സ്മൃതി ഇറാനി
സ്മൃതി ഇറാനി | |
---|---|
മാനവവിഭവശേഷി വകുപ്പ് മന്ത്രി | |
ഓഫീസിൽ 26 May 2014 – 5 july 2016 | |
രാഷ്ട്രപതി | പ്രണബ് കുമാർ മുഖർജി |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
മുൻഗാമി | പല്ലം രാജു |
പിൻഗാമി | പ്രകാശ് ജാവദേക്കർ |
ബി.ജെ.പി ദേശീയ ഉപാധ്യക്ഷ | |
പദവിയിൽ | |
ഓഫീസിൽ 2012 | |
രാഷ്ട്രപതി | രാജ്നാഥ് സിംഗ് |
പാർലമെന്റംഗം, ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗം | |
പദവിയിൽ | |
ഓഫീസിൽ 2011 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ന്യൂ ഡൽഹി, ഇന്ത്യ | മാർച്ച് 23, 1976
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | സുബിൻ ഇറാനി |
വസതിs | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
അൽമ മേറ്റർ | ഹോളി ചൈൽഡ് ആക്സിലിയം സ്കൂളിൽ +2 |
ജോലി | Politician Actress |
ബി.ജെ.പി ദേശീയ ഉപാധ്യക്ഷയും പതിനാറാം ലോക്സഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയുമാണ് സ്മൃതി ഇറാനി (ജനനം :23 മാർച്ച് 1976). ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുള്ള ലോക്സഭാ അംഗമാണ്. മുമ്പ് സീരിയൽതാരവും മോഡലുമായിരുന്നു.
ജീവിതരേഖ
[തിരുത്തുക]ഹോളി ചൈൽഡ് ആക്സിലിയം സ്കൂളിൽ +2 വരെ പഠിച്ചു.[1] [2] സ്റ്റാർ ടി.വിയിലെ പ്രശസ്തമായ 'ക്യോംകി സാസ് ഭി കഭി ബഹു ഥീ' എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായി. സീരിയൽ രംഗത്തേക്ക് വരുന്നതിന് മുൻപ് മുംബൈയിലെ ഹോട്ടലിൽ പാത്രം കഴുകുന്ന ജോലിയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് സ്മൃതി ഇറാനി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. [3]
രാഷ്ട്രീയ രംഗം
[തിരുത്തുക]2003-ൽ ബി.ജെ.പി.യിൽ ചേർന്നു. 2004-ലെ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ചാന്ദ്നി ചൗക്ക് ലോക്സഭാ മണ്ഡലത്തിൽ കപിൽസിബലിനെതിരെ മത്സരിച്ച് പരാജയപ്പെട്ടു. യുവമോർച്ചയുടെ സംസ്ഥാന ഉപാധ്യക്ഷയായും ബി.ജെ.പി ദേശീയസമിതിയംഗമായും പ്രവർത്തിച്ചു. 2011-ൽ ഗുജറാത്തിൽനിന്ന് രാജ്യസഭയിലെത്തി. [4] 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരേ മത്സരിച്ചു പരാജയപ്പെട്ടു.
വിവാദങ്ങൾ
[തിരുത്തുക]കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായി സ്ഥാനമേറ്റതിനെത്തുടർന്ന് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് വിവാദമുണ്ടായി. വിദ്യാഭ്യാസവകുപ്പ് കൈകാര്യംചെയ്യേണ്ട കാബിനറ്റ് മന്ത്രിക്ക് ബിരുദംപോലുമില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് തെറ്റായ വിവരം നൽകിയെന്നും ആരോപണമുണ്ടായി. മിനി സ്‌ക്രീൻരംഗം വിട്ടശേഷം ബി.ജെ.പിയിൽ ചേർന്ന സ്മൃതി ഇറാനി 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽനിന്ന് മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ, താൻ ഡൽഹി സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1996-ൽ ബി.എ പൂർത്തിയാക്കിയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽഗാന്ധിക്കെതിരെ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിലാകട്ടെ, ഡൽഹി സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1994-ൽ കോമേഴ്‌സ് ബിരുദത്തിന്റെ ഒന്നാം പാർട്ട്, അഥവാ ഒന്നാംവർഷം പൂർത്തിയാക്കിയെന്നാണ് കാണിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു[5]
കുടുംബം
[തിരുത്തുക]ഭർത്താവ് സുബിൻ ഇറാനി. മകൻ സോഹർ.
അവലംബം
[തിരുത്തുക]- ↑ "'Class 12 pass' and education minister?". First Post. Retrieved 27 May 2014.
- ↑ "Smriti goes back to school". TOI.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-07. Retrieved 2015-01-07.
- ↑ "ഇവർ കേന്ദ്രമന്ത്രിമാർ". www.mathrubhumi.com. Archived from the original on 2014-05-29. Retrieved 28 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ "സ്മൃതിയുടെ യോഗ്യത: വിവാദം കൊഴുക്കുന്നു". www.mathrubhumi.com. Archived from the original on 2014-05-28. Retrieved 29 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)