സ്മിത്ത് സൗണ്ട്
| സ്മിത്ത് സൗണ്ട് | |
|---|---|
Smith Sound, Nunavut, Canada. Nunavut (mostly Ellesmere Island) Greenland | |
| നിർദ്ദേശാങ്കങ്ങൾ | 78°25′N 74°00′W / 78.417°N 74.000°W |
| സമുദ്രം/കടൽ സ്രോതസ്സുകൾ | Kane Basin / Baffin Bay |
| ബേസിൻ രാജ്യങ്ങൾ | Canada, Greenland |
| പരമാവധി നീളം | 50 കി.മീ (160,000 അടി) |
| പരമാവധി വീതി | 40 കി.മീ (130,000 അടി)[1] |
| മഞ്ഞുറഞ്ഞത് | Most of the year |
| ദ്വീപുകൾ | Pim Island, Littleton Island |
| അധിവാസ സ്ഥലങ്ങൾ | Uninhabited |
സ്മിത്ത് സൗണ്ട് (Danish: Smith Sund; French: Détroit de Smith) ഗ്രീൻലാൻഡിനും കാനഡയുടെ വടക്കേയറ്റത്തുള്ള ദ്വീപായ എല്ലെസ്മിയർ ദ്വീപിനും ഇടയിലുള്ള ജനവാസമില്ലാത്ത ഒരു ആർട്ടിക് കടൽപ്പാതയാണ്. ഇത് ബാഫിൻ ഉൾക്കടലിനെ കെയ്ൻ ബേസിനുമായി ബന്ധിപ്പിക്കുകയും നാരെസ് കടലിടുക്കിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. ഈ ജലസന്ധിയുടെ ഗ്രീൻലാൻഡ് വശത്ത് ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട എറ്റ, അന്നോടോക്ക് വാസസ്ഥലങ്ങൾ നിലനിന്നിരുന്നു.[2]
ചരിത്രം
[തിരുത്തുക]1616-ൽ റോബർട്ട് ബൈലറ്റ് ക്യാപ്റ്റനായി, വില്യം ബാഫിൻ നയിച്ച ഡിസ്കവറി എന്ന കപ്പൽ ഈ പ്രദേശത്തേക്ക് എത്തിയ സമയത്താണ് യൂറോപ്യന്മാർ ഈ പ്രദേശം ആദ്യമായി സന്ദർശിച്ചത്. ഇംഗ്ലീഷ് നയതന്ത്രജ്ഞനായിരുന്ന സർ തോമസ് സ്മിത്തിന്റെ പേരിൽ നിന്നാണ് ഈ ജലസന്ധിയ്ക്ക് ആദ്യം സർ തോമസ് സ്മിത്ത്സ് ബേ എന്ന് നാമകരണം ചെയ്തത്. 1750-കളിൽ ഇത് സർ തോമസ് സ്മിത്ത്സ് സൗണ്ടായി ഭൂപടങ്ങളിൽ പതിവായി പ്രത്യക്ഷപ്പെട്ടു, എന്നിരുന്നാലും ജോൺ റോസിന്റെ 1818 ലെ പര്യവേഷണം വരെ ഈ പ്രദേശത്ത് കൂടുതൽ പര്യവേക്ഷണങ്ങളൊന്നുംതന്നെ രേഖപ്പെടുത്തിയിട്ടില്ല. അപ്പോഴേക്കും അത് സ്മിത്ത് സൗണ്ട് എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങിയിരുന്നു.
അവലംബം
[തിരുത്തുക]- ↑ GoogleEarth
- ↑ Ehrlich, Gretel (2001). This Cold Heaven: Seven Seasons in Greenland. Random House. pp. 26–7, 141, 239, 348. ISBN 978-0-679-75852-5.