സ്റ്റാക് ഓവർഫ്ലോ (വെബ്സൈറ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Stack Overflow
Stack Overflow logo.svg
പ്രമാണം:Stack Overflow homepage, Feb 2017.png
Screenshot of Stack Overflow as of February 2017
യു.ആർ.എൽ.stackoverflow.com
വാണിജ്യപരം?Yes
സൈറ്റുതരംKnowledge markets
രജിസ്ട്രേഷൻOptional; Uses OpenID
ലഭ്യമായ ഭാഷകൾEnglish
ലൈസൻസ് തരംCC-BY-SA 3.0
ഉടമസ്ഥതStack Exchange, Inc.
നിർമ്മിച്ചത്Joel Spolsky and Jeff Atwood
തുടങ്ങിയ തീയതിസെപ്റ്റംബർ 15, 2008; 12 വർഷങ്ങൾക്ക് മുമ്പ് (2008-09-15)[1]
അലക്സ റാങ്ക്Decrease 45 (February 2017)[2]
നിജസ്ഥിതിOnline

സ്റ്റാക് എക്സ്ചേഞ്ച് എന്ന വെബ്സൈറ്റ് ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സൈറ്റാണ് സ്റ്റാക് ഓവർഫ്ലോ[3][4][5]. 2008 ൽ ജെഫ് ആറ്റ്‍വുഡ്ഡും ജോയൽ സ്പോൾസ്കിയും ചേർന്നാണ് ഈ ശൃംഖല രൂപീകരിച്ചത്[6][7]. എക്സ്പെർട്സ്-എക്സ്ചേഞ്ച് എന്ന വെബ്സൈറ്റിന്റെ കൂടുതൽ സ്വതന്ത്ര ബദലായാണ് ഈ വെബ്സൈറ്റ് തുടങ്ങിയത്. 2008ൽ കോഡിംഗ് ഹൊറർ(ആറ്റ്‍വുഡിന്റെ പ്രശസ്തമായ പ്രോഗ്രാമിംഗ് ബ്ലോഗ്) ന്റെ വായനക്കാരിൽ നടത്തിയ ഒരു തിരഞ്ഞെടുപ്പിലൂടെയാണ് ഈ വെബ്സൈറ്റിന്റെ പേര് തീരുമാനിച്ചത്.[8]

കമ്പ്യൂട്ടർ പ്രോഗ്രാമിംഗിലെ അനേകം വിഷയങ്ങളെപ്പറ്റിയുള്ള ചോദ്യോത്തരങ്ങളാണ് ഈ വെബ്‍സൈറ്റിലുള്ളത്.[9][10][11]

ഇതിലെ ഉപയോക്താക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ പറയാനുമുള്ള ഒരു പൊതുസ്ഥലമായാണ് ഈ വെബ്സൈറ്റ് പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾക്ക് അംഗത്വം നൽകുന്നു. ചോദ്യങ്ങൾക്ക് അധികം വോട്ട് ചെയ്യാനും ന്യൂനം വോട്ട് ചെയ്യാനും വിക്കിപോലെ ചോദ്യങ്ങളും ഉത്തരങ്ങളും തിരുത്താനുമുള്ള സൗകര്യങ്ങൾ ഈ വെബ്സൈറ്റിലുണ്ട്[12]. ചോദ്യങ്ങൾ, ഉത്തരങ്ങൾ എന്നിവയ്ക്ക് കിട്ടുന്ന വോട്ടുകൾ വഴി അംഗങ്ങൾക്ക് പോയന്റുകൾ കിട്ടുന്നു. പോയന്റുകൾ വഴി ബാഡ്‍ജുകൾ കിട്ടുന്നു. അംഗങ്ങൾ എഴുതുന്ന എല്ലാ ഉള്ളടക്കങ്ങളും ക്രീയേറ്റീവ് കോമൺസ് ഷെയർ എലൈക്ക് അനുമതിപ്രകാരം ലഭ്യമാണ് എന്നതാണ് ഈ വെബ്സൈറ്റിന്റെ പ്രധാന പ്രത്യേകത.[13]

അവലംബങ്ങൾ[തിരുത്തുക]

 1. Spolsky, Joel (2008-09-15). "Stack Overflow Launches". Joel on Software. ശേഖരിച്ചത് 2014-07-07.
 2. "Stackoverflow.com Site Info". Alexa Internet. ശേഖരിച്ചത് 2016-09-17.
 3. Sewak, M.; മുതലായവർ (18 May 2010). "Finding a Growth Business Model at Stack Overflow, Inc" (PDF). Stanford CasePublisher. Stanford University School of Engineering. Rev. 20 July 2010 (2010-204-1). 204-2010-1. ശേഖരിച്ചത് 23 May 2014.
 4. Jeff Atwood (2008-04-16). "Introducing Stackoverflow.com". Coding Horror. ശേഖരിച്ചത് 2009-03-11.
 5. Jeff Atwood (2008-09-16). "None of Us is as Dumb as All of Us". Coding Horror. ശേഖരിച്ചത് 2009-03-11.
 6. Jeff Atwood (2008-04-06). "Help Name Our Website". Coding Horror. ശേഖരിച്ചത് 2014-07-14.
 7. Alan Zeichick (2009-04-15). "Secrets of social site success". SD Times. ശേഖരിച്ചത് 2009-04-16.
 8. "Spolsky's Software Q-and-A Site". Slashdot. 2008-09-16. ശേഖരിച്ചത് 2009-05-23.
 9. Joel Spolsky (2009-04-24). "Google Tech Talks: Learning from StackOverflow.com". YouTube. ശേഖരിച്ചത് 2009-05-23.
 10. Jeff Atwood (2008-09-21). "The Gamification". Coding Horror Blog. ശേഖരിച്ചത് 2011-01-24.
 11. "Case Studies/StackOverflow.com". creativecommons.org.