സ്റ്റെഫാനി ജെ. ലണ്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റെഫാനി ജെ. ലണ്ടൻ
കലാലയംHarvard University
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംEpidemiology, environmental health
സ്ഥാപനങ്ങൾKeck School of Medicine of USC
National Institute of Environmental Health Sciences

സ്റ്റെഫാനി ജെ. ലണ്ടൻ ഒരു അമേരിക്കൻ എപ്പിഡെമിയോളജിസ്റ്റും ഫിസിഷ്യൻ-സയന്റിസ്റ്റും പാരിസ്ഥിതിക ആരോഗ്യം, ശ്വാസകോശ രോഗങ്ങൾ, ജനിതക സംവേദനക്ഷമത എന്നിവയിൽ വിദഗ്ധയുമാണ്. ഇംഗ്ലീഷ്:Stephanie J. London. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് സയൻസസിലെ എപ്പിഡെമിയോളജി ബ്രാഞ്ചിന്റെ ഡെപ്യൂട്ടി ചീഫാണ് അവർ.

വിദ്യാഭ്യാസം[തിരുത്തുക]

സ്റ്റെഫാനി ഹാർവാർഡ് കോളേജിൽ നിന്ന് ബി.എ.യും, ഹാർവാർഡ് മെഡിക്കൽ വിദ്യാലയത്തിൽ നിന്ന് എം.ഡി. യും, ഒക്യുപേഷണൽ ഹെൽത്തിൽ എം.പി.എച്ച്, ഹാർവാർഡ് ടി.എച്ച്. ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ നിന്ന് എപ്പിഡെമിയോളജിയിൽ ഡോ.പി.എച്ച് ഉം കരസ്ഥമാക്കിയിട്ടുണ്ട്.[1] [2] അവൾ മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ ഇന്റേണൽ മെഡിസിനിൽ റെസിഡൻസി പൂർത്തിയാക്കി. സ്റ്റെഫാനി കാലിഫോർണിയയിൽ ലൈസൻസ് നേടിയിട്ടുണ്ട്, കൂടാതെ ഒക്യുപേഷണൽ, എൻവയോൺമെന്റൽ മെഡിസിൻ എന്നിവയിൽ സ്പെഷ്യാലിറ്റി ഉള്ള ഇന്റേണൽ മെഡിസിൻ, പ്രിവന്റീവ് മെഡിസിൻ എന്നിവയിൽ ബോർഡ് സർട്ടിഫൈ ചെയ്തിട്ടുണ്ട്..[3]

ഔദ്യോഗിക ജീവിതം[തിരുത്തുക]

1995-ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് സയൻസസിൽ (NIEHS) വരുന്നതിന് മുമ്പ് ലണ്ടൻ USC-യിലെ കെക്ക് സ്കൂൾ ഓഫ് മെഡിസിനിൽ പ്രിവന്റീവ് മെഡിസിൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. അവർ നിലവിൽ (2021) എപ്പിഡെമിയോളജി ബ്രാഞ്ചും റെസ്പിറേറ്ററി ബയോളജിയുടെ ലബോറട്ടറിയുടേയും ചുമതലയുള്ള NIEHS-ൽ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററാണ്.[4]

റഫറൻസുകൾ[തിരുത്തുക]

  1. "Genomics and the Environment in Respiratory and Allergic Health Group". National Institute of Environmental Health Sciences (in ഇംഗ്ലീഷ്). Retrieved 2021-07-29. This article incorporates text from this source, which is in the public domain.
  2. London, Stephanie J. (1989). Risk Factors for Breast Cancer in the Nurses' Health Study (Dr.P.H. thesis) (in English). Harvard University. OCLC 230847202.{{cite thesis}}: CS1 maint: unrecognized language (link)
  3. "Principal Investigators". NIH Intramural Research Program (in ഇംഗ്ലീഷ്). Retrieved 2021-07-29. This article incorporates text from this source, which is in the public domain.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :12 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സ്റ്റെഫാനി_ജെ._ലണ്ടൻ&oldid=3865157" എന്ന താളിൽനിന്ന് ശേഖരിച്ചത്