ഉള്ളടക്കത്തിലേക്ക് പോവുക

സ്യൂ ലിയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്യൂ ലിയോൺ
1962-ൽ സ്റ്റാൻലി കുബ്രിക്ക് പകർത്തിയ ലിയോണിന്റെ ഛായാചിത്രം.
ജനനം
സ്യൂലിൻ ലിയോൺ

(1946-07-10)ജൂലൈ 10, 1946
മരണംഡിസംബർ 26, 2019(2019-12-26) (73 വയസ്സ്)
കലാലയംലോസ് ഏഞ്ചൽസ് സിറ്റി കോളേജ്
സാന്താ മോണിക്ക കോളേജ്
തൊഴിൽനടി
സജീവ കാലം1959–1980
ജീവിതപങ്കാളികൾ
(m. 1963; div. 1965)
റോളണ്ട് ഹാരിസൺ
(m. 1971; div. 1972)
കോട്ടൺ ആദംസൺ
(m. 1973; div. 1974)
എഡ്വേർഡ് വെതേഴ്സ്
(m. 1983; div. 1984)
റിച്ചാർഡ് റുഡ്മാൻ
(m. 1985; div. 2002)
കുട്ടികൾനോന ഹാരിസൺ ഗോമസ്

സ്യൂവെല്ലിൻ ലിയോൺ (ജീവിതകാലം: ജൂലൈ 10, 1946 - ഡിസംബർ 26, 2019) ഒരു അമേരിക്കൻ സ്വദേശിയായ നടിയായിരുന്നു. പതിമൂന്നു വയസുള്ളപ്പോൾ ഒരു മോഡലായി വിനോദ വ്യവസായത്തിൽ പ്രവേശിച്ച  അവർ പിന്നീട് പ്രശസ്തിയുടെ കൊടുമുടി കയറുകയും ലോലിത (1962) എന്ന സിനിമയിലെ ടൈറ്റിൽ കഥാപാത്രത്തെ  അവതരിപ്പിച്ചതിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുകയും ചെയ്തു.[1] ജോൺ ഹസ്റ്റണിന്റെ ദി നൈറ്റ് ഓഫ് ദി ഇഗ്വാന (1964), ജോൺ ഫോർഡിന്റെ 7 വിമൻ (1966), ഫ്രാങ്ക് സിനാട്രയുടെ കുറ്റാന്വേഷണ ചിത്രം ടോണി റോം (1967), ജോർജ്ജ് സി. സ്കോട്ടിന്റെ കോമഡി ചിത്രം ദി ഫ്ലിം ഫ്ലാം മാൻ (1967) തുടങ്ങിയ ഉയർന്ന പ്രൊഫൈൽ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ലിയോണിന്റെ ആദ്യകാല കരിയർ അഭിവൃദ്ധിപ്പെട്ടു. എന്നിരുന്നാലും, 1970 കളിൽ അവരുടെ അവസരങ്ങൾ കുറഞ്ഞതിനേത്തുടർന്ന് 1980 ൽ പുറത്തിറങ്ങിയ അലിഗേറ്റർ എന്ന ചിത്രത്തിന് ശേഷം അവർ അഭിനയത്തിൽ നിന്ന് വിരമിച്ചു.

ജീവിതരേഖ

[തിരുത്തുക]

1946 ജൂലൈ 10 ന് ഐയവയിലെ ഡാവൻപോർട്ടിലാണ്[2] സൂ എന്നറിയപ്പെടുന്ന സ്യുവെലിൻ ലിയോൺ ജനിച്ചത്. സ്യൂ (മുമ്പ്, കാർ) ലിയോണിന്റെയും അവരുടെ ഭർത്താവിന്റെയും അഞ്ച് മക്കളിൽ ഇളയവളായിരുന്നു അവളുടെ ആദ്യ ജന്മദിനത്തിന് മുമ്പുതന്നെ പിതാവ് മരണമടഞ്ഞു. ഡാളസിൽ ഒരു ബാല മോഡലായി സ്യൂ ജോലി ചെയ്തിരുന്നു.[3] താമസിയാതെ, കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് പ്രത്യാശിച്ച അവളുടെ മാതാവ് സ്യൂ കാർ ലിയോൺ കുടുംബത്തെ ആദ്യം ഡാളസിലേക്കും പിന്നീട് ലോസ് ഏഞ്ചൽസിലേക്കും മാറ്റി.[4]

ലോലിത എന്ന കഥാപാത്രം

[തിരുത്തുക]

14 വയസ്സുള്ളപ്പോൾ, കേവലം രണ്ട് വേഷങ്ങൾ മാത്രം അവതരിപ്പിച്ചിട്ടുള്ള ലിയോൺ, സ്റ്റാൻലി കുബ്രിക്കിന്റെ ലോലിത (1962) എന്ന ചിത്രത്തിലെ ഡോളോറസ് "ലോലിത" ഹേസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[5] 800 കൗമാരക്കാരിൽ നിന്നാണ് അവർ ഈ വേഷത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.[6] അന്ന് 53 വയസ്സുള്ള ജെയിംസ് മേസണുമായി ലിയോൺ അഭിനയിച്ചു.[7] നോവലും തിരക്കഥയുടെ ഭൂരിഭാഗവും എഴുതിയ നബോക്കോവ് അവരെ "തികഞ്ഞ രൂപവതി" എന്ന് വിശേഷിപ്പിച്ചു.[8]

