സ്റ്റെപാനകെർട്ട്
Stepanakert / Khankendi Ստեփանակերտ / Xankəndi | ||
---|---|---|
City | ||
From top left: Panoramic view of the Renaissance Square T-72 tank memorial of Karabakh War • Artsakh University Downtown Stepanakert • Stepanakert skyline Panoramic view of Stepanakert | ||
| ||
Location of Stepanakert in Artsakh and in Azerbaijan. | ||
Coordinates: 39°48′55″N 46°45′7″E / 39.81528°N 46.75194°E | ||
Country | Azerbaijan (de jure) Artsakh (de facto) | |
Rayon | Khankendi (de jure) | |
Province | Stepanakert (de facto) | |
City status | 1923[1] | |
• ഭരണസമിതി | Stepanakert City Council | |
• Mayor of Stepanakert | Suren Grigoryan | |
• ആകെ | 29.12 ച.കി.മീ.(11.24 ച മൈ) | |
ഉയരം | 813 മീ(2,667 അടി) | |
(2015)[2] | ||
• ആകെ | 55,200 | |
• ജനസാന്ദ്രത | 1,900/ച.കി.മീ.(4,900/ച മൈ) | |
സമയമേഖല | UTC+4 (GMT+4) | |
ഏരിയ കോഡ് | +374 47 | |
വെബ്സൈറ്റ് | stepanakert | |
Sources: Stepanakert city area and population[3] |
അസർബയ്ജാന്റെ രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തിയ്ക്കുള്ളിലായി സ്ഥിതിചെയ്യുന്നതും സ്വയം പ്രഖ്യാപിത റിപ്പബ്ലിക് ആയ ‘റിപ്പബ്ലിക് ഓഫ് ആർട്ട്ഷാഖിന്റെ’ ഡി ഫാക്റ്റോ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് സ്റ്റെപാനകെർട്ട്. 2015 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 55,200 ആയിരുന്നു.
പദോൽപ്പത്തി
[തിരുത്തുക]മധ്യകാല അർമേനിയൻ സ്രോതസ്സുകൾ പ്രകാരം, ഈ വാസസ്ഥലം ആദ്യം വരാരക്ൻ (Վարարակն, "ദ്രുതഗതിയിലുള്ള അരുവി" എന്ന് അർമേനിയൻ ഭാഷയിലെ അർത്ഥം) അറിയപ്പെട്ടിരുന്നു.[4] പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇത് ഖാൻകെണ്ടി (അസൻബയ്ജാനി ഭാഷയിൽ "ഖാന്റെ ഗ്രാമം" എന്നർഥംവരുന്ന ക്സാങ്കെണ്ടി) എന്നറിയപ്പെട്ടു.[5] അർമേനിയൻ ബോൾഷെവിക് വിപ്ലവകാരിയായ സ്റ്റെപാൻ ഷൌമിയാന്റെ പേരിൽനിന്ന് 1923 ൽ സ്റ്റെപാനകെർട്ട് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. സ്റ്റെപാൻ (അർമേനിയൻ: Ստեփան), രൂപപ്പെട്ടത് എന്നർത്ഥം വരുന്ന കെർട്ട് (അർമേനിയൻ: կերտ) എന്നീ പദങ്ങളുടെ സംയോജനത്തിൽ നിന്നാണ് ഈ പേര് പിറവിയെടുത്തത്.[6]
