ഉള്ളടക്കത്തിലേക്ക് പോവുക

സ്മിനു സിജോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്മിനു സിജോ
ജനനം (1979-05-31) 31 മേയ് 1979 (age 46) വയസ്സ്)
തൃക്കൊടിത്താനം, ചങ്ങനാശേരി, കോട്ടയം ജില്ല
തൊഴിൽമലയാള ചലച്ചിത്ര അഭിനേത്രി
സജീവ കാലം2018-തുടരുന്നു
ജീവിതപങ്കാളിസിജോ
കുട്ടികൾ2

സ്പോർട്ട്സിൽ നിന്ന് വെള്ളിത്തിരയിലെത്തിയ കോട്ടയം ജില്ലയിൽ നിന്നുള്ള മലയാള ചലച്ചിത്ര അഭിനേത്രിയാണ് സ്മിനു സിജോ.(ജനനം: 31 മെയ് 1979)[1] 2016-ൽ റിലീസായ സ്കൂൾ ബസ് എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ സ്മിനു നായാട്ട്, ഓപ്പറേഷൻ ജാവ, ദി പ്രീസ്റ്റ്, ജോ & ജോ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ സജീവ സാന്നിധ്യമായി.[2][3][4][5][6][7][8]

ജീവിതരേഖ

[തിരുത്തുക]

കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിലെ തൃക്കൊടിത്താനത്ത് ദേവസ്യ ജോസഫിൻ്റെയും ലാലിയമ്മയുടേയും മകളായി 1979 മെയ് 31ന് ജനനം. ഷൈനു, ഷിനു, ഷാൻ എന്നിവർ സഹോദരങ്ങളാണ്. പായിപ്പാട് സെൻറ് ജോസഫ് സ്കൂളിൽ പഠിക്കുമ്പോൾ പാഠ്യേതര വിഷയങ്ങളിൽ മികവ് പ്രകടിപ്പിച്ച സ്മിനു സംസ്ഥാന ജൂനിയർ ഹാൻഡ് ബോൾ ടീമിലംഗമായിരുന്നു. ഷോട്ട്പുട്ട്, ജാവലിൻ ത്രോ എന്നീ മത്സരങ്ങളിലും പങ്കെടുത്തു. ജമ്മു & കാശ്മീർ, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വച്ച് നടന്ന അന്തർ സംസ്ഥാന കായിക മീറ്റിൽ സ്കൂൾ ടീമിനെ പ്രതിനിധീകരിച്ചു. തുടർച്ചയായി നാല് വർഷം കായിക മത്സരങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സ്മിനു പിന്നീട് കായിക രംഗം വിട്ടു.[9]

2016-ൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സ്കൂൾ ബസ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷമവതരിപ്പിച്ചാണ് സിനിമയിലെത്തിയത്. 2018-ലെ ഞാൻ പ്രകാശൻ എന്ന സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. 2019-ൽ റിലീസായ കെട്ടിയോളാണ് എൻ്റെ മാലാഖ എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷക പ്രശംസ നേടി. നായാട്ട്, ദി പ്രീസ്റ്റ്, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ സജീവമായി.[10]

സ്വകാര്യ ജീവിതം

[തിരുത്തുക]
  • ഭർത്താവ് : സിജോ
  • മക്കൾ :
  • സാന്ദ്ര
  • സെബിൻ

അഭിനയിച്ച സിനിമകൾ

[തിരുത്തുക]
വർഷം ചിത്രം കഥാപാത്രം
2016 സ്കൂൾ ബസ്[11]
2018 ഞാൻ പ്രകാശൻ ഗോപാൽജിയുടെ ഭാര്യ
2019 കെട്ടിയോളാണ് എൻ്റെ മാലാഖ അന്ന
വിശുദ്ധ പുസ്തകം
2021 യുവം നഴ്സ്
നായാട്ട് മണിയൻറെ ഭാര്യ
ഭ്രമം മാർത്ത
ഓപ്പറേഷൻ ജാവ ആൻ്റണിയുടെ അമ്മ
ദി പ്രീസ്റ്റ് ഷീല
Tസുനാമി
2022 ഫ്രീഡം ഫൈറ്റ്
ആറാട്ട് ദാമോദരന്റെ ഭാര്യ
മെമ്പർ രമേശൻ ഒൻപതാം വാർഡ്
സിബിഐ 5: ദ ബ്രെയിൻ മുതുകോയയുടെ സഹോദരി
ജോ & ജോ ലില്ലിക്കുട്ടി പാലത്തറ
ഫോർ
ഹെവൻ CPO ബിനിമോൾ
പ്രകാശൻ പറക്കട്ടെ
പ്രിയൻ ഓട്ടത്തിലാണ് വനിത
സുന്ദരി ഗാർഡൻസ് അന്നമ്മച്ചി
ലൂയീസ്
1744 വൈറ്റ് ആൾട്ടോ
ഷെഫീക്കിൻ്റെ സന്തോഷം
സൗദി വെള്ളക്കാ
2023 തേര്
ഖാലി പേഴ്സ് വിജയ് യുടെ അമ്മ
ജാനകി ജാനെ സത്യഭാമ
നീരജ
വാതിൽ
ശേഷം മൈക്കിൽ ഫാത്തിമ ബീന ജോണി
മഹാറാണി
വോയ്സ് ഓഫ് സത്യനാഥൻ ത്രേസ്യകുട്ടി
റാഹേൽ മകൻ കോര
2024 വിവേകാനന്ദൻ വൈറലാണ് CPO മേഴ്സി
തുണ്ട്
തങ്കമണി
വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി
ഇടിയൻ ചന്തു
വാഴ
ഗുമസ്തൻ
ഓശാന
ഒരു അന്വേഷണത്തിൻ്റെ തുടക്കം
2025 ഐഡി ദി ഫേക്ക്
മറുവശം
പടക്കുതിര
സുമതി വളവ്

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-12-29. Retrieved 2022-12-29.
  2. https://m3db.com/sminu-sijo
  3. https://m.vanitha.in/celluloid/movies/sminu-sijo-actress-special-interview.html
  4. https://www.malayalilife.com/cinema/Actress-sminu-sijo-words-about-family-life-19143.html
  5. https://malayalam.indiatoday.in/india-today-special/photo/actress-sminu-sijo-onam-interview-444454-2022-09-07
  6. https://www.manoramaonline.com/movies/movie-news/2022/09/14/actress-sminu-sijo-about-sreenivasans-health-latest-photos.html
  7. http://onlookersmedia.com/latest-news/actress-sminu-sijo-reveals-working-experience-with-mammootty/
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-12-29. Retrieved 2022-12-29.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2023-05-16. Retrieved 2023-05-16.
  10. https://www.manoramaonline.com/movies/interview/2023/05/16/exclusive-chat-with-sminu-sijo.html
  11. "രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ ഞങ്ങളെ ഏൽപ്പിച്ചാണ് അവൻ പോയത്: സ്മിനു സിജോ അഭിമുഖം". manoramaonline. May 16 , 2023 10:12 AM IST. {{cite web}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=സ്മിനു_സിജോ&oldid=4583614" എന്ന താളിൽനിന്ന് ശേഖരിച്ചത്