സ്പേസ് എക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്പേസ് എക്സ്പ്ലോറേഷൻ ടെക്നോളജീസ് കോർപ്പറേഷൻ.
സ്വകാര്യ സ്ഥാപനം
വ്യവസായംഎയ്റോസ്പേസ്
സ്ഥാപിതം2002; 21 years ago (2002)
സ്ഥാപകൻഈലോൺ മസ്ക്
ആസ്ഥാനം
ഹോവ്ത്രോൺ, കാലിഫോർണിയ, അമേരിക്ക
33°55′14″N 118°19′40″W / 33.920682°N 118.327802°W / 33.920682; -118.327802Coordinates: 33°55′14″N 118°19′40″W / 33.920682°N 118.327802°W / 33.920682; -118.327802
പ്രധാന വ്യക്തി
ഈലോൺ മസ്ക്
(സി.ഇ.ഓ.യും സി.ടി.ഓ.യും)
Gwynne Shotwell
(President and COO)
Tom Mueller
(VP of Propulsion)
സേവനങ്ങൾഓർബിറ്റൽ റോക്കറ്റ് ലോഞ്ച്
Number of employees
4,000+ (ജൂലൈ 2015)
വെബ്സൈറ്റ്SpaceX.com
Footnotes / references
[1][2][3][4]

അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ചു‌ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബഹിരാകാശ-സംരംഭമാണ് സ്പേസ് എക്സ് (സ്പേസ് എക്സ്പ്ലോറേഷൻ ടെക്നോളജീസ് കോർപ്പറേഷൻ). പെയ്പാലിന്റെയും ടെസ്‌ല മോട്ടോഴ്സിന്റെയും സ്ഥാപകനായ ഈലോൺ മസ്ക് ആണ് ഇതിന്റെ സി.ഇ.ഓ. ബഹിരാകാശ യാത്രയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്പേസ് എക്സിന്റെ ലക്ഷ്യം അതിന്റെ ചെലവു കുറക്കുക എന്നതും ചൊവ്വാ കുടിയേറ്റം സാധ്യമാക്കുക എന്നതുമാണ്. സ്പേസ് എക്സിന്റെ ഫാൽക്കൺ ശ്രേണിയിലുള്ള റോക്കറ്റുകൾ വിക്ഷേപണ്ത്തിനു ശേഷം തിരിച്ച് ലാന്ഡ് ചെയ്യുന്ന തരത്തിലുള്ളവയാണു്. അതേസമയം ഡ്രാഗൺ ശ്രേണി റോക്കറ്റുകൾ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് സാധനങ്ങൾ എത്തിക്കാൻ പ്രാപ്തമായവയാണ്.

2008 -ൽ ദ്രവരൂപത്തിലുള്ള ഇന്ധനം ഉപയോഗിച്ച് ഒരു റോക്കറ്റിനെ ഭ്രമണപഥത്തിൽ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനി, 2010 -ൽ ഒരു ബഹിരാകാശവാഹനം വിക്ഷേപിക്കുകയും ഒരു തകരാറും കൂടാതെ തിരിച്ചു ഭൂമിയിൽ ഇറക്കുകയും ചെയ്ത ആദ്യ സ്വകാര്യ കമ്പനി എന്നീ നിലകളിൽ സ്‌പേസ് എക്സ് പ്രശസ്തിയർജിച്ചു. ഡിസംബർ 21, 2015 ന് സ്‌പേസ് എക്സ് വിക്ഷേപിച്ച ഒരു റോക്കറ്റിന്റെ ആദ്യഘട്ടം, വിക്ഷേപണം നടത്തിയ സ്ഥലത്ത് തന്നെ കേടുപാടൊന്നും കൂടാതെ കുത്തനെ തിരിച്ചിറക്കി. ഏപ്രിൽ 8, 2016 -ന് മറ്റൊരു പരീക്ഷണത്തിൽ ഇത്തരത്തിൽ വിക്ഷേപിച്ച ഒരു റോക്കറ്റിന്റെ ആദ്യഘട്ടം കടലിൽ നിർത്തിയിട്ട ഒരു ഡ്രോൺ പ്ലാറ്റ്ഫോമിൽ കുത്തനെ തിരികെയിറക്കാനും കമ്പനിക്ക് കഴിഞ്ഞു.

2006 -ൽ അന്താരാഷ്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് ആവശ്യമായ വസ്തുക്കൾ എത്തിച്ചുകൊടുക്കുന്നതിന് നാസ സ്‌പേസ് എക്സുമായി കരാറിൽ ഒപ്പുവച്ചു. ഇതിനെ തുടർന്ന് അവർ മെയ് 2015 വരെ ഉള്ള കാലഘട്ടത്തിൽ ബഹിരാകാശ കേന്ദ്രത്തിലേക്ക് ഇത്തരത്തിൽ ഉള്ള ആറ് പറക്കലുകൾ നടത്തി.

അവലംബം[തിരുത്തുക]

  1. "Gwynne Shotwell: Executive Profile & Biography". Business Week. New York: Bloomberg. 2011-12-01. മൂലതാളിൽ നിന്നും 2013-06-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-01.
  2. Hennigan, W.J. (2013-06-07). "How I Made It: SpaceX exec Gwynne Shotwell". Los Angeles Times. ശേഖരിച്ചത് 2013-06-10.
  3. SpaceX Tour - Texas Test Site, spacexchannel, 11 November 2010, ശേഖരിച്ചത് 23 May 2012
  4. SpaceX NASA CRS-6 PressKit Site (PDF), 12 April 2015, ശേഖരിച്ചത് 13 April 2015

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Vance, Ashlee. Elon Musk : How the Billionaire CEO of SpaceX and Tesla is Shaping our Future. Virgin Books (2015). ISBN 9780753555620

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്പേസ്_എക്സ്&oldid=3792965" എന്ന താളിൽനിന്ന് ശേഖരിച്ചത്