ചരിത്രം
[തിരുത്തുക]മധ്യകാല അർമേനിയൻ സ്രോതസ്സുകൾ അനുസരിച്ച്, ആദ്യം വരാരക്ൻ (Վարարակն, അർമേനിയൻ ഭാഷയിൽ "ശ്രീഘ്രതയുള്ള ജലപാതം" എന്ന അർത്ഥം) എന്ന് പരാമർശിച്ച ഈ വാസസ്ഥലത്തിന്റെ പേര് ഖാൻകെണ്ടി എന്ന് പുനർനാമകരണം ചെയ്യപ്പെടുന്ന 1847 വരെ ഉപയോഗത്തിലുണ്ടായിരുന്നു.[4][7]
26 ബാക്കു സോവിയറ്റ് സർക്കാർ വകുപ്പധികാരിയായിരുന്ന സ്റ്റെപാൻ ഷാഹുമ്യാന്റെ ബഹുമാനാർത്ഥം സോവിയറ്റ് സർക്കാർ 1923-ൽ ഖാൻകെണ്ടിയെ സ്റ്റെപാനകെർട്ട് (അർമേനിയൻ ഭാഷയിലെ സ്റ്റെപാന്റെ നഗരം) എന്ന് പുനർനാമകരണം ചെയ്തു. ഷുഷ വംശഹത്യ മുൻ പ്രാദേശിക തലസ്ഥാനമായ ഷുഷയിൽ വൻ നാശനഷ്ടങ്ങൾക്ക് കാരണമാക്കിയതിനു ശേഷം, സ്റ്റെപാനകെർട്ട് നഗോർണോ-കരബാക്ക് ഓട്ടോണമസ് ഒബ്ലാസ്റ്റിന്റെ (NKAO) തലസ്ഥാനമായി മാറി. കാലക്രമേണ, സ്റ്റെപാനകെർട്ട് ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരമായി വളർന്നു (1940 ൽ ലഭിച്ച പദവി). നഗരത്തിലെ ജനസംഖ്യ 1939 ലെ 10,459 ൽ നിന്ന് 1978 ൽ 33,000 ആയി ഉയർന്നിരുന്നു.[8]
1926 ൽ അലക്സാണ്ടർ തമാനിയൻ രൂപകൽപ്പന ചെയ്ത ഒരു പുതിയ നഗര രൂപരേഖ മുനിസിപ്പൽ അധികൃതർ സ്വീകരിക്കുകയും; തമാനിയന്റെ പ്രാരംഭ പദ്ധതി നിലനിർത്തിക്കൊണ്ടുള്ള വിപുലീകരണത്തിന് രണ്ട് അധിക ഡിസൈനുകൾക്ക്കൂടി 1930 കളിലും 1960 കളിലും അംഗീകാരം ലഭിക്കുകയും ചെയ്തു.[9] നിരവധി സ്കൂളുകളും രണ്ട് പോളിക്ലിനിക്കുകളും സ്ഥാപിക്കപ്പെട്ടതോടൊപ്പം 1932 ൽ മാക്സിം ഗോർക്കിയുടെ പേരിൽ അറിയപ്പെടുന്ന ഒരു അർമേനിയൻ നാടക തിയേറ്ററും ഇവിടെ സ്ഥാപിക്കപ്പെട്ടു.[10] നാഗൊർണോ-കറാബാക്കിന്റെ പ്രധാന സാമ്പത്തിക കേന്ദ്രമായി പ്രവർത്തിച്ച സ്റ്റെപാനകെർട്ട് നഗരത്തിൽ 1980 കളുടെ മദ്ധ്യത്തിൽ പത്തൊൻപത് ഉൽപാദന സൗകര്യങ്ങൾ ഉണ്ടായിരുന്നു.[11]
ഭൂമിശാസ്ത്രം, കാലാവസ്ഥ
[തിരുത്തുക]കരബാക്ക് പീഠഭൂമിയിൽ, ഡി ഫാക്റ്റോ റിപ്പബ്ലിക് ഓഫ് ആർട്ട്ഷാഖിന്റെ (നാഗൊർണോ-കരബാഖ്) മധ്യഭാഗത്തായി, സമുദ്രനിരപ്പിൽ നിന്ന് ശരാശരി 813 മീറ്റർ (2,667 അടി) ഉയരത്തിലാണ് സ്റ്റെപാനകെർട്ട് നഗരം സ്ഥിതി ചെയ്യുന്നത്.
കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയനുസരിച്ച് നഗരത്തിൽ ഈർപ്പമുള്ള ഉപോഷ്ണമേഖലാ കാലാവസ്ഥയും (Cfa) ട്രെവർത്ത കാലാവസ്ഥാ വിഭാഗീകരണ സമ്പ്രദായമനുസരിച്ച് പാതി വരണ്ട കാലാവസ്ഥയുമാണ് (BS) അനുഭവപ്പെടാറുള്ളത്. ജനുവരി മാസത്തിൽ നഗരത്തിലെ ശരാശരി താപനില 0.5 ° C (33 ° F) വരെയായി കുറയുന്നു. ഓഗസ്റ്റിൽ ഇത് ശരാശരി 22.6 (C (73 ° F) ആണ്.
Stepanakert പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 4.7 (40.5) |
5.2 (41.4) |
9.0 (48.2) |
16.1 (61) |
19.5 (67.1) |
24.5 (76.1) |
28.1 (82.6) |
27.1 (80.8) |
23.2 (73.8) |
16.4 (61.5) |
11.4 (52.5) |
7.3 (45.1) |
16.04 (60.88) |
പ്രതിദിന മാധ്യം °C (°F) | 1.1 (34) |
1.4 (34.5) |
5.1 (41.2) |
11.6 (52.9) |
15.3 (59.5) |
19.8 (67.6) |
23.3 (73.9) |
22.3 (72.1) |
18.7 (65.7) |
12.6 (54.7) |
7.7 (45.9) |
3.7 (38.7) |
11.88 (53.39) |
ശരാശരി താഴ്ന്ന °C (°F) | −2.6 (27.3) |
−2.5 (27.5) |
1.1 (34) |
7.0 (44.6) |
11.0 (51.8) |
15.1 (59.2) |
18.4 (65.1) |
17.4 (63.3) |
14.2 (57.6) |
8.7 (47.7) |
4.0 (39.2) |
0.1 (32.2) |
7.66 (45.79) |
മഴ/മഞ്ഞ് mm (inches) | 19 (0.75) |
25 (0.98) |
42 (1.65) |
49 (1.93) |
102 (4.02) |
79 (3.11) |
41 (1.61) |
27 (1.06) |
34 (1.34) |
39 (1.54) |
35 (1.38) |
13 (0.51) |
505 (19.88) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ | 6 | 6 | 10 | 10 | 14 | 10 | 4 | 4 | 6 | 6 | 5 | 4 | 85 |
ഉറവിടം: NOAA[12] |
രാഷ്ട്രീയവും സർക്കാരും
[തിരുത്തുക]സോവിയറ്റ് യൂണിയൻ കാലഘട്ടത്തിൽ 1923 നും 1991 നും ഇടയിൽ അസർബൈജാനി സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിനുള്ളിലെ നാഗൊർണോ-കരബാക്ക് സ്വയംഭരണ ഒബ്ലാസ്റ്റിന്റെ തലസ്ഥാനമായി സ്റ്റെപാനകെർട്ട് പ്രവർത്തിച്ചിരുന്നു. 1991 ലെ ആർട്ട്ഷാഖിന്റെ സ്വയം പ്രഖ്യാപിത സ്വാതന്ത്ര്യത്തെത്തുടർന്ന് സർക്കാർ ഇരിപ്പിടം, ദേശീയ അസംബ്ലി, പ്രസിഡൻഷ്യൽ പാലസ്, ഭരണഘടനാ കോടതി, മന്ത്രാലയങ്ങൾ, നീതിന്യായ ചട്ടക്കൂടുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിങ്ങനെ എല്ലാ ദേശീയ സ്ഥാപനങ്ങളുടെയും ആസ്ഥാനമെന്ന പദം അലങ്കരിച്ചുകൊണ്ട് പുതുതായി സ്ഥാപിതമായ റിപ്പബ്ലിക്കിന്റേയും രാഷ്ട്രീയ സാംസ്കാരിക കേന്ദ്രമെന്ന പദവിയിൽ സ്റ്റെപാനകെർട്ട് തുടർന്നു.
