സ്ഫിങ്സ് നിശാശലഭങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സ്ഫിങ്സ് ശലഭങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്ഫിങ്സ് ശലഭങ്ങൾ
കഴുകൻ ശലഭം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
(unranked):
Superfamily:
Family:
Sphingidae

Latreille, 1802
Type species
Sphinx ligustri
Linnaeus, 1758
Subfamilies

Macroglossinae
Smerinthinae
Sphinginae

Diversity
About 200 genera,
roughly 1,200 species
ലാർവ

Sphinginae കുടുംബത്തിൽപ്പെട്ട നിശാശലഭങ്ങൾ അറിയപ്പെടുന്നത് സ്ഫിങ്സ് നിശാശലഭങ്ങൾ (Hawk-moth) എന്നാണ്. ഇവയെ ശല്യപ്പെടുത്തുമ്പോൾ ഈജിപ്തിലെ സ്ഫിങ്സുകളെപ്പോലെ കാണപ്പെടുന്നതുകൊണ്ടാകാം ആദ്യകാല ശാസ്ത്രജ്ഞർ ഇതിനെ സ്ഫിങ്സ് എന്നു വിളിച്ചത്.

പ്രാണികളിൽവച്ച് ഏറ്റവും വേഗത്തിൽ പറക്കുന്ന, താരതമ്യേന വലിപ്പവും വണ്ണവുമുള്ള ശരീരത്തോടുകൂടിയ ഈ നിശാശലഭങ്ങൾ ലോകം മുഴുവൻ കാണപ്പെടുന്നു. ആകെയുള്ള 900 സ്പീഷീസുകളിൽ 23 എണ്ണം യൂറോപ്പിലും മറ്റെല്ലാം ഉഷ്ണമേഖലാ പ്രദേശത്തുമാണ് കാണപ്പെടുന്നത്. ചില വനങ്ങളിൽ കഴുകൻ ശലഭം (Hawk moths) എന്നും ഇവ അറിയപ്പെടുന്നു. വലിയ കണ്ണുകളും നീളംകൂടിയ പ്രോബോസിസും ഇതിന്റെ പ്രത്യേകതയാണ്. രാത്രിയിൽ വിടരുന്ന പൂക്കളിൽ നിന്നാണ് ഇവ തേൻനുകരുന്നത്. ഈ സമയം ചിറകുകൾ വിറപ്പിച്ചുകൊണ്ട് പൂക്കൾക്കുചുറ്റും പറക്കുക സ്വാഭാവികമാണ്.

വിശ്രമാവസ്ഥയിൽ സ്ഫിങ്സ് ശലഭങ്ങളുടെ ശരീരോഷ്മാവ് വളരെ കുറവായതിനാൽ ഇവയ്ക്ക് പൊടുന്നനെ പറക്കാൻ കഴിയില്ല. പറക്കുന്നതിനുമുൻപ് ഒരു മിനിട്ടോളം ചിറകുകൾ വിറപ്പിച്ച് ഇവ ശരീരത്തിന്റെ ആന്തരിക ഊഷ്മാവു വർധിപ്പിക്കുന്നു. ശക്തിയേറിയ പറക്കൽ ഇവയുടെ കുടിയേറ്റ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്.

പ്രധാന ഇനങ്ങൾ[തിരുത്തുക]

ഡിലെഫില എൽപെനോർ (Deilephila elpenor)[തിരുത്തുക]

മഞ്ഞകലർന്ന ചുവപ്പുനിറമുള്ള ഇവയുടെ ചിറകുകൾക്ക് വലിപ്പം കൂടുതലാണ്. രണ്ടു വശത്തേക്കും നീണ്ടുകിടക്കുന്ന ആന്റിനകളാണ് മറ്റൊരു പ്രത്യേകത.

കോൺവോൾവുലസ് സ്ഫിങ്സ്(Convolvulus sphinx)[തിരുത്തുക]

ഹെർസി കോൺവോൾവുലി (Herse convolvuli) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. കറുപ്പും വെളുപ്പും കലർന്ന ചാരനിറം, വളരെ നീണ്ട പ്രോബോസിസ് എന്നിവയാണ് മറ്റു പ്രത്യേകതകൾ. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ആസ്റ്റ്രേലിയ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇവ ദീർഘദൂര സഞ്ചാരികളാണ്. ഇവ ആഫ്രിക്കയിൽനിന്നും ആൽപ്സ് പർവതം കടന്ന് ഇംഗ്ളണ്ടിൽ എത്തിച്ചേരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

അക്കെറോൺഷ്യ അട്രോപ്സ് (Acherontia atrops), ഹെമാറിസ് ഫ്യൂസിഫോർമിസ് (Hermaris fuciformis), ഹെമാറിസ് റ്റിറ്റിയസ് (H.Tityus), ലോത്തോ പോപ്പുലി (Laothoe populi), മൈമസ് റ്റിലിയക് (Mimas tiliac), സ്ഫിങ്സ് ലിഗുസ്ട്രി (Sphinx ligustri) എന്നിവയാണ് ഇതര ഇനങ്ങൾ.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ സ്ഫിങ്സ് നിശാശലഭങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=സ്ഫിങ്സ്_നിശാശലഭങ്ങൾ&oldid=3840872" എന്ന താളിൽനിന്ന് ശേഖരിച്ചത്