ഈ വേഷത്തിലേയ്ക്ക് ആദ്യം തിരഞ്ഞെടുക്കപ്പെട്ടിരുന്ന ബ്രിട്ടീഷ് നടി ജിൽ ഹാവോർത്തിന്റെ അഭാവത്തിലാണ് ലിയോണിന് ആ വേഷം ലഭിച്ചത്. 1960-ൽ ഓട്ടോ പ്രെമിംഗർ സംവിധാനം ചെയ്ത ലിയോൺ യൂറിസിന്റെ നോവലായ എക്സോഡസിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ ഹാവോർത്ത് സഹനടിയായിരുന്നു, മാത്രമല്ല അദ്ദേഹവുമായി അവർ കരാറിലും ഏർപ്പെട്ടിരുന്നു. ലോലിതയായി അഭിനയിക്കാൻ ഹാവോറിനെ പ്രെമിംഗർ അനുവദിച്ചതുമില്ല.[9] തുടർന്ന് ബാലതാരം ഹെയ്‌ലി മിൽസിന് ഈ വേഷം വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും അവളുടെ പിതാവ് ജോൺ മിൽസ് അവർക്ക് അതിൽ അഭിനയിക്കാൻ അനുമതി നിഷേധിച്ചു.[10] സ്റ്റുഡിയോ ഉടമയായ വാൾട്ട് ഡിസ്നിയുമായി ഹെയ്‌ലി മിൽസ് കരാറിൽ ഏർപ്പെട്ടിരുന്നു. അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ അനുമതി നിഷേധിക്കുക മാത്രമല്ല, പൂർത്തിയായ സിനിമ കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്തു.[11][12] ജോയി ഹെതർട്ടൺ, സാന്ദ്ര ഡീ എന്നിവരായിരുന്നു ഈ വേഷത്തിനായി പിന്നീട് പരിഗണിക്കപ്പെട്ട മറ്റ് യുവ താരങ്ങൾ.

1960 ഓഗസ്റ്റ് 10-ന് ചലച്ചിത്ര വ്യാപാര മാസികയായ വെറൈറ്റി, ഹംബെർട്ട് ഹംബെർട്ടിന്റെ വേഷത്തിനായി ജെയിംസ് മേസണെ തീരുമാനിച്ചിരുന്നതായും ട്യൂസ്ഡേ വെൽഡ് ചിത്രത്തിലെ പ്രധാന വേഷം അഭിനയിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചെയ്തു. 1960 സെപ്റ്റംബർ 28-ന് ലോസ് ഏഞ്ചൽസ് ടൈംസ് ലിയോൺ ഈ ചിത്രത്തിലെ വേഷം അവതരിപ്പിക്കുമെന്ന് റിപ്പോർട്ട് ചെയ്തു.[13]

ലോലിതയെ അവതരിപ്പിക്കാൻ സ്യു ലിയോൺ ശരിയായ തിരഞ്ഞെടുപ്പാണെന്ന് വ്‌ളാഡിമിർ നബോക്കോവ് ആദ്യം കരുതിയിരുന്നെങ്കിലും, വർഷങ്ങൾക്ക് ശേഷം നബോക്കോവ് പറഞ്ഞത്, ലൂയിസ് മാല്ലെയുടെ സാസി ഇൻ ദി മെട്രോ (1960) എന്ന സിനിമയിൽ സാസി എന്ന ബാലികയായി അഭിനയിച്ച ഒരു യുവ ഫ്രഞ്ച് നടിയായ കാതറിൻ ഡെമോൺജിയോട്ടായിരുന്നു ശരിയ്ക്കും ലോലിതയെ അവതരിപ്പിക്കേണ്ട നടിയെന്നാണ്. ഒരു തെറിച്ച പെൺ പ്രകൃതമുള്ള ഡെമോൺജിയോട്ട് ലിയോണിനേക്കാൾ നാല് വയസ്സ് ഇളയതായിരുന്നു.[14] നബോക്കോവിന്റെ നോവലിലെ ലോലിത എന്ന കഥാപാത്രത്തിന് 12 വയസ്സ് പ്രായമുണ്ട്.[15] നിർമ്മാണത്തിന്റെ ഭൂരിഭാഗവും നടക്കുമ്പോൾ ലിയോണിന് 14[16]–15[17] വയസ്സും ചിത്രം പ്രദർശിപ്പിച്ചപ്പോൾ അവളുടെ 16-ാം ജന്മദിനത്തിന് ഒരു മാസം ബാക്കിയുമായിരുന്നു.[18][19][20]

