സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ
സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ
Agency overview
രൂപപ്പെട്ടത് 1972
ഭരണകൂടം ബഹിരാകാശ വകുപ്പ്, ഭാരത സർക്കാർ
ആസ്ഥാനം അഹമ്മദാബാദ്, ഗുജറാത്ത്
പ്രധാന ഓഫീസർ ഡി. കെ. ദാസ്[1], ഡയറക്ടർ
Parent agency ISRO
വെബ്‌സൈറ്റ്
www.sac.gov.in

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) കീഴിൽ അഹമ്മദാബാദിൽ പ്രവർത്തിക്കുന്ന ഒരു ഗവേഷണ സ്ഥാപനമാണ് സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ (ഇംഗ്ലീഷ്: Space Applications Centre). ടെലികമ്യൂണിക്കേഷൻ, റിമോട്ട് സെൻസിങ്, മെറ്റീരിയോളജി, സാറ്റലൈറ്റ് നാവിഗേഷൻ (സാറ്റ് നാവ്) എന്നീ മേഖലകളിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെ പ്രയോഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലും വികസനത്തിലും പ്രകടനത്തിലും ഈ കേന്ദ്രം ഏർപ്പെട്ടിരിക്കുന്നു. ഓൺ ബോർഡ് സിസ്റ്റങ്ങൾ, ഗ്രൗണ്ട് സിസ്റ്റങ്ങൾ, എൻഡ് യൂസർ ഉപകരണ ഹാർഡ്വെയർ, സോഫ്റ്റ്‌വേർ എന്നിവയുടെ ഗവേഷണവും വികസനവും ഇതിൽ ഉൾപ്പെടുന്നു.

ആശയവിനിമയത്തിനും കാലാവസ്ഥാ വ്യതിയാന പഠനങ്ങൾക്കുമായുള്ള ഇൻസാറ്റ് ഉപഗ്രഹങ്ങളുടെ പെലോഡുകൾ, ഐ.ആർ.എസ് ഉപഗ്രഹങ്ങളുടെ ഓപ്റ്റിക്കൽ, മൈക്രോവേവ് പേലോഡുകൾ എന്നിവയുടെ വികസനം എന്നിവ സ്പേസ് ആപ്ലിക്കേഷൻസ് സെന്ററിന്റെ നേട്ടങ്ങളിൽ ചിലതാണ്.

SAC ന് ആകെ മൂന്ന് ക്യാമ്പസുകൾ ഉണ്ട്. അവയിൽ രണ്ടെണ്ണം അഹമ്മദാബാദിലും മൂന്നാമത്തേത് ഡൽഹിയിലുമാണ്.

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "D. K. Das is new head of Space Applications centre". SAC Website. 26 July 2018. ശേഖരിച്ചത് 26 July 2018.