സ്റ്റാറ്റിൿസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പരിതഃസ്ഥിതിയുമായി സ്ഥിതസന്തുലനത്തിലുളളതും ത്വരണം ഇല്ലാത്തതുമായ വസ്തുക്കളിലോ വ്യൂഹങ്ങളിലോ അനുഭവപ്പെടുന്ന ബലങ്ങളുടെ വിശകലനവുമായി ബന്ധപ്പെട്ട ബലതന്ത്രശാഖയാണ് സ്ഥിതികം അഥവാ സ്ഥിതബലതന്ത്രം (സ്റ്റാറ്റിക്സ് - Statics) എന്ന് അറിയപ്പെടുന്നത്. സ്ഥിതസന്തുലനത്തിലുളള ഒരു വ്യൂഹത്തിൻ്റെ ത്വരണം പൂജ്യമായിരിക്കും അല്ലെങ്കിൽ അത് നിശ്ചലാവസ്ഥയിലോ അതിന്റെ പിണ്ഡകേന്ദ്രം (Center of Mass) സ്ഥിതമായ പ്രവേഗത്തിലോ ആയിരിക്കും. ഏതൊരു വ്യൂഹത്തി ന്യൂട്ടന്റ രണ്ടാം നിയമപ്രകാരം, F=ma ആണ്. ഇതിൽ കടുപ്പത്തിലുളള അക്ഷരങ്ങൾ സൂചിപ്പിക്കുന്നത് പരിമാണവും ദിശയുമുളള സദിശങ്ങളെയാണ്. F എന്നാൽ ആ വ്യൂഹത്തിൽ അനുഭവപ്പെടുന്ന ബലങ്ങളുടെ തുകയാണ്. m എന്നത് വ്യൂഹത്തിന്റെ പിണ്ഡത്തെയും a എന്നാൽ ത്വരണത്തെയും സൂചിപ്പിക്കുന്നു. ബലങ്ങളുടെ ആകെ തുക കണ്ടുപിടിച്ച് അതിൽ നിന്നും ത്വരണത്തിന്റെ അളവും ദിശയും കണ്ടെത്താം. ഇത് പിണ്ഡത്തിന്റെ വിപരീതാനുപാതത്തിലായിരിക്കും. a=0 എന്ന സങ്കല്പിച്ചാൽ F= 0 ബലങ്ങളുടെ ആകെ തുകയിൽ നിന്നും അവയിലെ ഏതെങ്കിലും അജ്ഞാത ബലത്തിൻറെ അളവ് കണ്ടുപിടിക്കാൻ സാധിക്കും.

"https://ml.wikipedia.org/w/index.php?title=സ്റ്റാറ്റിൿസ്&oldid=3290930" എന്ന താളിൽനിന്ന് ശേഖരിച്ചത്