സ്റ്റാറി മോസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യൂറോപ്പിൽ ബോസ്നിയ ഹെർസെഗോവിനയിൽ നിലനിൽക്കുന്ന ഒരു പാലമാണ് സ്റ്റാരി മോസ്റ്റ് (തുർക്കിഷ്: Mostar Köprüsü). മോസ്റ്റർ പാലം എന്നും അറിയപ്പെടുന്നു.

ഒട്ടോമൻ സുൽത്താനായിരുന്ന സുലൈമാൻ നിർമ്മിച്ച ഈ പാലം 1993 നവംബർ 9-ന് ക്രോട്ടുകളാൽ തകർക്കപ്പെടുന്നത് വരെ 427 വർഷം നിലനിൽക്കുകയുണ്ടായി. യുനെസ്കോയുടെ നേതൃത്വത്തിൽ അതേ നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ച് പുനർനിർമ്മിച്ച പാലം 2004 ജൂലൈ 23-ന് തുറന്നുകൊടുത്തു.

ബാൽക്കൺ ഇസ്‌ലാമിക് വാസ്തുവിദ്യയുടെ മാതൃകയായിരുന്ന ഈ പാലം 1557-ൽ സുൽത്താൻ സുലൈമാൻ കമ്മീഷൻ ചെയ്തു. മിമാർ സിനാന്റെ (ആർക്കിട്ടെക്റ്റ് സിനാൻ) ശിഷ്യനായിരുന്ന മിമാർ ഹൈറുദ്ദീൻ ആണ് പാലത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയത്[1][2][3][4].

പ്രത്യേകതകൾ[തിരുത്തുക]

മോസ്തറിലെ പഴയ നഗരഭാഗത്തായി നെരെത്വ നദിക്കു കുറുകെയാണ് പാലം നിലകൊള്ളുന്നത്. ബോസ്നിയ ഹെർസെഗോവിനയിലെ അഞ്ചാമത്തെ വലിയ നഗരമായ മോസ്തർ, ഹെർസെഗോവിനയുടെ അനൗദ്യോഗിക തലസ്ഥാനവുമാണ്. 30 മീറ്റർ നീളവും 4 മീറ്റർ വീതിയുമുള്ള പാലം ഇരുഭാഗത്തുമുള്ള രണ്ട് ഗോപുരങ്ങളിലായി നിലകൊള്ളുന്നു. ഹലേബിജ, താര എന്നീ ഗോപുരങ്ങളാണ് ഇവ. ഇവയെ മോസ്താരി (ബ്രിഡ്ജ് കീപ്പേഴ്സ്) എന്ന് വിളിക്കപ്പെടുന്നു[5]. നദിയിൽ നിന്ന് 24 മീറ്റർ ഉയരത്തിലാണ് പാലത്തിന്റെ ഉപരിതലം നിലകൊള്ളുന്നത്.

അവലംബം[തിരുത്തുക]

  1. Balić, Smail (1973). Kultura Bošnjaka: Muslimanska Komponenta. Vienna. pp. 32–34. ISBN 9783412087920.{{cite book}}: CS1 maint: location missing publisher (link)
  2. Čišić, Husein (2007). Razvitak i postanak grada Mostara. Štamparija Mostar. p. 22. ISBN 9789958910500.
  3. Stratton, Arthur (1972). Sinan. New York: Charles Scribner's Sons. ISBN 9780684125824.
  4. Jezernik, Božidar (1995). "Qudret Kemeri: A Bridge between Barbarity and Civilization". The Slavonic and East European Review. 73 (95): 470–484. JSTOR 4211861.
  5. "Old Bridge (Stari Most) in Mostar - Commission to preserve national monuments". old.kons.gov.ba. Commission to preserve national monuments (KONS). 8 July 2004. Retrieved 25 June 2018.
"https://ml.wikipedia.org/w/index.php?title=സ്റ്റാറി_മോസ്റ്റ്&oldid=3760705" എന്ന താളിൽനിന്ന് ശേഖരിച്ചത്