സ്മാർട്ട്ബേഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്മാർട്ട്ബേഡ്
Festo SmartBird.jpg
കമ്പ്യൂട്ടറിൽ നിർമ്മിച്ച ചിത്രം.
Role UAV
Manufacturer Festo

കുറഞ്ഞ ഭാരമുള്ളതും ഊർജ്ജോപയോഗത്തിൽ കാര്യക്ഷമതയുള്ളതുമായ പക്ഷിയുടെ രൂപത്തിലുള്ള ഒരു നൂതന റോബോട്ടാണ് സ്മാർട്ട്ബേഡ്. ഫെസ്റ്റോ ബയോനിക് ലേണിങ് നെറ്റ്വർക്കാണ് ഇത് വികസിപ്പിച്ചെടുത്തത് [1]. ഈ റോബോട്ട് പക്ഷികളുടെ പറക്കാനുള്ള കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തുന്നു.

പ്രവർത്തനരീതി[തിരുത്തുക]

ഉയർന്നു പൊങ്ങാനും പറക്കാനും നിലത്തിറങ്ങാനും കഴിയുന്ന ഈ റോബോട്ടിനെ നിലത്തുനിന്ന് റിമോട്ട് കൺട്രോൾ വഴി തത്സമയം നിയന്ത്രിക്കാം. ശരീരത്തിൽ ഘടിപ്പിച്ച മോട്ടോറിന്റെ സഹായത്താൽ ചിറകടിച്ചാണ് സ്മാർട്ട്ബേഡ് പറക്കുന്നത്. വായുവിൽ ഉയർന്ന് കഴിഞ്ഞാൽ പറക്കലിന്റെ ഗതി വാൽ നിയന്ത്രിക്കും [2].

അവലംബം[തിരുത്തുക]

  1. http://www.gizmag.com/smartbird-robotic-seagull/18228/
  2. Sorrel, Charlie (28 March 2011). "SmartBird Flaps and Flies Like the Real Thing". wired.com. ശേഖരിച്ചത് 2 May 2011.
"https://ml.wikipedia.org/w/index.php?title=സ്മാർട്ട്ബേഡ്&oldid=2286649" എന്ന താളിൽനിന്ന് ശേഖരിച്ചത്