സ്റ്റാഗ് വണ്ടുകൾ
Stag beetle | |
---|---|
![]() | |
Male Lamprima aurata | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Infraorder: | |
Superfamily: | |
Family: | Lucanidae Latreille, 1804
|
Subfamilies | |
ഏകദേശം 1200ഓളം സ്പീഷിസുകൾ ഉൾപ്പെടുന്ന വണ്ടുകുടുംബമായ ലുകാനിഡെയിലിൽ ഉൽപ്പെടുന്ന വണ്ടുകളെ പൊതുവെ വിളിക്കുന്ന പേരാണ് സ്റ്റാഗ് വണ്ടുകൾ (Stag beetle).[1] ലുകാനിഡെ വണ്ടു കുടുംബത്തിൽ 4 ഉപകുടുംബങ്ങളാണുള്ളത്. സ്റ്റാഗ് വണ്ടുകളിലെ മിക്ക സ്പീഷിസുകളും 5 സെന്റീമീറ്റർ വരെ വലിപ്പമുള്ളവയാണ് എന്നാൽ ചില സ്പീഷിസുകൾ 12 സെന്റീമീറ്ററിൽ കൂടുതൽ വലിപ്പം ഉണ്ടാകാറുണ്ട്. ബ്രിട്ടൻ ഉൾപ്പെടുന്ന പടിഞ്ഞാറൻ യൂറോപ്പിൽ ഇവ ധാരാളമായി കണ്ടുവരാറുണ്ട്.
പദോൽപത്തി
[തിരുത്തുക]ഈ വണ്ടുകൾക്ക് കലമാന്റെ കൊമ്പുകൾപോലെ ശാഖകളുള്ള കൊമ്പുകളുള്ളതിനാലാണ് ഈ പേരു വന്നത്.
ആവാസവ്യവസ്ഥയും വിതരണവും
[തിരുത്തുക]പടിഞ്ഞാറൻ യൂറോപ്പിലെ വനങ്ങളിലും ഉദ്യാനങ്ങളിലും മരങ്ങളും ചെടികളും നിറഞ്ഞ പ്രദേശങ്ങലിലും ഇവ വസിക്കുന്നത്. മണ്ണിൽ കുഴിച്ച് അതിൽ മുട്ടയിടുന്നതിനാൽ പെൺവണ്ടുകളേയും ലാർവ്വളേയും സാധാരണയായി കിളിർന്ന മണ്ണിലും കേടുവന്നു ദ്രവിച്ച മരത്തടികളിലുമാണ് കാണപ്പെടുന്നത്. [2]
ഭക്ഷണം
[തിരുത്തുക]ചവച്ചരച്ച് ഭക്ഷണം കഴിക്കാൻ കഴിവില്ലാത്ത ഈ വണ്ടുകൾ ഒലിച്ചിരങ്ങുന്ന മരക്കറകളും മൃതുവായ പഴങ്ങളുമാണ് ഭക്ഷിക്കുന്നത്. ഇവയുടെ ലാർവ്വകളുടെ പ്രധാന ഭക്ഷണം മണ്ണിനടിയിലെ ജീർണ്ണിച്ച മരത്തടികളാണ്.
സവിശേഷതകൾ
[തിരുത്തുക]ഈ വണ്ടുകളുടെ ജീവിതകാലയളവിടെ നല്ലൊരുഭാഗവും മണ്ണിനടിയിൽ ലാർവ്വകളായാണ് കഴിയുന്നത്. കാലാവസ്ഥയനുസരിച്ച് മൂന്നുമുതൽ ഏഴുവർഷം വരെ ലാർവ്വകളായി ഇവ ജീവിച്ച ശേഷമാണ് ഇവ പ്യൂപ്പകളാകുന്നത്.
അവലംബം
[തിരുത്തുക]- ↑ Smith, A.B.T. (2006). A review of the family-group names for the superfamily Scarabaeoidea (Coleoptera) with corrections to nomenclature and a current classification. The Coleopterists Bulletin 60:144–204.
- ↑ "About stag beetles". People's Trust for Endangered Species. Retrieved 20 നവംബർ 2016.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Lucanidae എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
Lucanidae എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Flickr Images
- Stag beetle info Archived 2014-12-18 at the Wayback Machine Research site containing lots of information on the stag beetle as well as information on current conservation schemes.
- Asahinet Stag beetles on postage stamps and species illustrations.
- Lucanes du Monde Archived 2018-04-09 at the Wayback Machine Image rich French blog
- TOL Archived 2008-09-16 at the Wayback Machine
- The Lucanid (Stag) Beetles of the World[പ്രവർത്തിക്കാത്ത കണ്ണി] Extra detailed specimen photobook 2009
- UNL Archived 2012-06-27 at the Wayback Machine Generic Guide to New World Scarabs- Lucanidae,
- UK Stag Beetle School Project A UK school project about Stag Beetles (collecting data on populations)