2017 ലെ ഭരണഘടനാ റഫറണ്ടം മുതൽ രാഷ്ട്രപതിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യമാണ് ആർതാഖ് പിന്തുടരുന്നത്. പ്രധാനമന്ത്രിയുടെ സ്ഥാനം നിർത്തലാക്കുകയും എക്സിക്യൂട്ടീവ് അധികാരം രാഷ്ട്രത്തലവനും സർക്കാർ മേധാവിയുമെന്ന നിലയിൽ പ്രസിഡന്റിൽ നിക്ഷിപ്തമായിരിക്കുന്നു. അഞ്ച് വർഷക്കാലയളവിലേയ്ക്ക് പ്രസിഡന്റിനെ നേരിട്ട് തിരഞ്ഞെടുക്കുന്നു. നിലവിലെ പ്രസിഡന്റ് ബാക്കോ സഹക്യാനാണ്.[13] 2012 ജൂലൈ 19 ന് സഹക്യാൻ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.[14] 2017 ജൂലൈ 19 ന് അദ്ദേഹം വീണ്ടും മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[15] ദേശീയ അസംബ്ലി ഒരു ഏകീകൃത നിയമസഭയാണ്. അഞ്ചുവർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട 33 അംഗങ്ങളാണ് ദേശീയ അസംബ്ലിയിലുള്ളത്.
അവലംബം
[തിരുത്തുക]- ↑ "Tourism department of ministry of economy of NKR". Archived from the original on 2015-09-19. Retrieved 2020-11-19.
- ↑ "Figures" (PDF). stat-nkr.am. 2015. Archived from the original (PDF) on 2020-09-12. Retrieved 2020-11-19.
- ↑ General Characteristics of the NKR
- ↑ 4.0 4.1 (in Armenian) Mkrtchyan, Shahen. «Ստեփանակերտ» [Stepanakert]. Armenian Soviet Encyclopedia. Yerevan: Armenian Academy of Sciences, 1985, vol. 11, pp. 124–125.
- ↑ Hewsen, Robert H. (2001). Armenia: A Historical Atlas. Chicago: University of Chicago Press. p. 265. ISBN 0-226-33228-4.
- ↑ Hewsen, Robert H. (2001). Armenia: A Historical Atlas. Chicago: University of Chicago Press. p. 265. ISBN 0-226-33228-4.
- ↑ Hewsen, Robert H. (2001). Armenia: A Historical Atlas. Chicago: University of Chicago Press. p. 265. ISBN 0-226-33228-4.
- ↑ Hewsen, Robert H. (2001). Armenia: A Historical Atlas. Chicago: University of Chicago Press. p. 265. ISBN 0-226-33228-4.
- ↑ (in Armenian) Mkrtchyan, Shahen. «Ստեփանակերտ» [Stepanakert]. Armenian Soviet Encyclopedia. Yerevan: Armenian Academy of Sciences, 1985, vol. 11, pp. 124–125.
- ↑ Hewsen, Robert H. (2001). Armenia: A Historical Atlas. Chicago: University of Chicago Press. p. 265. ISBN 0-226-33228-4.
- ↑ (in Armenian) Mkrtchyan, Shahen. «Ստեփանակերտ» [Stepanakert]. Armenian Soviet Encyclopedia. Yerevan: Armenian Academy of Sciences, 1985, vol. 11, pp. 124–125.
- ↑ "Xankandi (Stepanakert) Climate Normals 1961–1990". National Oceanic and Atmospheric Administration. Retrieved 22 March 2015.
- ↑ "The Office of the Nagorno Karabakh Republic in USA". Nkrusa.org. Retrieved 6 May 2012.
- ↑ "СООБЩЕНИЕ ЦЕНТРАЛЬНОЙ ИЗБИРАТЕЛЬНОЙ КОМИССИИ НАГОРНО-КАРАБАХСКОЙ РЕСПУБЛИКИ". Азат Арцах. Archived from the original on 29 ഒക്ടോബർ 2013.
- ↑ "Bako Sahakyan re-elected President of Artsakh". mediamax.am (in ഇംഗ്ലീഷ്). Retrieved 2019-05-16.