ഉള്ളടക്കത്തിലേക്ക് പോവുക

സ്റ്റീഫൻ പാദുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റീഫൻ പാദുവ
കേരള നിയമസഭ അംഗം
പദവിയിൽ
ഒക്ടോബർ 1970  മാർച്ച് 25 1987
മുൻഗാമിഎസ്.പി. ലൂയിസ്
പിൻഗാമിനിക്കോളാസ് റോഡ്രിഗ്‌സ്
മണ്ഡലംനാമനിർദ്ദേശം ചെയ്യപ്പെട്ടത്
വ്യക്തിഗത വിവരങ്ങൾ
ജനനം(1914-12-31)ഡിസംബർ 31, 1914
മരണംഒക്ടോബർ 28, 1995(1995-10-28) (80 വയസ്സ്)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിക്ലാര പാദുവ
കുട്ടികൾ2 മകൻ, 3 മകൾ
മാതാപിതാക്കൾ
  • ഡൊമനിക് പാദുവ (അച്ഛൻ)
As of ഡിസംബർ 11, 2025
ഉറവിടം: നിയമസഭ

നാല്, അഞ്ച്, ആറ്, ഏഴ് കേരള നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു സ്റ്റീഫൻ പാദുവ (31 ഡിസംബർ 1914 - 28 ഒക്ടോബർ 1994)[1]. വിദ്യാർത്ഥി ജീവിതകാലത്ത് തന്നെ സാമൂഹ്യസേവന സംഘടനകളിൽ പ്രവർത്തിച്ചു തുടങ്ങിയ പാദുവ യൂണിയൻ ആംഗ്ലോ ഇന്ത്യൻ അസോസിയേഷന്റെ നേതൃസ്ഥാനത്ത് ദീർഘകാലം തുടർന്നിരുന്നു. പന്ത്രണ്ടോളം ആംഗ്ലോ ഇന്ത്യൻ സ്ക്കൂളുകൾ തുറക്കുന്നതിൽ അദ്ദേഹം മുൻകൈയ്യെടുത്തു. 1969-ൽ സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയ പ്രവർത്തകനായത്. എറണാകുളം ഡി.സി.സി., കെ.പി.സി.സി. എക്സീക്യൂട്ടിവ് അംഗം, കെപിസിസിയുടെ മൈനോറിറ്റി സെൽ കൺവീനർ, ഓൾ കേരള ആംഗ്ലോ ഇന്ത്യൻ യൂത്ത് മൂവ്മെന്റിന്റെ സ്ഥപകനും രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചു. ഡൊമനിക് പാദുവയുടെ മകനായി 1914 ഡിസംബർ 31ന് ജനനം, ക്ലാര പാദുവയായിരുന്നു ഭാര്യ.

അവലംബം

[തിരുത്തുക]
  1. "Members - Kerala Legislature". Retrieved 2025-12-11.
"https://ml.wikipedia.org/w/index.php?title=സ്റ്റീഫൻ_പാദുവ&oldid=4589642" എന്ന താളിൽനിന്ന് ശേഖരിച്ചത്