Jump to content

സ്റ്റാർയി സാംബിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റാർയി സാംബിർ

Старий Самбір
City
Main square
Main square
പതാക സ്റ്റാർയി സാംബിർ
Flag
ഔദ്യോഗിക ചിഹ്നം സ്റ്റാർയി സാംബിർ
Coat of arms
Country ഉക്രൈൻ
Oblast Lviv Oblast
District Sambir Raion
First mentioned1378
ജനസംഖ്യ
 (2021)
 • ആകെ6,518
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)

സ്റ്റാർയി സാംബിർ സാംബിർ (Ukrainian: Старий Самбір, പോളിഷ്: സ്റ്റാറി സാംബോർ, സ്റ്റാറേമിയാസ്റ്റോ, സ്റ്റാർ മിയാസ്റ്റോ) പോളണ്ട് അതിർത്തിയോട് ചേർന്ന് കിടക്കുന്നതും, പടിഞ്ഞാറൻ ഉക്രെയ്നിലെ ലിവിവ് ഒബ്ലാസ്റ്റിലെ സാംബിർ റയോണിൽ സ്ഥിതിചെയ്യുന്നതുമായ ഒരു നഗരമാണ്. ഉക്രെയ്നിലെ ഹ്രൊമദാകളിലൊന്നായ സ്റ്റാറി സാംബീർ നഗര ഹ്രൊമദയുടെ ഭരണകേന്ദ്രവും സ്റ്റാർയി സാംബീർ നഗരമാണ്.[1] ഈ നഗരത്തിലെ ജനസംഖ്യ 2021 ൽ കണക്കാക്കിയതുപ്രകാരം ഏകദേശം 6,518 ആണ്.

ചരിത്രം

[തിരുത്തുക]

നഗരം സ്ഥാപിച്ചതിന്റെ കൃത്യമായ തീയതി വ്യക്തമല്ല. പോളിഷ് ഭാഷയിൽ സാംബോർ എന്നറിയപ്പെടുന്ന സാംബീർ, ആദ്യമായി പരാമർശിക്കപ്പെട്ടത് 1378-ൽ രേഖകളിലാണ്. അക്കാലത്ത്, പോളണ്ട് രാജ്യത്തിലെ റുഥേനിയൻ വോയ്വോഡെഷിപ്പിന്റെ ഭാഗമായ പ്രെസെമിസ്ൽ ലാൻഡിന്റെ ഭാഗമായി കുലീന കുടുംബമായിരുന്ന ഹെർബർട്ട് കുടുംബത്തിന്റെ ഒരു സ്വകാര്യ നഗരമായിരുന്നു അത്. 1501-ൽ ഇവിടെ ഒരു റോമൻ കത്തോലിക്കാ പള്ളി തുറക്കുകയും 1553-ൽ സാംബീറിന് ഒരു പട്ടണമെന്ന പദവി ലഭിക്കുകയും ചെയ്തു. 1668-ൽ ഇവിടെ ഒരു ടൗൺ ഹാൾ നിർമ്മിക്കപ്പെടുകയും പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രാദേശിക പള്ളി പുനർനിർമ്മിക്കുകയും ചെയ്തു. 1772 വരെ (പോളണ്ടിന്റെ വിഭജനം വരെ), സാംബീർ നഗരം റുഥേനിയൻ വോയിവോഡെഷിപ്പിലെ പ്രെസെമിസ്ൽ ലാൻഡിൽ പെട്ട പ്രദേശമായി തുടർന്നു. 1772 മുതൽ 1918 അവസാനം വരെ, സാംബീർ ഓസ്ട്രിയൻ ഗലീഷ്യയിൽ ഉൾപ്പെട്ടിരുന്നു. 1880-ൽ, നഗര ജനസംഖ്യ 1,399 ഗ്രീക്ക്-കത്തോലിക്കുകളും 704 റോമൻ കത്തോലിക്കരും 1,377 ജൂതന്മാരും ഉൾപ്പെടെ 3,482 ആയിരുന്നു.

പോളിഷ്-ഉക്രേനിയൻ യുദ്ധസമയത്ത് സാംബീറിനെ പിടിച്ചെടുത്ത പോളണ്ട്, റിഗ സമാധാന കരാർ പ്രകാരം പട്ടണം കൈവശം വച്ചു. 1921-ലെ സെൻസസ് പ്രകാരം, 1,534 ജൂതന്മാർ ഉൾപ്പെടെ പട്ടണത്തിൽ 4,314 ജനസംഖ്യയുണ്ടായിരുന്നു. രണ്ടാം പോളിഷ് റിപ്പബ്ലിക്കിൻറെ കാലത്ത് ഇത്, ലിവോവ് വോയിവോഡ്ഷിപ്പിലെ (1932 വരെ) ഒരു കൗണ്ടിയുടെ ആസ്ഥാനമായിരുന്നു. 1939-ലെ പോളണ്ടിന്റെ അധിനിവേശത്തിനു ശേഷം ഈ പട്ടണം സോവിയറ്റ് യൂണിയൻറെ ഭാഗമായി. അതിലെ ജൂത നിവാസികൾ ഹോളോകോസ്റ്റിൽ കൊല്ലപ്പെട്ടു.

യുദ്ധാനന്തര കാലഘട്ടത്തിൽ, ശേഷിച്ച പോളിഷ് വംശീയ വിഭാഗങ്ങൾ പുറത്താക്കപ്പെട്ടു.[2] അവരിൽ ഭൂരിഭാഗവും വീണ്ടെടുക്കപ്പെട്ട പ്രദേശങ്ങളിൽ സ്ഥിരതാമസമാക്കി. ഓപ്പറേഷൻ വിസ്റ്റുലയെ തുടർന്ന് ഉക്രേനിയക്കാരും പുനരധിവസിപ്പിക്കപ്പെട്ടു. 2020 ജൂലൈ 18 വരെ, സ്റ്റാർയി സാംബീർ നഗരം സ്റ്റാർയി സാംബിർ റയോണിന്റെ ഭരണ കേന്ദ്രമായി പ്രവർത്തിച്ചു. ഉക്രെയ്നിലെ ഭരണപരിഷ്കാരത്തിന്റെ ഭാഗമായി ലിവ് ഒബ്ലാസ്റ്റിന്റെ റയോണുകളുടെ എണ്ണം ഏഴായി പരിമിതപ്പെടുത്തുന്നതിന് 2020 ജൂലൈയിൽ റയോൺ നിർത്തലാക്കി. സ്റ്റാർയി സാംബിർ റയോൺ പ്രദേശം സംബീർ റയോണിൽ ലയിപ്പിച്ചു.[3][4]

അവലംബം

[തിരുത്തുക]
  1. "Старосамборская городская громада" (in റഷ്യൻ). Портал об'єднаних громад України.
  2. Jerzy Kochanowski (2001). "Gathering Poles into Poland. Forced Migration from Poland's Former Eastern Territories". In Philipp Ther, Ana Siljak (ed.). Redrawing Nations: Ethnic Cleansing in East-Central Europe, 1944–1948. Lanham: Rowman & Littlefield Publishers. ISBN 978-0-7425-1094-4.
  3. "Про утворення та ліквідацію районів. Постанова Верховної Ради України № 807-ІХ". Голос України (in ഉക്രേനിയൻ). 2020-07-18. Retrieved 2020-10-03.
  4. "Нові райони: карти + склад" (in Ukrainian). Міністерство розвитку громад та територій України.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=സ്റ്റാർയി_സാംബിർ&oldid=3811679" എന്ന താളിൽനിന്ന് ശേഖരിച്ചത്