സ്റ്റുവർട്ട് ബ്രോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സ്റ്റുവർട്ട് ബ്രോഡ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1986-06-24) 24 ജൂൺ 1986  (37 വയസ്സ്)
Nottingham, Nottinghamshire, England
ഉയരം6 അടി (1.828800 മീ)*
ബാറ്റിംഗ് രീതിഇടംകൈ
ബൗളിംഗ് രീതിവലംകൈ ഫാസ്റ്റ്
റോൾബൗളർ[1]
ബന്ധങ്ങൾBC Broad (father)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 638)9 December 2007 v Sri Lanka
അവസാന ടെസ്റ്റ്22 October 2015 v Pakistan
ആദ്യ ഏകദിനം (ക്യാപ് 197)30 August 2006 v Pakistan
അവസാന ഏകദിനം13 March 2015 v Afghanistan
ഏകദിന ജെഴ്സി നം.8 (prev. 39)
പ്രാദേശിക തലത്തിൽ
വർഷംടീം
2005–2007Leicestershire
2008–Nottinghamshire
2011–2012Kings XI Punjab
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 87 119 142 137
നേടിയ റൺസ് 2,514 510 3,713 556
ബാറ്റിംഗ് ശരാശരി 23.27 12.43 22.50 11.82
100-കൾ/50-കൾ 1/10 0/0 1/18 0/0
ഉയർന്ന സ്കോർ 169 45* 169 45*
എറിഞ്ഞ പന്തുകൾ 18,050 6,013 27,399 6,837
വിക്കറ്റുകൾ 315 177 529 205
ബൗളിംഗ് ശരാശരി 29.12 29.80 27.67 29.22
ഇന്നിംഗ്സിൽ 5 വിക്കറ്റ് 14 1 25 1
മത്സരത്തിൽ 10 വിക്കറ്റ് 2 n/a 3 n/a
മികച്ച ബൗളിംഗ് 8/15 5/23 8/15 5/23
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 25/– 27/– 43/– 29/–
ഉറവിടം: CricketArchive, 25 August 2015

ഇംഗ്ലണ്ടിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന താരമാണ് സ്റ്റുവർട്ട് ക്രിസ്റ്റഫർ ജോൺ ബ്രോഡ് എന്ന സ്റ്റുവർട്ട് ബ്രോഡ് (ജനനം24 ജൂൺ, 1986). ഒരു വലംകൈയൻ ഫാസ്റ്റ് ബൗളറും ഇടംകൈയൻ ബാറ്റ്സ്മാനുമാണദ്ദേഹം. 2006 ഓഗസ്റ്റിൽ പാകിസ്താനെതിരെ നടന്ന ഏകദിന ക്രിക്കറ്റ് മൽസരത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ബ്രോഡ് ഇന്ന് ഇംഗ്ലണ്ട് ടീമിലെ ഒരവിഭാജ്യ ഘടകമാണ്.[2] ഇംഗ്ലണ്ട് ടീമിന്റെ ബൗളിംഗിന്റെ നെടുംതൂണായി അറിയപ്പെടുന്ന അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ രണ്ടുതവണ പത്ത് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റിൽ നാലാമത് ഏറ്റവുമധികം വിക്കറ്റുകൾ നേറ്റിയ ബൗളറും ബ്രോഡാണ്.[3] 2007, 2011, 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പുകൾ,2009, 2013 ചാമ്പ്യൻസ് ട്രോഫി, 2007 മുതൽ 2014 വരെയുള്ള ട്വന്റി20 ലോകകപ്പുകൾ എന്നീ രാജ്യാന്തര ടൂർണ്ണമെന്റുകളിലും ബ്രോഡ്

ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിട്ടുണ്ട്. 2007 ട്വന്റി20 ലോകകപ്പിൽ ബ്രോഡിനെതിരെ ഒരോവറിലെ ആറു പന്തുകളിലും ഇന്ത്യയുടെ യുവരാജ് സിങ് സിക്സറുകൾ പായിച്ചത് രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായിരുന്നു.ബ്രോഡു൦ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ നാണംകെട്ട നിമിഷമായിരുന്നു അത്. [4] ഏറെക്കാലം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ട്വന്റി20 ക്രിക്കറ്റിലെ നായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആഭ്യന്തരക്രിക്കറ്റിൽ ലെയ്സ്റ്റർഷെയർ, നോട്ടിങ്ഹാംഷെയർ എന്നീ ടീമുകൾക്ക് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്.[5]

അവലംബം[തിരുത്തുക]

  1. http://www.espncricinfo.com/ci/content/player/10617.html
  2. "Broad claims young player award", from BBC. Retrieved 26 August 2006.
  3. "http://www.previous.asianetnews.tv/index.php/sports/cricket/10652-broad-s-best-destroys-nz-for-68 Archived 2016-03-05 at the Wayback Machine."
  4. Yuvraj belts six sixes in an over. Rediff.com (31 December 2004). Retrieved 3 August 2011.
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-10-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-12-08.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്റ്റുവർട്ട്_ബ്രോഡ്&oldid=3971504" എന്ന താളിൽനിന്ന് ശേഖരിച്ചത്