സ്പൈറുലിന
സ്പൈറോഗൈറ എന്ന വെണ്ണപ്പായലിൽ (കടൽസസ്യം) നിന്നും നിർമിച്ചതാണു് സ്പൈറുലിന. ഉന്നതജീവോർജം അടങ്ങിയിരിക്കുന്നു കടുത്തപച്ചനിറമുള്ള സസ്യജന്യമായ സമ്പൂർണ്ണ പോഷകാഹാരമാണീത്[1].
കൃഷി
[തിരുത്തുക]എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്ന ഒന്നാണിത്. ശുദ്ധ ജലവും മലിനജലവും ഒരുപോലെ ഇതിനായി ഉപയോഗിക്കാം. സാധാരണ കുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലുമാണിത് കൃഷി ചെയ്യുന്നത്.
ഉപയോഗം
[തിരുത്തുക]നാസയും (CELSS)[2] യൂറോപ്യൻ സ്പേസ് ഏജൻസിയും (MELISSA)[3] ദീർഘകാല ബഹിരാകാശ യാത്രകളിൽ കൃഷിചെയ്യുന്ന പ്രധാന ആഹാരമാണിത്. മനുഷ്യന്റെ പട്ടിണി അകറ്റാൻ പോന്ന പോഷകാഹാരമാണിത് എന്നതാണ് ഇതിന്റെ പ്രത്യേകത. വിളർചയുള്ള സ്ത്രീകൾക്കും ഗഭിണികൾ തിരക്കുകൂടുതലുള്ളവർക്കും ആഹാരത്തിനു നിയന്ത്രണം (ഹൃദ്രോഗം, പ്രമേഹം, അധികക്കൊഴുപ്പ്) വേണ്ടവർക്കും പൊണ്ണത്തടി നിയന്ത്രിക്കാനും, വിദ്യാർത്ഥികൾക്കും മെലിഞ്ഞിരിക്കുന്നവർക്കും രോഗികൾക്കും മുടികൊഴിയുന്നവർക്കും പോഷകാഹാരമായി ഉപയോഗിക്കാവുന്ന ഭക്ഷണമാണിത്. മുലയൂട്ടിവളർത്തുന്ന മാതാവിനു നൽകാവുന്ന ഉത്തമാഹാരമാണിത്. മുലപ്പാൽ കിട്ടാഞ്ഞകുഞ്ഞുങ്ങൾക് സ്പൈറുലിന നൽകാവുന്നതാണ്.
അവലംബം
[തിരുത്തുക]- ↑ Vonshak, A. (ed.). Spirulina platensis (Arthrospira): Physiology, Cell-biology and Biotechnology. London: Taylor & Francis, 1997.
- ↑ Characterization of Spirulina biomass for CELSS diet potential. Normal, Al.: Alabama A&M University, 1988.
- ↑ Cornet J.F., Dubertret G. "The cyanobacterium Spirulina in the photosynthetic compartment of the MELISSA artificial ecosystem." Workshop on artificial ecological systems, DARA-CNES, Marseille, France, October 24–26, 1990