പ്രൊഡക്ഷൻ കോഡ് അപ്പോഴും പ്രാബല്യത്തിലായിരുന്ന കാലത്ത് സെൻസർമാരിൽ നിന്നും സമ്മർദ്ദ ഗ്രൂപ്പുകളിൽ നിന്നുമുള്ള പ്രതികരണങ്ങൾ കുറയ്ക്കുന്നതിനായി കുബ്രിക്ക് ലോലിത എന്ന കഥാപാത്രത്തിന്റെ പ്രായം ഉയർത്തിയെങ്കിലും, അദ്ദേഹത്തിന്റെ ലോലിത എന്ന ചിത്രം അതിന്റെ കാതലായ ദുരുപയോഗപരമായ ബന്ധം കാരണം. അക്കാലത്തെ ഏറ്റവും വിവാദപരമായ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെട്ടു.[21]

അവലംബം

[തിരുത്തുക]
  1. Weinman, Sarah (October 24, 2020). "The Dark Side of Lolita". Air Mail. No. 67. Retrieved March 12, 2021.
  2. Olsen, Mark (December 28, 2019). "Sue Lyon, actress who portrayed Lolita in scandalous 1962 movie, dies at 73". The Washington Post (in ഇംഗ്ലീഷ്). Retrieved December 30, 2019.
  3. Kilkenny, Katie (27 December 2019). "Sue Lyon, Teenage Star of Stanley Kubrick's 'Lolita,' Dies at 73". The Hollywood Reporter. Retrieved June 17, 2023.
  4. Genzlinger, Neil (December 27, 2019). "Sue Lyon, Star of 'Lolita,' Is Dead at 73". The New York Times. Retrieved January 1, 2020.
  5. Archer, Eugene (September 28, 1960). "Schoolgirl Gets Lead in 'Lolita,'; Sue Lyon, a Model and TV Actress, Signed for Film". The New York Times. p. 33. Retrieved June 17, 2023.
  6. "HOLLYWOOD: Nymphet Found". Time. October 10, 1960. Archived from the original on August 8, 2014. Retrieved June 17, 2023.
  7. * "Sue Lyon, Kubrick's Lolita, dies aged 73". The Guardian. Agence France-Presse. December 29, 2019. Retrieved June 17, 2023.
  8. * "Sue Lyon, Kubrick's Lolita, dies aged 73". The Guardian. Agence France-Presse. December 29, 2019. Retrieved June 17, 2023.
  9. Lisanti, Tom (2001), Fantasy Femmes of Sixties Cinema: Interviews with 20 Actresses from Biker, Beach, and Elvis Movies, McFarland, p. 71, ISBN 978-0-7864-0868-9
  10. Vagg, Stephen (March 19, 2022). "Movie Star Cold Streaks: Hayley Mills". Filmink.
  11. "AFI Catalog of Feature Films: Lolita (1962)". afi.org. American Film Institute. Retrieved August 4, 2023.
  12. "Lolita (1962)". Turner Classic Movies. Turner Classic Movies. Retrieved August 4, 2023.
  13. "AFI Catalog of Feature Films: Lolita (1962)". afi.org. American Film Institute. Retrieved August 4, 2023.
  14. Boyd, Brian (1991). Vladimir Nabokov: the American years. Princeton NJ: Princeton University Press. p. 415. ISBN 9780691024714. Retrieved August 30, 2013.
  15. Hoffman, Jordan (December 28, 2019). "Sue Lyon, Star of Lolita, Dies at Age 73". Vanity Fair. Retrieved June 17, 2023.
  16. Kilkenny, Katie (27 December 2019). "Sue Lyon, Teenage Star of Stanley Kubrick's 'Lolita,' Dies at 73". The Hollywood Reporter. Retrieved June 17, 2023.
  17. Hoffman, Jordan (December 28, 2019). "Sue Lyon, Star of Lolita, Dies at Age 73". Vanity Fair. Retrieved June 17, 2023.
  18. Crowther, Bosley (June 14, 1962). "Screen: 'Lolita,' Vladimir Nabokov's Adaptation of His Novel:Sue Lyon and Mason in Leading Roles". The New York Times. Retrieved June 17, 2023.
  19. Hoffman, Jordan (December 28, 2019). "Sue Lyon, Star of Lolita, Dies at Age 73". Vanity Fair. Retrieved June 17, 2023.
  20. Leaf, Earl (1962). "Sue Lyon sips a milkshake after the movie premiere of Lolita at Sandpipers in Los Angeles, CA" (in അമേരിക്കൻ ഇംഗ്ലീഷ്). Getty Images. Retrieved June 17, 2023.
  21. Tallerico, Brian (December 8, 2014). "Foreground Material: "Stanley Kubrick: The Masterpiece Collection"". RogerEbert.com. Retrieved December 8, 2014.
"https://ml.wikipedia.org/w/index.php?title=സ്യൂ_ലിയോൺ&oldid=4535105" എന്ന താളിൽനിന്ന് ശേഖരിച്ചത്