retrieved 18 September 2014.
  5. 5.0 5.1 "PASSINGS: Peter Graf, Robert Dockson". Los Angeles Times. 6 December 2013. Archived from the original on 1 October 2014. Retrieved 18 September 2014.


"https://ml.wikipedia.org/w/index.php?title=സ്റ്റെഫി_ഗ്രാഫ്&oldid=3806862" എന്ന താളിൽനിന്ന് ശേഖരിച്ചത്