സ്റ്റീവ് സ്മിത്ത് (നോവലിസ്റ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Stevie Smith
ജനനം(1902-09-20)20 സെപ്റ്റംബർ 1902
മരണം7 മാർച്ച് 1971(1971-03-07) (പ്രായം 68)
ദേശീയതBritish
തൊഴിൽPoet, novelist
സ്വാധീനിക്കപ്പെട്ടവർVic Chesnutt, Sylvia Plath

ഫ്ലോറൻസ് മാർഗരറ്റ് സ്മിത്ത്, സ്റ്റീവ് സ്മിത്ത് എന്ന പേരിലറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് കവിയും നോവലിസ്റ്റുമായിരു്നു. 1902 സെപ്റ്റംബർ 20 മുതൽ 1971 മാർച്ച് ഏഴുവരെയുള്ള കാലത്താണ് അവർ ജീവിച്ചിരുന്നത്.

ജീവിതരേഖ[തിരുത്തുക]

ഫ്ലോറൻസ് മാർഗരറ്റ് സ്മിത്ത് എന്ന സ്റ്റീവ് സ്മിത്ത് എതേലിൻറെയും ചാൾസ് സ്മിത്തിൻറെയും രണ്ടാമത്തെ പുത്രിയായി കിങ്സ്റ്റൺ അപ്പോൺ ഹള്ളിൽ ജനിച്ചു. കുടുംബത്തിനുള്ളി‍ൽ "പെഗ്ഗി" എന്ന വിളിപ്പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. യുവതിയായതിനുശേഷം ഒരിക്കൽ പാർക്കിനു സമീപത്തുകൂടി സഞ്ചരിക്കവേ അവർക്ക് സ്റ്റീവ് ഡോണോഗ്ഗ്യു എന്ന പ്രശസ്ത ജോക്കിയുമായുള്ള മുഖസാദൃശ്യത്തെക്കുറിച്ച് അവരുടെ സുഹൃത്ത് അഭിപ്രായം പറഞ്ഞതിനു ശേഷം അദ്ദേഹത്തിൻറെ ആരാധികയായിരുന്ന അവർ “സ്റ്റീവ്” എന്നു തൻറെ പേരിനൊപ്പം കൂട്ടിച്ചേർക്കുകയുണ്ടായി.

അവരുടെ പിതാവ് ഒരു ഷിപ്പിംഗ് ഏജൻറായിരുന്നു. ഇത് അദ്ദേഹത്തിനു പരമ്പരാഗമായി ലഭിച്ച ബിസിനസായിരുന്നു. കമ്പനിയും വിവാഹബന്ധവും ഒരുപോലെ തകർന്നതോടുകൂടി അദ്ദേഹം അവിടെ നിന്നു ഓടിപ്പോകുകയും അതിൽപ്പിന്നെ അദ്ദേഹത്തെ അപൂർവ്വമായി മാത്രമേ സ്റ്റീവ് സ്മിത്തിനു കാണുവാൻ സാധിച്ചുള്ളു.  

സ്റ്റീവ് സ്മിത്തിന് 3 വയസു പ്രായമുള്ളപ്പോൾ, അവർ തൻറെ സഹോദരിയോടും മാതാവിനോടുമൊപ്പം വടക്കൻ ലണ്ടനിലെ പാൽമേർസ് ഗ്രീനിലേയ്ക്കു മാറിത്താമസിച്ചു. 1971 ൽ മരണമടയുന്നതുവരെ അവിടെയാണ് താമസിച്ചിരുന്നത്. തൻറെ പിതാവ് ഉപേക്ഷിച്ചു പോയെന്നുള്ള യാഥാർത്ഥ്യം ഉൾക്കൊള്ളുന്നതിൽ അവർ വൈമന്യം കാണിച്ചിരുന്നു. അവരുടെ മാതാവ് അസുഖബാധിതയായ സമയത്ത് മാഡ്ജ് സ്പിയർ എന്ന അവരുടെ അമ്മായി ഒപ്പം താമസിക്കുവാനെത്തിച്ചേർന്നു. അവർ സ്മിത്തിനെയും സഹോദരി മോള്ളിയെയും സംരക്ഷിക്കുന്നതിൽ ബത്തശ്രദ്ധയായിരുന്നു. സ്മിത്തിൻറെ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു മാഡ്ജ് സ്പിയർ. മാഡ്ജ് സ്പിയർ ഒരു സ്ത്രീസ്വാതന്ത്ര്യവാദിയും കൂടിയായിരുന്നു.

സ്മിത്തിനു 5 വയസു പ്രായമുള്ളപ്പോൾ ക്ഷയരോഗസംബന്ധിയായി ആന്ത്രസ്‌തരവീക്കമുണ്ടാവുകയും കെൻറിലെ ബ്രോഡ്‍സ്റ്റയേർസിനു സമീപമുള്ള ഒരു സാനിട്ടോറിയത്തിലേയ്ക്കു ചികിത്സയ്ക്കായി അയയ്ക്കപ്പെടുകയും ചെയ്തു. അവിടെ മൂന്നുവർഷം ചികിത്സ തുടർന്നു. അക്കാലത്ത് തൻറെ മാതാവിൻറെയുടത്തു നിന്ന് അകലെയായതിൽ അവർ അത്യധികം വിഷമിച്ചിരുന്നു. ഭയവും മരണവും അവരെ ചിത്തഭ്രമം പോലെയുള്ള അവസ്ഥയിലെത്തിക്കുകയും ഇവ പല കവിതകൾക്കും വിഷയമാവുകയും ചെയ്തിരുന്നു. സ്മിത്തിന് 16 വയസു പ്രായമുള്ളപ്പോൾ അവരുടെ മാതാവ് മരണമടഞ്ഞു.

പാൽമേർസ് ഗ്രീൻ ഹൈസ്കൂളിലും നോർത്ത് ലണ്ടൻ കോളജിയേറ്റ് സ്കൂൾ ഫോർ ഗേൾസിലുമായിട്ടാണ് സ്മിത്ത് വിദ്യാഭ്യാസം ചെയ്തത്. ബാക്കിയുള്ള ജീവിതകാലം അവർ അമ്മായിയോടൊപ്പം കഴിഞ്ഞു.

1971 മാർച്ച് 7 ൻ ബ്രെയിൻട്യൂമർ കാരണമായി സ്റ്റീവ് സ്മിത്ത് മരണമടഞ്ഞു. മരണശേഷം അവരുടെ അവസാനകാല കവിതകളുടെ സമാഹാരമായ “Scorpion and other Poems” 1972 ൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. 1975 ൽ “ Collected Poems” എന്ന പേരിലുള്ള കവിതാസമാഹാരം പുറത്തിരങ്ങി. അവരുടെ  മൂന്നു നോവലുകൾ പുനപ്രസിദ്ധീകരിക്കപ്പെടുകയും അവരുടെ ജീവിതകഥയെ ആധാരമാക്കിയുള്ള നാടകം “സ്റ്റീവി” എന്ന പേരിൽ ഹഗ്ഗ് വൈറ്റ്മോർ രചിക്കുകയും ചെയ്തിരുന്നു.  ഇതിന് 1978 ൽ റോബർട്ട് എൻഡേർസ് സിനിമാ ഭാഷ്യം ചമക്കുകയും ഗ്ലെൻഡ ജാക്സണും മോണ വാഷ്‍ബൌർണെയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. 

അവലംബം[തിരുത്തുക]